7 Lakhs Interior Home: മനോഹരമായ ഒരു വീടെന്നത് എല്ലാവരുടെയും സ്വപ്നമാണ്. വീടിന്റെ വലിപ്പത്തിലുപരി ഭംഗിയായി അണിയിച്ചൊരുക്കുമ്പോഴാണ് വീടിനു ഐശ്വര്യം കൂടുന്നത്. ഇത്തരത്തിൽ പത്ത് സെന്റ് സ്ഥലത്ത് 2200 സ്ക്വയർ ഫീറ്റിൽ നിർമിച്ച അതിമനോഹരമായ ഒരു വീട് പരിചയപ്പെടാം. ദേവനന്ദനം എന്നാണ് ഈ വീടിന്റെ പേര്. വെറും ഏഴ് ലക്ഷം രൂപയാണ് വീടിന്റെ നിർമ്മാണ ചിലവ്. വിശാലമായ ഒരു മുറ്റമാണ് വീടിനുള്ളത്. കല്ലും ആർട്ടിഫിഷ്യൽ ഗ്രാസും ഉപയോഗിച്ചാണ് മുറ്റം അലങ്കരിച്ചിരിക്കുന്നത്. നിറയെ ചെടികളും അലങ്കാരത്തിനായി വെച്ചിട്ടുണ്ട്. വീടിന്റെ മുൻവശത്തും സൈഡിലും എല്ലാം ചെടികൾ
വെക്കുകയും ഒരു പൂന്തോട്ടത്തിൽ എന്ന പോലെ സിമെന്റ് കൊണ്ടുള്ള നടപ്പാതകളും നിർമിച്ചിരിക്കുന്നു. ഒരുപാട് ആഡംബരമൊന്നും ഇല്ലാതെ ചെറിയ ഒരു സിറ്റ് ഔട്ടാണ് വീടിനു കൊടുത്തിരിക്കുന്നത്. അകത്തേക്ക് കടന്നാൽ ആദ്യം കാണുന്നത് ഒരു ലിവിങ് റൂം ആണ് സീലിങ് വർക്കുകളുടെ ഭംഗി എടുത്ത് പറയേണ്ടതാണ്. തൊട്ടടുത്തു തന്നെ ഒരു പ്രാർത്ഥന ഏരിയയും സെറ്റ് ചെയ്തിരിക്കുന്നു. വുഡ് കൊണ്ടൊരു ഷോ കേസും അവിടെ കൊടുത്തിട്ടുണ്ട്. തൊട്ടടുത്തുള്ളത് ഒരു ഫാമിലി ലിവിങ് ഏരിയയും ടീവി യൂണിറ്റും

ആണ്. ടീവി യൂണിറ്റ്. ടീവി യൂണിറ്റിന് പിന്നിൽ ഒരു ഡോർ കൊടുത്തിട്ടുണ്ട്. ഡോർ തുറന്ന് ചെല്ലുന്നത് ഈ വീട്ടിലെ ഏറ്റവും മനോഹരമായ ഒരു മുറിയിലേക്കാണ്. ചെടികളും അലങ്കാരങ്ങളും ഒക്കെയായി മനോഹരമായി നിർമിച്ചിരിക്കുന്ന ഈ റൂമിനു ഓപ്പൺ റൂഫ് ആണ് കൊടുത്തിരിക്കുന്നത്. മഴയും വെയിലുമെല്ലാം ഉള്ളിൽ കടക്കുന്ന
വിധത്തിലാണ് ഈ മുറി. അകത്തേക്ക് തിരിച്ചെത്തിയാൽ പിന്നെയുള്ളത്
ഡൈനിങ് ഏരിയ ആണ്. മനോഹരമാണ് ഡൈനിങ് ഏരിയ ഒരുക്കിയിട്ടുള്ളത്. തൊട്ടടുത്ത് കിച്ചൺ ഉണ്ട്. ഒരുപാട് സ്റ്റോറേജ് സൗകര്യങ്ങളോട് കൂടിയ കിച്ചൺ ആണ്. മൂന്ന് മുറികളാണ് വീടിനുള്ളത്. ലിവിങ് റൂമിൽ നിന്നാണ് രണ്ടാം നിലയിലേക്കുള്ള സ്റ്റെയർ കൊടുത്തിട്ടുള്ളത് വുഡ് കൊണ്ടാണ് സ്റ്റെയർ നിർമിച്ചിരിക്കുന്നത്. ഒരു മുറി മാത്രമാണ് മുകളിലുള്ളത്. നല്ല വലിപ്പമുള്ള മുറികളാണ് വീടിനുള്ളത്.