13 ലക്ഷത്തിന് 2bhk ഇത്രയും മനോഹരമായ വീട് കണ്ടിട്ടുണ്ടോ.!! | 13 Lakhs Home

0

13 Lakhs Home: ബജറ്റ് ഫ്രണ്ട്‌ലി വീടുകൾ ആഗ്രഹിക്കുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഉള്ള ഒരു മനോഹരമായ വീട്.സ്വന്തമായി ഒരു വീടെന്നാൽ ഭൂരിഭാഗം മനുഷ്യർക്കും ഒരു വലിയ സ്വപ്നമാണ്.ഒരുപാട് അധ്വാനിച്ചും പണം സ്വരുക്കൂട്ടി വെച്ചുമെല്ലാം ആണ് ആളുകൾ വീടെന്ന തങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ തയ്യാറാകുന്നത്. ചെറിയ വീടാണെങ്കിലും എല്ലാ സൗകര്യങ്ങളോടും പണി പൂർത്തീകരിക്കുന്ന ഒരു വീടിനു പ്രത്യേക

ഐശ്വര്യം ആണ് ഉള്ളത്. അത്തരത്തിൽ ചെറിയ ബജറ്റിൽ പണി കഴിപ്പിക്കുന്ന ഒരുപാട് വീടുകൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. അത് പോലൊരു വീട് പരിചയപ്പെടാം. 13 ലക്ഷം രൂപയാണ് വീടിന്റെ നിർമ്മാണചിലവ്. രണ്ട് ബെഡ്‌റൂമുകൾ മാത്രമുള്ള ഒരു കൊച്ചു വീടാണ്. ഒരുപാട് ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത്

അലങ്കരിച്ചിട്ടില്ലെങ്കിലും അത്യാവശ്യം മനോഹരമായ ഡിസൈനുകൾ കൊണ്ട് വീടിനെ മനോഹരമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ചെറിയൊരു സിറ്റ്ഔട്ട്‌ ആണ് വീടിനു കൊടുത്തിരിക്കുന്നത്. ഫോർ ബൈ ടു വിന്റെ ടൈൽ ആണ് ഫ്ലോറിൽ ഉപയോഗിച്ചിരിക്കുന്നത്. ഭിത്തിയിലൊക്കെ ചെറിയ ഡിസൈൻ കൊടുത്ത് അലങ്കരിച്ചിട്ടുണ്ട്. ഐവറി നിർമാണ് ഫ്ലോർ ടൈലിന്റേത്. ആഞ്ഞിലി കൊണ്ടാണ് കട്ടള പണിനത്തിരിക്കുന്നത്. ഫ്രണ്ട് ഡോർ ചെയ്തിരിക്കുന്നത് പൂവരശു ഉപയോഗിച്ചാണ്. അത്യാവശ്യം വലിയൊരു ഹാളാണ് വീടിനുള്ളത്. ഡൈനിങ് റൂമും ലിവിങ് റൂമും ഇവിടെ തന്നെയാണ്. ഒരു ടീവി യൂണിറ്റും ഹാളിൽ കൊടുത്തിട്ടുണ്ട്. അതിഥികൾക്കിരിക്കാൻ ഒരു സോഫ സെറ്റ് ഇട്ടിട്ടുണ്ട്. രണ്ട് റൂമുകളാണ് വീടിനുള്ളത്.

അത്യാവശ്യം വലിപ്പമുള്ള മുറികളാണ്. ഹാളിൽ തന്നെ കോമൺ ആയാണ് ബാത്രൂം കൊടുത്തിരിക്കുന്നത് എല്ലാ വിധ സൗകര്യങ്ങളോടും കൂടെയുള്ള ബാത്രൂം ആണ്. ബാത്രൂമിന്റെ ഡോർ ചെയ്തിരിക്കുന്നത് ഫ്ലൈ വുഡ് ഉപയോഗിച്ചാണ്. മനോഹരമായി ഡിസൈൻ ചെയ്ത ഡോർ ആണ്. ഹാളിൽ തന്നെ ഒരു വാഷ് ബയ്സൺ കൊടുത്തിട്ടുണ്ട്. ഡൈനിങ് ഏരിയക്ക് തൊട്ടടുത്തയാണ് അടുക്കള. നല്ല വലിപ്പമുള്ള ഒരു അടുക്കളയാണ് വീടിനുള്ളത്. ആവശ്യത്തിന് സ്റ്റോറേജ് സൗകര്യങ്ങളും അടുക്കളക്കുണ്ട്. മനോഹരമായി അണിയിച്ചൊരുക്കിയ വൃത്തിയുള്ള അടുക്കളയാണ് വീടിനുള്ളത്.

Leave A Reply

Your email address will not be published.