Low Budget Modern Home : മലപ്പുറം ജില്ലയിൽ കോട്ടയ്ക്കൽ സ്ഥിതി ചെയുന്ന ഷെരീഫിന്റെ വീടിന്റെ വിശദമായ വർണചിത്രങ്ങളും വിശേഷങ്ങളുമാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്. വീട്ടുടമസ്ഥനായ ഷെറീഫ് ഒരിക്കൽ തന്റെ വീട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ നിരവധി പേരാണ് വീടിന്റെ കൂടുതൽ വിശേഷങ്ങൾ ചോദിച്ചു എത്തിയത്. തൊട്ട് അടുത്ത ഒരുപാട് പുതിയ വീട് ഉണ്ടെങ്കിലും അതിൽ നിന്നും ഒരു നിലാവിനെ പോലെ പ്രകാശം പരത്തുന്ന വീട് ഇതാണ്. സാധാരണകാർക്ക് അവരുടെ ചിലവിൽ നിർമ്മിക്കാൻ കഴിയുന്നതും അവർക്ക് ഏറെ പ്രയോചനകരമായ വീട് കൂടിയാണ് നമ്മൾ പരിചയപ്പെട്ടു കൊണ്ടിരിക്കുന്നത്. 950 സ്‌ക്വയർ ഫീറ്റിൽ അഞ്ച് സെന്റ് ഭൂമിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഏതൊരു കുടുബവും ആഗ്രഹിക്കുന്ന ഒരു സ്വർഗം പോലെയുള്ള വീടായണ് ഷെരീഫും കുടുബവും സ്വന്തമയക്കിയത്. ഒറ്റ നിലയിൽ രണ്ട കിടപ്പ് മുറികളാണ് ഈ വീട്ടിലുള്ളത്. വീടിന്റെ മുന്നിൽ തന്നെ വിശാലവും ക്ലോസ് ചെയ്ത സിറ്റ്ഔട്ടുമാണ് ആദ്യം തന്നെ കാണാൻ സാധിക്കുന്നത്.
ഇവിടെയുളള തൂണുകളിൽ ക്ലാഡിങ് ടൈലുകൾ കൊണ്ട് ഒട്ടിച്ചു വൃത്തിയാക്കിട്ടുണ്ട്. സാധാരണകാർക്ക് താങ്ങാവുന്നതും എന്നാൽ ഒട്ടും മടുപ്പും വരാത്ത എലിവേഷനാണ് ഈ വീട്ടിൽ ഒരുക്കിരിക്കുന്നത്. ഇതിനാൽ തന്നെ ഇവ കൂടുതൽ ആകർഷിതമാണ്. വിശാലമായ സിറ്റ്ഔട്ടിൽ മാർബോനൈറ്റാണ് പാകിരിക്കുന്നത്. മരത്തിന്റെ ജാലകങ്ങളും വാതിലുകളും കൊണ്ട് ചേർത്ത ഒരു വർണ വിസ്മയം തന്നെ ഇവിടെയുണ്ട്. സിറ്റ്ഔട്ടിന്റെ വലത് ഭാഗത്തായിട്ടാണ് വീടിന്റെ പ്രധാന വാതിൽ ഒരുക്കിരിക്കുന്നത്. വാതിൽ തുറന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ വെളുത്ത മാർബോനൈറ്റാണ് കാണാൻ കഴിയുന്നത്. ഇവ കണ്ണിന് കൂടതൽ വിസ്മയം നല്കാൻ സഹായിക്കുന്നുണ്ട്. സാധാരണ വീടുകളിൽ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് ഈ വീട്ടിൽ ഉൾവശം ഒരുക്കിരിക്കുന്നത്. സിറ്റിങ് കം ഡൈനിങ് ഹാളാണ് ഇവിടെ കാണാൻ കഴിയുന്നത്.

