പത്ത് ലക്ഷം രൂപയ്ക്ക് വീടും അടിപൊളി മതിലും; കുറഞ്ഞ ചിലവിൽ കൂടുതൽ ഭംഗിയോട് കൂടിയ ഒരു വീട്! | Low Budget Beautiful Home
Low Budget Beautiful Home: ചുരുങ്ങിയ ചിലവിൽ അതിമനോഹരമായ ഒരു വീട് എന്നതായിരിക്കും മിക്ക ആളുകളുടെയും സ്വപ്നം. എന്നാൽ വീട് നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികൾ കണ്ടെത്തുമ്പോൾ തന്നെ അത് ബഡ്ജറ്റിന്റെ പുറത്തേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്. അത്തരം ആളുകൾക്ക് തീർച്ചയായും മാതൃകയാക്കാവുന്ന തൃശ്ശൂർ വള്ളത്തോൾ നഗറിൽ സ്ഥിതിചെയ്യുന്ന ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
വീടിന്റെ ഗേറ്റ് മുതൽ ഉൾവശം വരെ എല്ലാഭാഗവും അതിമനോഹരമായാണ് പണിതിട്ടുള്ളത്. നിർമ്മാണ ചിലവ് ചുരുക്കാനായി സ്റ്റീൽ, സെക്കൻഡ് ക്വാളിറ്റി ടൈലുകൾ എന്നിവയെല്ലാമാണ് കൂടുതലായും ഈ വീട്ടിൽ ഉപയോഗിച്ചിട്ടുള്ളത്. മെറ്റൽ പാകിയ മുറ്റത്തിന്റെ ഒരുവശത്തായി ഒരു ചെറിയ കാർപോർച്ച് ഷീറ്റ് മേഞ്ഞാണ് നിർമ്മിച്ചിട്ടുള്ളത്. പടികൾ കയറി മുൻപോട്ട് പ്രവേശിക്കുമ്പോൾ ഒരു ചെറിയ സിറ്റൗട്ട് നൽകിയിരിക്കുന്നു.

അവിടെ നിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു മീഡിയം സൈസിലുള്ള ലിവിങ് ഏരിയയാണ് നൽകിയിട്ടുള്ളത്. ഇവിടെ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നതും ബാക്കി വന്നിരിക്കുന്ന സ്റ്റീൽ മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തിയിട്ടാണ്. അവിടെനിന്നും ചെറിയ ഒരു പാർട്ടീഷൻ നൽകി ഒരു വാഷ് ഏരിയ, ഒരു സ്റ്റെയർ കേസ്, കിച്ചൻ, ബാത്റൂം എന്നിവയെല്ലാം സജ്ജീകരിച്ചു നൽകിയിരിക്കുന്നു.
ചെറിയ വീടാണെങ്കിലും സൗകര്യങ്ങൾക്ക് ഒട്ടും കുറവ് വരാത്ത രീതിയിലാണ് വീടിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്. മറ്റു വീടുകളിൽ നിന്നെല്ലാം വ്യത്യസ്തമായി ഈ വീടിന്റെ സ്റ്റെയർ ഏരിയ കയറിയാൽ ഒരു കൊച്ചു ബെഡ്റൂം മാത്രമാണ് നൽകിയിട്ടുള്ളത്. പരിമിതവും അതേസമയം അത്യാധുനിക സൗകര്യങ്ങളും ഒരുമിച്ച് നൽകി നിർമ്മിച്ചിട്ടുള്ള ഈയൊരു മനോഹര വീടിന്റെ ആകെ നിർമ്മാണ ചിലവ് 10 ലക്ഷം രൂപയാണ്. കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.