കണ്ണിനു കുളിർമ്മയേകുന്ന കാഴ്ച്ച; പച്ചപ്പിനോട് ഇണങ്ങി സ്വസ്ഥമായി ഒരു വീട് ‘സ്വസ്തി’! | Beautiful Kerala Traditional House in Forest
Beautiful Kerala Traditional House in Forest: പച്ചപ്പും ശാന്തതയും നിറഞ്ഞു നിൽക്കുന്ന ഒരു വീട് വേണമെന്നത് ഇന്ന് മിക്ക ആളുകളുടെയും സ്വപ്നമാണ്. തിരക്കേറിയ ജീവിതത്തിൽ നിന്നും ഒരു ഇടവേള വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും വീട് നിർമ്മാണത്തിൽ മാതൃകയാക്കാവുന്ന ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
ഒരു പഴയ വീടിനെ റിനോവേറ്റ് ചെയ്തുകൊണ്ട് അത്യാധുനിക സൗകര്യങ്ങൾക്ക് ഒട്ടും കുറവ് വരുത്താതെയാണ് ഈയൊരു മനോഹര വീട് നിർമ്മിച്ചിട്ടുള്ളത്. വീടിനു ചുറ്റും പച്ചപ്പും കുളിർമയും നിറഞ്ഞു നിൽക്കുന്നു. മെറ്റൽ പാകിയ മുറ്റത്ത് നിന്നും കയറി ചെല്ലുമ്പോൾ ഒരു പഴയ വീടിനെ ഓർമിപ്പിക്കുന്ന രീതിയിൽ കിണ്ടിയും വെള്ളവുമെല്ലാം ഇവിടെ വെച്ചിട്ടുണ്ട്.

കെട്ടുപടികൾ കയറി അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു നിലവറയെ അതേപടി നിലനിർത്തിയതായി കാണാം, അതേസമയം അത്യാധുനിക ശൈലിയിലുള്ള എല്ലാവിധ സൗകര്യങ്ങളും നൽകി കൊണ്ടാണ് ഈ വീടിന്റെ ബെഡ്റൂമുകൾ,ബാത്റൂം എന്നിവയെല്ലാം നിർമ്മിച്ചിട്ടുള്ളത്. ഓപ്പൺ സ്റ്റൈലിൽ കല്ലിട്ട് പാകിയാണ് ബാത്റൂം ഡിസൈൻ ചെയ്തിട്ടുള്ളത്. ഒരു പഴയ വീടിനെ ഓർമിപ്പിക്കുന്ന രീതിയിലാണ് വീടിന്റെ കൺസ്ട്രക്ഷൻ രീതിയെങ്കിലും സൗകര്യങ്ങൾക്ക് എവിടെയും ഒട്ടും കുറവ് വരുത്തിയിട്ടില്ല.
വീടിനോട് ചേർന്ന് തന്നെ പഴയ തൊഴുത്തിനെ റിനോവേറ്റ് ചെയ്ത് ഒരു ഓഫീസ് മുറിക്കും,ഡൈനിങ് ഏരിയക്കും ഇടം കണ്ടെത്തിയിരിക്കുന്നു. ഇത്തരത്തിൽ പച്ചപ്പും ശാന്തതയും കോർത്തിണക്കി മനോഹരമായി റിനോവേറ്റ് ചെയ്തിട്ടുള്ള ഈയൊരു വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.