പച്ചപ്പ് നിറഞ്ഞു പ്രകൃതിയോടിണങ്ങി മനോഹരമായ പ്ലാനിൽ പണി കഴിപ്പിച്ച വ്യത്യസ്തമായൊരു വീട്!! | 2000 sqft Home
2000 sqft Home: വീട് പണിയുന്നവർ ഇന്ന് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് അതിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ ഡിസൈനിങ്ങിനാണ്. വീടിന്റെ അന്തരീക്ഷം ഏറ്റവും മനോഹരമാക്കാൻ ഏറെ ശ്രദ്ധിക്കുന്നവരാണ് നാമെല്ലാം. അഞ്ചു സെന്റ് സ്ഥലത്ത് 2000 സ്ക്വയർ ഫീറ്റിൽ നിർമിച്ച മനോഹരമായ ഒരു വീട് പരിചയപ്പെടാം. മൂന്ന് ബെഡ്റൂമുകളോട് കൂടിയ ഈ വീടിന്റെ പ്ലാൻ വളരെ വ്യത്യസ്തവും മനോഹരവുമാണ്.
ജി ഐ പൈപ്പ് ഉപയോഗിച്ചാണ് വീടിന്റെ കോമ്പൗണ്ട് വാൾ നിർമിച്ചിരിക്കുന്നത്. സ്ലൈഡ് ഗേറ്റ് ആണ്. വീടിനു ചുറ്റും ചെടികൾ വെയ്ക്കാനുള്ള സ്പേസ് കൊടുത്തിട്ടുണ്ട്. പച്ചപ്പ് നിറഞ്ഞ ഒരു മുറ്റമാണ് വീടിനുള്ളത്. ഒരുപാട് വ്യത്യസ്തതകൾ പരീക്ഷിച്ച ഒരു വീട് കൂടിയാണ് ഇത്. വിശാലമായ സിറ്റ് ഔട്ടാണ്. സിറ്റ് ഔട്ടിൽ വുഡിന്റെ ബെഞ്ച് കൊടുത്തിട്ടുണ്ട്. ഇടത് വശത്തു ചെറിയ ഒരു സിറ്റിങ് ഏരിയയും സെറ്റ് ചെയ്തിരിക്കുന്നു. അകത്തേക്ക് കടന്നാൽ ഒരു പാസ്സേജ് ആണ് കൊടുക്കുന്നത്.

അതിന്റെ ഇടത് വശത്തു അല്പം താഴെ ആയിട്ടാണ് ലിവിങ് ഏരിയ കൊടുത്തിരിക്കുന്നത്. രണ്ട് മൂന്ന് സ്റ്റെപ് ഇറങ്ങി വേണം ലിവിങ് ഏരിയയിൽ എത്താൻ മനോഹരമായ ഒരു ലിവിങ് ഏരിയ ആണ് . കസ്റ്റമൈസ് ചെയ്ത സോഫയും ടീവി യൂണിറ്റും കൊടുത്തിട്ടുണ്ട്. അകത്തേക്ക് പോയാൽ ഡൈനിങ് ഏരിയയും തൊട്ടടുത്ത് ഒരു ഓപ്പൺ കിച്ചണും കാണാം.
സ്റ്റെയർ കേസിനു തൊട്ട് താഴെയായി പുറത്തേക്കൊരു സ്ലൈഡ് ഡോർ കൊടുത്തിട്ടുണ്ട് അതിന്റെ പുറത്ത് മനോഹരമായ ഒരു സിറ്റിങ് ഏരിയയാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഒരു ബെഡ്റൂമും താഴെ കൊടുത്തിട്ടുണ്ട്. ഓപ്പൺ സ്റ്റെയർ ആണ് വീടിനു കൊടുത്തിരിക്കുന്നത്. നടുക്ക് ഭാഗത്തായി ഭിത്തിയിൽ റൗണ്ട് ഷേപ്പിൽ ഒരു വിൻഡോ കൊടുത്തിട്ടുണ്ട്. നേരെ മുകളിലും അതെ ഷേപ്പിൽ വിൻഡോ സെറ്റ് ചെയ്തിരിക്കുന്നു. മുകളിലാണ് രണ്ട് ബെഡ്റൂമുകൾ. വിശാലമായ സ്പേസ് ഉള്ള റൂമികളാണ്. റൂമിൽ തന്നെ ബെഡ് സ്പേസ് ഒരു പടി ഉയർത്തിയാണ് കൊടുത്തിരിക്കുന്നത്. Credit: My Better Home