Kerala Style modern House: സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ ചെറുതായെങ്കിലും ഒരു വ്യത്യസ്തത വേണമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അത്തരം കാര്യങ്ങൾക്കായി കൂടുതൽ പണം ചിലവഴിക്കാനും അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. പ്രകൃതിയോട് ഇണങ്ങി എന്നാൽ ആധുനിക സംവിധാനങ്ങൾക്കും ഒരേ രീതിയിൽ പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു വ്യത്യസ്ത വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
പച്ചപ്പിന് ഏറെ പ്രാധാന്യം നൽകി നിർമ്മിച്ചിട്ടുള്ള വീട് ആയതുകൊണ്ട് തന്നെ മുറ്റം മുഴുവൻ പച്ച പുല്ലും ആർട്ടിഫിഷ്യൽ സ്റ്റോണും പാകി മനോഹരമാക്കിയിരിക്കുന്നു. വീടിന്റെ സൈഡ് ഭാഗങ്ങളും പുറംഭാഗവുമെല്ലാം പച്ചപ്പിന് പ്രാധാന്യം നൽകാനായി മണി പ്ലാന്റ് പോലുള്ള ചെടികൾ പടർത്തിയിട്ടിട്ടുണ്ട്. വീടിന്റെ മുൻവശത്തായി ഒരു വിശാലമായ പച്ചപ്പുനിറഞ്ഞ കോറിഡോർ സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്.

അവിടെനിന്നും ഒരു ഗ്ലാസ് പാർട്ടീഷൻ നൽകി കൊണ്ടാണ് ലിവിങ് ഏരിയ ഒരുക്കിയിട്ടുള്ളത്. ഇവിടെ നിന്നും ഒരു സ്റ്റെയർ ഏരിയയും നൽകിയിട്ടുണ്ട്. അതിനോട് ചേർന്ന് തന്നെ ഒരു വിശാലമായ ഡൈനിങ് ഏരിയ, അത്യാധുനിക ശൈലിയിലുള്ള ഒരു കിച്ചൻ എന്നിവ ഒരുക്കിയിരിക്കുന്നു. വായുവും വെളിച്ചവും നല്ല രീതിയിൽ ലഭിക്കുന്ന രീതിയിലാണ് ഈ വീടിന്റെ ബെഡ്റൂമുകളും ഒരുക്കിയിട്ടുള്ളത്.
സ്റ്റെയർ ഏരിയ കയറി മുകളിലേക്ക് എത്തുമ്പോൾ ഒരു അപ്പർ ലിവിങ് ഏരിയ അതിനോട് ചേർന്ന് ഒരു ബെഡ്റൂം കോറിഡോർ എന്നിവ നൽകിയിരിക്കുന്നു. വീടിന്റെ എല്ലാ ഭാഗത്തേക്കും നല്ല രീതിയിൽ വെളിച്ചം ലഭിക്കുമെന്ന് ഉറപ്പുള്ള രീതിയിലാണ് ഈ വീടിന്റെ കൺസ്ട്രക്ഷൻ പണികൾ പൂർത്തിയാക്കിയിട്ടുള്ളത്. ഈ മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.