കുറഞ്ഞ ചിലവിൽ കൂടുതൽ സൗകര്യങ്ങളോടു കൂടി നിർമ്മിച്ചിട്ടുള്ള ഒരു മനോഹര വീട്! | 800 Sq Ft House for 6 lakh
800 Sq Ft House for 6 lakh: വീട് നിർമ്മാണത്തിൽ ചിലവിന്റെ കാര്യം ആലോചിച്ചായിരിക്കും മിക്ക ആളുകളും അത്തരം ആഗ്രഹം ഉപേക്ഷിക്കാറുള്ളത്. എന്നാൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി വളരെ ചുരുങ്ങിയ ചിലവിൽ നിർമ്മിച്ചിട്ടുള്ള ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
800 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ്റൂമുകളോട് കൂടി നിർമ്മിച്ചിട്ടുള്ള ഒരു കൊച്ചു വീടാണിത്. മെറ്റൽ പാകിയ മുറ്റത്തു നിന്നും പടിക്കെട്ടുകൾ കയറി എത്തിച്ചേരുന്നത് ഒരു ചെറിയ സിറ്റൗട്ടിലേക്ക് ആണ്. ഇവിടെ ചിലവ് ചുരുക്കാനായി ഇരിപ്പിടങ്ങൾ സ്റ്റീൽ ഉപയോഗിച്ച് തന്നെയാണ് നിർമ്മിച്ചിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ചെറിയ ലിവിങ് ഏരിയ അതിനോട് ചേർന്ന് തന്നെ ഒരു മീഡിയം സൈസിലുള്ള ബെഡ്റൂം എന്നിവ നൽകിയിരിക്കുന്നു.

അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യത്തോടു കൂടിയാണ് ഈ ബെഡ്റൂം ഒരുക്കിയിട്ടുള്ളത്. അത്യാവശ്യം വിശാലമായിട്ട് തന്നെയാണ് ഈ വീടിന്റെ രണ്ടാമത്തെ ബെഡ്റൂമും നിർമ്മിച്ചിട്ടുള്ളത്. ചെറുതാണെങ്കിലും അത്യാധുനിക സൗകര്യങ്ങളും ഡൈനിങ് ഏരിയക്കുള്ള ഇടവും നൽകി കൊണ്ടാണ് വീടിന്റെ അടുക്കള നിർമ്മിച്ചിട്ടുള്ളത്. ഫ്ലോറിങ്ങിനായി ടൈലുകളാണ് കൂടുതലായും ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
ഉദ്ദേശിച്ച ബഡ്ജറ്റിൽ വീടുപണി പൂർത്തിയാക്കാൻ സാധിച്ചത് കൊണ്ട് തന്നെ അടുക്കളയോട് ചേർന്ന് പിന്നീട് ഒരു വർക്കേരിയയും നിർമ്മിക്കാൻ സാധിച്ചു. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് 6 ലക്ഷം രൂപയ്ക്കാണ് ഈ വീടിന്റെ മുഴുവൻ പണിയും പൂർത്തിയാക്കിയിട്ടുള്ളത്. ഈ മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.