ലളിതമായ സിമന്റ് വർക്കുകളും മിതമായ ഇന്റീരിയർ വർക്കുകളാണ് ഈ വീടിനെ ഏറെ പ്രിയങ്കരമാക്കി മാറ്റുന്നത്. ആളുകൾക്ക് ഇരിക്കാനായി നീളത്തിലുള്ള സോഫ ഒരുക്കിരിക്കുന്നത്ത് കാണാം. വിശാലമായ ഈ ഹാളിന്റെ ഒരു അറ്റത്തായി ഡൈനിങ് മേശ ഒരുക്കി വെച്ചിരിക്കുന്നത് കാണാം. ശുദ്ധ വായും, കാറ്റും, പകൽ വെളിച്ചവും ലഭിക്കാനായി ഒരുപാട് ഒറ്റ പാളി ജാലകങ്ങൾ കാണാൻ സാധിക്കും. ഈ ഹാളിന്റെ വലത് ഭാഗത്തായി വരുന്ന ചുവരിലാണ് ടീവി യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഏറ്റവും മികച്ച സ്പേസാണ് ടീവി യൂണിറ്റിനു വേണ്ടി തയ്യാറാക്കിട്ടുള്ളത്. ഒരൂ വസ്തുക്കളും എവിടെയൊക്കെ ഇരിക്കേണ്ടതെന്ന് കൃത്യമായി അടക്കി വെച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു ഭംഗി. അതിവിശാലമായ ഈ ഹാളിന്റെ ചുറ്റും എല്ലാം ഭാഗങ്ങളും ക്രെമികരിച്ചിരിക്കുന്നത് കാണാം. മുകളിലേക്കുള്ള ഒരു കോണിപടി വീടിന്റെ ഉൾവശത്ത് ക്രെമികരിച്ചിട്ടുണ്ട്. അതിന്റെ ഇടത് വശത്തായിട്ട് തന്നെ ഒരു വാഷ് ബേസ് യൂണിറ്റ് കാണാം.
അത്യാവശ്യം സ്റ്റോറേജ് കൌണ്ടർ അടങ്ങിരിക്കുന്ന ഒരു വാഷ് ബേസ് കൌണ്ടറാണ് സജ്ജീകരിച്ചിട്ടുള്ളത്. ആർട്ടിഫിഷ്യൽ ഗ്രാസം ഈ വാഷ് ബേസിന്റെ മുകളിലായി കാണാൻ കഴിയും. കോണിപ്പടിയുടെ ഇടത് വശത്തായിട്ടാണ് ഒന്നാമത്തെ കിടപ്പ് മുറി ഡിസൈൻ ചെയ്തിരിക്കുന്നത്. വളരെഭംഗിയായിട്ടാണ് മുറി ഡിസൈൻ ചെയ്തിരിക്കുന്നത്. അധികമായി കാറ്റും വെളിച്ചവും ഉള്ളിലേക്ക് കടക്കാൻ വേണ്ടി രണ്ട ജാലകങ്ങൾ ഒരുക്കിരിക്കുന്നത് കാണാം. കൂടാതെ മറ്റ് വീടുകളിൽ ഉള്ളത് പോലെ ഒരുപാട് ഫർണിച്ചറുകളും ഈ മുറിയിൽ കുത്തി നിറച്ചിട്ടില്ല. വീടുകൾ നിർമ്മിക്കുമ്പോൾ ഇത്തരം ഒതുക്കമുള്ള കിടപ്പ് മുറികൾ ക്രെമീകരിക്കുന്നതായിരിക്കും ഏറെ നല്ലത്. വിശാലമായ കിടപ്പ് മുറി കൈകാര്യം ചെയ്യുക എന്നത് പ്രയാസകരമായ കാര്യം ആയിരിക്കും. ചുവരുകളിൽ ചേർന്ന് തന്നെ അടുപ്പ് പിടിപ്പിക്കാത്ത ഷെൽഫ് കാണാം. ഭാവിയിൽ ഇതിനു അടുപ്പ് പിടിപ്പിക്കുമെന്ന വീട്ടുടമസ്ഥൻ പറയുന്നത്. ഇത്തരം ചെറിയ വീട് നിർമ്മിക്കാൻ ആഗ്രെഹിക്കുന്നവർ ഈ വീഡിയോ മുഴുവൻ കാണാൻ ശ്രെമിക്കുക.