ആവശ്യങ്ങൾക്കും സൗകര്യങ്ങൾക്കും ഒരേ രീതിയിൽ പ്രാധാന്യം കൊടുത്ത് നിർമ്മിച്ചിട്ടുള്ള ഒരു മനോഹര വീട്! | 25 Lakh Home With Interior

0

25 Lakh Home With Interior: ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ ആവശ്യങ്ങൾക്കും ആഡംബരങ്ങൾക്കും ഒരേ രീതിയിൽ പ്രാധാന്യം നൽകുന്നവരാണ് മിക്ക ആളുകളും. എന്നാൽ അത്തരം കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഒരു വീട് നിർമ്മിച്ചെടുക്കുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല. എല്ലാവിധ സൗകര്യങ്ങളും നൽകി മനോഹരമായി നിർമിച്ചിട്ടുള്ള ഒരു വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.

മണ്ണിട്ട് നിരത്തിയ മുറ്റത്ത് നിന്നും പടിക്കെട്ടുകൾ കയറി എത്തിച്ചേരുന്നത് ഒരു മീഡിയം സൈസിലുള്ള സിറ്റൗട്ടിലേക്കാണ്. അവിടെനിന്നും പ്രധാന വാതിൽ തുറന്നു അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയ സജ്ജീകരിച്ചിരിക്കുന്നു. ലിവിങ് ഏരിയയുടെ മുൻവശത്തായി ഒരു സ്റ്റെയർ ഏരിയയും നൽകിയിട്ടുണ്ട്. അവിടെ നിന്നും ചെറിയ ഒരു പാർട്ടീഷൻ നൽകി കുറച്ചു മുന്നോട്ടു പോകുമ്പോഴാണ് വീടിന്റെ അടുക്കള,അതിനോട് ചേർന്ന് ഒരു ചെറിയ വർക്കേരിയ എന്നിവ നൽകിയിട്ടുള്ളത്.

25 Lakh Home With Interior

അടുക്കളയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തിന്റെ വലതുവശത്തായി ഒരു വാഷ് ഏരിയ നൽകിയിട്ടുണ്ട്. അതിന്റെ ഇരുവശത്തുമായാണ് വിശാലമായ രണ്ട് ബെഡ്റൂമുകൾ ഒരുക്കിയിട്ടുള്ളത്. അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും ബെഡ്റൂമിന് നൽകിയിട്ടുണ്ട്.

സ്റ്റെയർ കയറി മുകളിലേക്ക് എത്തുമ്പോൾ ഒരു ചെറിയ അപ്പർ ലിവിങ് ഏരിയ അതിനോട് ചേർന്ന് തന്നെ ഒരു വിശാലമായ ബെഡ്റൂം എന്നിവ നൽകിയിരിക്കുന്നു. ഈയൊരു ഭാഗത്ത് നിന്നാണ് ഓപ്പൺ ടെറസും നൽകിയിട്ടുള്ളത്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.

Leave A Reply

Your email address will not be published.