ചെറിയ സ്പേസും വലിയ ഐഡിയകളും കൊണ്ട് കൊച്ചു കുടുംബത്തിന് ജീവിക്കാനൊരു മനോഹരമായ കുഞ്ഞു വീടൊരുക്കാം!! | 10 Lakh Home
10 Lakh Home : ഒരുപാട് സ്ഥലമൊന്നും വേണമെന്നില്ല ചെറിയ സ്പേസിലും നമുക്ക് എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ വീട് നിർമിക്കാൻ കഴിയും. ഇതറിയാതെ പോകുന്നതാണ് പലരുടെയും വീട് നിർമാണത്തിൽ വരുന്ന പാളിച്ചകൾക്ക് കാരണം. ഒരു ചെറിയ ഫാമിലിക്ക് വേണ്ടിയാണെങ്കിലും ഒരുപാട് മുറികളും വിശാലമായ സ്പേസുകളുമൊക്കെയായി വലിയ വീടുകൾ നിർമ്മിക്കും.
ഇങ്ങനെ വരുമ്പോൾ ആണ് വീട് നിർമ്മാണം ബജറ്റിൽ ഒതുങ്ങാതെ പോകുന്നത്. എന്നാൽ തങ്ങളുടെ ആവശ്യമറിഞ്ഞു അതിന്നാനുസരിച്ചുള്ള വീട് നിർമിച്ചാൽ സ്ഥലവും പണവും ലാഭിക്കാം. വെറും മൂന്ന് സെന്റ് സ്ഥലത്ത് 10 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കിയ ഒരു വീട് പരിചയപ്പെടാം. ഗേറ്റും മതിലുമൊക്കെ വെച്ച് വൃത്തിയായ ഒരു പരിസരം വീടിനു വേണ്ടി ഒരുക്കിയിട്ടുണ്ട്. അത്യാവശ്യം വലിപ്പമുള്ള മുറ്റമാണ് വീടിനുള്ളത്. അകത്തേക്ക് കടന്നാൽ സിറ്റ് ഔട്ടാണ്.

അരമതിലോട് കൂടി നിർമിച്ച സിറ്റ്ഔട്ട് ബ്ലൈൻഡ്സ് ഇട്ട് മറച്ചിട്ടുണ്ട്. ഒരു ബെഞ്ചും സിറ്റ്ഔട്ടിൽ കൊടുത്തിട്ടുണ്ട്. അകത്തേക്ക് കടന്നാൽ ആദ്യം കാണുന്നത് ലിവിങ് ഏരിയ ആണ് കോർണർ സോഫയും ടീവി യും സെറ്റ് ചെയ്തിട്ടുണ്ട്. സോഫയുടെ തൊട്ട് പിന്നിലാണ് ഡൈനിങ് ഏരിയ വളരെ ചെറിയ സ്പസിലാനിലാണ് ഡൈനിങ് ഏരിയയും ലിവിങ് ഏരിയയും സെറ്റ് ചെയ്തിരിക്കുന്നത്. തൊട്ട് പിന്നിൽ അടുക്കളയാണ്. വളരെ ചെറിയൊരു അടുക്കള എന്നാൽ ഏറെ മനോഹരവുമാണ് ഇത് കാണാൻ.
നല്ല ഒതുങ്ങിയ അടുക്കളയാണ് . നിറയെ കപേടുകളും സ്റ്റോറേജ് സ്പേസും അടുക്കളക്കുണ്ട്. അലൂമിനിയം കൊണ്ടാണ് സ്റ്റോറേജ് സ്പെസുകളുടെ വാതിൽ ജണ്ടാക്കിയിരിക്കുന്നത്. അടുക്കളയെയും ഡൈനിങ് ഏരിയയെയും വരാതിരിക്കാൻ ഒരു ഹാഫ് ഓപ്പൺ വാൾ കൊടുത്തിട്ടുണ്ട്. തൊട്ടടുത്തൊരു ബ്രേക്ഫാസ്റ് ടേബിളും. വാളിന്റെ ഓപ്പൺ സ്പേസ് ലൈറ്റ് ഉപയോഗിച്ച് അലങ്കരിച്ചിട്ടുണ്ട്. നല്ലൊരു ആകർഷണമാണ് ഈ ഭഗം. രണ്ട് ബെഡ്റൂമുകളാണ് വീടിനുള്ളത് ബാത്രൂം അറ്റാച്ഡ് റൂമുകളാണ്. റൂമുകൾക്ക് നാടുവിലയാണ് വാഷ് ബയ്സൺ കൊടുത്തിരിക്കുന്നത്. Credit: Home Pictures