മനം കവരും മനോഹര ഭവനം! വളരെ കുറഞ്ഞ ചിലവിൽ സാധാരണക്കാരുടെ സ്വപ്‌ന ഭവനം!! | 17 Lakh Home

0

17 Lakh Home: വീട് നിർമിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുടെ മുൻപിലുള്ള പ്രതിസന്ധി നല്ല ഒരു പ്ലാൻ ലഭിക്കുക എന്നതാണ്. തങ്ങളുടെ ബജറ്റിനും ലഭ്യമായ സ്ഥലത്തിനും യോജിച്ച ഒരു പ്ലാൻ ലഭിച്ചാൽ മാത്രമേ വീട് പണി ആരംഭിക്കാൻ കഴിയൂ. അത് മാത്രമല്ല തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു പ്ലാൻ വരയ്ക്കുമ്പോൾ പലപ്പോഴും നിർമാണ ചിലവ് ഇരട്ടിയാകും.

എന്നാൽ നമ്മുടെ ബജറ്റ് അനുസരിച്ചു തന്നെ മികച്ച പ്ലാനിങ്ങോട് കൂടെ വീട് നിർമിക്കാൻ കഴിഞ്ഞാലോ. മലപ്പുറം ജില്ലയിലെ കാവനൂർ ഇരുവേറ്റിയിലുള്ള മുഹമ്മദ്‌ ഷാഫി ഐഷ ദാമ്പതികളുടെ വീട് പരിചയപ്പെടാം. എട്ട് സെന്റ് സ്ഥലത്ത് പത്ത് 1000 സ്ക്വയർ ഫീറ്റിൽ നിർമ്മാണം പൂർത്തിയായി ഈ വീടിന്റെ മൊത്തം ചിലവ് 17 ലക്ഷം രൂപയാണ്. ബോക്സ്‌ മോഡലിൽ ഉള്ള ഒരു സിറ്റ്ഔട്ട്‌ ആണ് വീടിനുള്ളത്. സിറ്റ് ഔട്ടിലേക്കുള്ള സ്റ്റെപ് കൊടുത്തിരിക്കുന്നത് ഗ്രാനൈറ്റിലാണ്.

വീടിനു മൊത്തത്തിൽ കൊടുത്തിട്ടുള്ളത് ടൈൽ ആണ്. സീലിങ്ങിലാണ് ലൈറ്റിങ് കൊടുത്തിരിക്കുന്നത്. വാതിൽ തുറന്നു അകത്തേക്ക് ചെന്നാൽ ലിവിങ് റൂം ആണ്. ഒരു കോർണർ സോഫ അവിടെ സെറ്റ് ചെയ്തിരിക്കുന്നു വുഡൻ സോഫയാണ് കൊടുത്തിരിക്കുന്നത്. അകത്തേക്ക് കടന്നാൽ ഡൈനിങ് റൂം ആണ്. വിശാലമായ ഒരു സ്പേസ് ആണ് ഡൈനിങ്ങിനായി കൊടുത്തിരിക്കുന്നത്. മുകളിലേക്ക് സ്റ്റെയർ കൊടുത്തിട്ടുണ്ട്. സ്റ്റെയറിനടിയിൽ വാഷ് ബെയ്സൺ കൊടുത്തിരിക്കുന്നു.

അവിടെ തന്നെയാണ് രണ്ട് ബെഡ്‌റൂമുകളും ഉള്ളത് വിശാലമായ റൂമുകളാണ്. മാസ്റ്റർ ബെഡ്റൂം ബാത്രൂം അറ്റാച്ഡ് ആണ്. രണ്ട് മുറികൾക്കിടയിൽ ഒരു കോമൺ ടോയ്ലറ്റ് കൂടി കൊടുത്തിട്ടുണ്ട്. സ്പെസും ആവശ്യത്തിന് സ്റ്റോറേജ് ഏരിയയും മുറികൾക്കുണ്ട്. അടുക്കളയിലേക്ക് എത്തിയാൽ വിശാലമായ ഒരു അടുക്കളയാണ്. അവിടെയും ഒരു ഡൈനിങ് ടേബിളും കസേരകളും സെറ്റ് ചെയ്തിട്ടുണ്ട്. വിശാലമായ സ്റ്റോറേജ് സ്പേസിന് പുറമെ ഒരു അലമാരയും കൂടെ സെറ്റ് ചെയ്തിട്ടുണ്ട്. ഗ്ലാസിന്റെയും വുഡിന്റെയും വാതിൽ ആണ് അടുക്കളക്ക് കൊടുത്തിരിക്കുന്നത്.

Leave A Reply

Your email address will not be published.