14 Lakhs Home Viral: വീട് പണിയുമ്പോൾ അത് തങ്ങളെക്കൊണ്ടാകും വിധം സുന്ദരമാക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. തങ്ങളുടെ സങ്കൽപ്പങ്ങൾക്കനുസരിച്ചൊരു വീട് സ്വന്തമാക്കുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. അത്തരത്തിൽ വീട്ടുകാരുടെ ആഗ്രഹങ്ങൾക്കും ഐഡിയകൾക്കും അനുസൃതമായി നിർമിച്ച അതിമനോഹരമായ വീട് പരിചയപ്പെടാം. 940 സ്ക്വയർഫീറ്റിൽ നിർമ്മിച്ച ഈ വീടിന്റെ മൊത്തം നിർമാണചെലവ് 14 ലക്ഷം രൂപയാണ്. ബംഗാളി തൊഴിലാളികൾ വെറും ആറ് മാസം കൊണ്ടാണ് ഈ വീടിന്റെ പണി പൂർത്തിയാക്കിയത്. ചെറിയൊരു മുറ്റമാണ് വീടിനുള്ളത്. മുറ്റം കരിങ്കല്ലിന്റെ ചിപ്സുകൾ നിറച്ചു
അലങ്കരിച്ചിട്ടുണ്ട്. ചെറിയൊരു സിറ്റ് ഔട്ടും നീളമുള്ള വരാന്തയും ചേർന്നതാണ് വീടിന്റെ മുൻവശം. വരാന്തയുടെ വലതു വശത്തായി ഒരു അരമതിൽ കൂടി നിർമിച്ചിട്ടുണ്ട്. ടൈൽ കൊണ്ട് കെട്ടിയ ഈ അര മതിലിൽ ഉള്ള ഇരുപ്പ് സുഖകരമായിരിക്കും. വരാന്തയിൽ തൂണുകൾ കൊടുത്തിട്ടുണ്ട്. കാജാരിയയുടെ വെരിഫൈഡ് ടൈലുകൾ ഉപോയോഗിച്ചാണ് വീടിന്റെ ഫ്ലോർ ചെയ്തിരിക്കുന്നത്. നിലക്ടലയുടെ നിറമാണ് ടൈലിനു. അകത്തേക്ക് പ്രവേശിച്ചാൽ. വിശാലമായ ഒരു ഹാൾ കാണാം ഒരു വശത്തു സിറ്റിങ് ഏരിയയും

മറുവശത്തു ഡൈനിങ് ഏരിയയും സെറ്റ് ചെയ്തിരിക്കയാണ്. 10000 രൂപ മുടക്കി ചെയ്ത ഒരു ടീവി യൂണിറ്റും ഹാളിൽ ഉണ്ട്. യഥാർത്ഥത്തിൽ ഹാളിന്റെ മനോഹാരിത കൂട്ടുന്നത് ഈ ടീവി യൂണിറ്റ് തന്നെയാണെന്ന് പറയാം. ജിപ്സം വർക്ക് കൊടുത്ത് സീലിങ് മനോഹരമാക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഹാളിൽ കൊടുത്തിരിക്കുന്നത് ബ്ലൈൻഡ് കർട്ടനുകൾ ആണ്. രണ്ട് മുറികളാണ് വീടിനുള്ളത്. വലിയ മുറികളാണ്
ബാത്രൂം അറ്റാച്ഡ് ആണ് മുറികൾ. 120 സ്ക്വയർ ഫീറ്റാണ് മുറികളുടെ വലിപ്പം. ഹാളിന്റെ വലത് വശത്തായാണ് അടുക്കള. അത്യാവശ്യം വലിപ്പവും വിശാലമായ സ്റ്റോറേജ് ഏരിയയും ഉള്ള അടുക്കള. ഭംഗിയായി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. തൊട്ടടുത്തു ഒരു വർക്ക് ഏരിയ കൂടി ഉണ്ട്. വർക്ക് ഏരിയ ഗ്രിൽ ഇട്ട് മറച്ചിരിക്കുകയാണ്.