Traditional Homes: അഞ്ച് വര്‍ണങ്ങള്‍ ചാലിച്ചൊരുക്കിയ ചിത്രം പോലൊരു വീട്. വീടുകളുടെ മനോഹാരിത കൂട്ടുന്നത് നിറങ്ങളാണ്. പെയിന്റിങ്ങിന് ഒരു വീടിന്റെ മൊത്തത്തിലുള്ള ലുക്കിനെ മാറ്റാന്‍ കഴിയും എന്നതാണ് സത്യം. മ്യൂറല്‍ പെയിന്റിങ് ഉപയോഗിച്ച് പെയിന്റ് ചെയ്ത വീടുകള്‍ക്ക് പ്രത്യേക സൗന്ദര്യം തന്നെയാണുള്ളത്. എത്രയധികം ട്രെന്‍ഡി ആയ ഫാഷനുകള്‍ വന്നാലും കേരളത്തനിമ ഉള്‍ക്കൊള്ളുന്ന വീടുകള്‍ എല്ലാവര്ക്കും
പ്രിയപ്പെട്ടതാണ്. വീടു പണിയെ ഒരു കലാസൃഷ്ടിയായി കാണുന്ന ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. ഒരു കവിതയോ കലയോ അല്ലെങ്കില്‍ മനോഹരമായ ചിത്രമോ ഒക്കെ പൂര്‍ത്തിയാക്കുന്നത് പോലെയാകും അവര്‍ തങ്ങളുടെ വീട് പണി പൂര്‍ത്തിയാക്കുക. അത്തരത്തില്‍ നിര്‍മ്മിച്ച മനോഹരമായ ഒരു വീട് പരിചയപ്പെടാം

പഞ്ചവര്‍ണം എന്നാണ് വീടിന്റെ പേര്. അഞ്ച് വര്‍ണങ്ങള്‍ ചാലിച്ചു വരയ്ക്കുന്ന ഒരു ചിത്രം പോലെ മനോഹരമായ ഈ വീട് പേര് പോലെ തന്നെ നിറങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് നിര്‍മ്മിച്ചിരിക്കുന്ന വീടാണ്. ട്രഡീഷണലായി നിര്‍മ്മിച്ചിരിക്കുന്ന ഈ വീടിന്റെ ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ ഡിസൈനുകള്‍ എടുത്ത് പറയേണ്ടതാണ്. ആറ് സെന്റ് സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. 1270 സ്ക്വയര്‍ ഫീറ്റാണ് വീട്. ചെടികളും പൂക്കളുമൊക്കെയായി ചിത്രങ്ങലില്‍ കാണുന്നത് പോലെ തോന്നിപ്പോകുന്ന ഈ വീട്
മുഴുവനായും ട്രഡീഷണല്‍ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. താമ്ടൂര് സ്റ്റോണ്‍ ഉപയോഗിച്ച് വീടിന്റെ മുറ്റത്ത് മനോഹരമായ പാസേജുകള്‍ നിര്‍മിച്ചിട്ടുണ്ട്. ചെറുതാണെങ്കിലും മനോഹരമായ ഒരു സിറ്റ് ഔട്ടാണ് കൊടുത്തിരിക്കുന്നത്. അകത്തേക്ക് കടന്നാല്‍ ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും അടങ്ങുന്ന ഒരു ഹാളാണ്. ഒരു ആര്‍ട്ട് മ്യൂസിയം പോലെ മനോഹരമാണ് ഹാള്‍. രണ്ട് റുമുകളാണ് വീടിനുള്ളത്. ബാത്റൂം അറ്റാച്ച്ഡ് റൂമുകളാണ്. വളരെ ചെറിയൊരു അടുക്കളയാണ് വീടിനുള്ളത്. മുകളിലേക്ക് പോയാല്‍ അവിടെയുള്ളത് ഒരു മുറിയാണ്. ലൈറ്റിങ്ങും മനോഹരമായാണ് ചെയ്തിരിക്കുന്നത്.