ഒരു കഥ എഴുതി പൂർത്തിയാക്കിയത് പോലെ പണി കഴിപ്പിച്ച മനോഹരമായ ഒരു വീട്..!! | Beautiful budget home

0

Beautiful budget home: വീട് നിർമ്മാണം എല്ലാവർക്കും ഒരേ പോലെ അല്ല. ചിലർക്ക് അത് സുരക്ഷിതത്വം മാത്രമായിരിക്കും. മറ്റു ചിലർക്ക് അതൊരു ആയുസ്സിന്റെ സ്വപ്നം ആയിരിക്കും. അത് തങ്ങളുടെ ആഡംബരത്തിന്റെ അടയാളമായി കാണുന്നവരും ഉണ്ട്. ഭൂരിഭാഗം ആളുകളും ടെൻഷൻ അനുഭവിച്ചും മാനസികമായും സാമ്പത്തികമായും സമ്മർദ്ദത്തിലൂടെ കടന്നുപോയുമൊക്കെയാണ് വീട് നിർമ്മാണം പൂർത്തിയാക്കുന്നത്. എന്നാൽ ചില ആളുകളുണ്ട് ഒരു കവിത എഴുതുന്ന പോലെ അല്ലെങ്കിൽ ഒരു കഥ എഴുതുന്നപോലെ വീടുപണി ആസ്വദിച്ച് ചെയ്യുന്നവർ. പണത്തെക്കാൾ ഉപരി ആ വീട് പണിയുന്നത് അവരുടെ സ്വപ്നങ്ങൾ കൊണ്ടും ക്രിയേറ്റിവിറ്റി

കൊണ്ടുമായിരിക്കും. ആ വീടിന്റെ ഓരോ കോണിലും അവരുടെ സ്വപ്‌നങ്ങൾ കാണും.അങ്ങനെ നിർമ്മിച്ച അതിമനോഹരമായ ഒരു വീട് പരിചയപ്പെടാം. ഒരു ലിറ്ററേച്ചർ അധ്യാപകന്റെ വീടാണിത്. തുടക്കം മുതൽ അവസാനം വരെ ഒരാൾക്ക് ആർക്കിട്ടെക്റ്റിന്റെയും സഹായമില്ലാതെ സ്വന്തം ഐഡിയകൾക്കനുസരിച്ച് നിർമ്മിച്ച അടുത്ത ഈ വീട് ഒരു കഥ പോലെ മനോഹരമാണ്. കോൺട്രാക്ട് എടുക്കാതെ ദിവസക്കൂലിക്ക് ആളെ വെച്ചാണ് വീടുപണി പൂർത്തിയാക്കിയത്. ഏകദേശം ഒന്നര വർഷത്തോളം വീടുപണിയാൻ സമയം

എടുത്തു. നല്ല കാറ്റും വെളിച്ചവും കിട്ടുന്ന പ്രകൃതിയോട് ഇണങ്ങി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു വീട്. നിറഞ്ഞുനിൽക്കുന്ന ചെടികളാണ് വീടിന്റെ ഐശ്വര്യം. ഇന്റീരിയർ ഡിസൈനിങ്ങിനും എക്സ്റ്റീരിയർ ഡിസൈനിങ്ങിനും വളരെയധികം പ്രാധാന്യം കൊടുത്തിട്ടുള്ള ഒരു വീടാണിത്. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും തണൽ ആവോളം അനുഭവിക്കാൻ കഴിയുന്ന ഐശ്വര്യമുള്ള

ഒരു വീട്. എടുത്തു പറയേണ്ടത് വീടിന്റെ ലൈറ്റിങ് ആണ്. നാച്ചുറൽ ലൈറ്റ് കിട്ടുന്ന തരത്തിലാണ് വീടിന്റെ മുൻവശത്തെ നിർമ്മാണം. ഉള്ളിൽ ഒരുപാട് അലങ്കാര വെളിച്ചങ്ങളും കാണാം. വൈറ്റ് ആൻഡ് ഫുഡ് കളർ ആണ് വീടിന് നിറം കൊടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു പ്രത്യേക സ്റ്റാൻഡേർഡ് വീടിന് എടുത്തു കാണിക്കുന്നു.

Leave A Reply

Your email address will not be published.