കിടിലൻ പ്ലാനിങ്ങിൽ ഒന്നൊന്നര വീട്! സാധാരണക്കാരന്റെ കൈപ്പിടിയിൽ ഒതുങ്ങുന്ന ചിലവു കുറഞ്ഞ അതിമനോഹരമായ വീട് കാണാം!! | Budget Friendly Home

0

Budget Friendly Home : സാധാരണക്കാരനെ സംബന്ധിച്ചിടത്തോള വീട് നിർമിക്കുക എന്നത് വലിയൊരു പ്രതിസന്ധിഘട്ടമാണ്. സ്ഥലം കണ്ടെത്തുക എന്നതും വീട് പണി പൂർത്തിയാക്കുക എന്നുമെല്ലാം ഏറെ ചിലവേറിയ പ്രക്രിയകളാണ്. പലപ്പോഴും ഈ വീട് നിർമാണം പൂർത്തിയാക്കി വരുമ്പോൾ ഭൂരിഭാഗം ആളുകളും കടക്കെണിയിൽ ആകും എന്നതും യഥാർഥ്യമാണ്.

എന്നാൽ പുതിയ കാലത്ത് വീട് പണിയെ അജീവനന്തമുള്ള ഉള്ള ഒരു ബാധ്യതയാക്കി മാറ്റി മാറ്റാൻ ആരും ആഗ്രഹിക്കുന്നില്ല. അത്തരത്തിൽ ഒരു ബാധ്യതകളും ബാക്കി വെയ്ക്കാതെയും നമുക്ക് വീട് പണിയാനും കഴിയും എന്നാൽ അതിനു ആദ്യം ആവശ്യം നല്ല ഒരു ടീം ആണ്. പണി ഏറ്റെടുക്കുന്ന ടീമിന്റെയും നമ്മുടെയും ഐഡിയോളജി ശരിയായ ദിശയിൽ ആണെങ്കിൽ മനോഹരമായ ഒരു വീട് കുറഞ്ഞ ചിലവിൽ സ്വന്തമാക്കാം.

പന്തളത്തുള്ള ഒരു കൊച്ചു വീട് പരിചയപ്പെടാം. ആറ് സെന്ററിൽ നിർമിച്ചിരിക്കുന്ന ഈ അതിമനോഹരമായ വീട് വളരെ ലളിതമായ ഒരു വർക്ക്‌ ആണെന്ന് തന്നെ പറയാം. യു ടെക്ക് ഹോം സൊല്യൂഷൻസ് ആണ് വീടിന്റെ നിർമാണം. ചെറിയൊരു സിറ്റ് ഔട്ട്‌ ആണ് വീടിനുള്ളത്. ടു ബൈ ടുവിന്റെ ടൈൽ ആണ് സിറ്റ് ഔട്ടിൽ കൊടുത്തിട്ടുള്ളത്. ആഞ്ഞിലി കൊണ്ടുള്ള കട്ടളയാണ് വെച്ചിരിക്കുന്നത്. കതക് പൂവരശിന്റെയാണ്. പുതിയ രീതി അനുസരിച്ചു സീലിങ്ങിൽ ആണ് ലൈറ്റ് കൊടുത്തിരിക്കുന്നത്.

അകത്തേക്ക് കടന്നാൽ ഒരു ഹാളും രണ്ട് ബെഡ്‌റൂമുകളും കാണാം. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും സെറ്റ് ചെയ്യാനുള്ള സ്ഥലമാണ് ഇത്. ഒരു വാഷ് ബെയ്‌സണും കൊടുത്തിട്ടുണ്ട്. അത്യാവശ്യം വലിപ്പമുള്ള ഒരു അടുക്കളായാണ്. പാത്രം കഴുകാനുള്ള സിങ്കും അടുക്കളയിൽ തന്നെ കൊടുത്തിട്ടുണ്ട്. നല്ല സ്റ്റോറേജ് സൗകര്യമുള്ള അടുക്കളയാണ്. ബ്ലാക്ക് ആൻഡ് റെഡ് കളറിലാണ് കപേഡുകൾ കൊടുത്തിരിക്കുന്നത്. അടുക്കളയുടെ വാതിലും പൂവരശിൽ നിർമിച്ചതാണ്. മനോഹരമായ സീലിങ് വർക്കുകളും വീടിനു കൊടുത്തിട്ടുണ്ട്. Budget Friendly Home Credit: Utech Home solutions mavelikara

Leave A Reply

Your email address will not be published.