Low Budget House in Kerala: പുതിയതായി വീട് പണിയുക എന്നത് ഏറെ ചിലവേറിയ ഒരു കാര്യമാണ്. എല്ലാവർക്കും അതിനു സാധിച്ചെന്ന് വരില്ല. അത് കൊണ്ട് തന്നെ ഇന്ന് കൂടുതൽ ആളുകളും പൂർണമായി പണി കഴിച്ച വീടുകൾ സ്വന്തമാക്കാൻ ആണ് ശ്രമിക്കാറുള്ളത്. വിൽക്കുന്ന വീടുകൾ വാങ്ങാൻ ഇന്ന് ആളുകൾ കൂടുതലുമാണ്. സ്വന്തമായി സ്ഥലം വാങ്ങി വീട് പണിയുമ്പോൾ ഉള്ള ടെൻഷനും ചിലവും കാലതാമസവും ഒക്കെയാണ്.
ഇത്തരം ആളുകളുടെ എണ്ണം കൂടാൻ കാരണം. അങ്ങനെ വീട് നോക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഒരു വീടാണ് ഇത്. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നാല് ബെഡ്‌റൂമുകളോട് കൂടി വിശാലമായ ഒരു വീട്.

പഞ്ചായത്ത് റോഡിനു സമീപത്താണ് വീട് സ്ഥിതി ചെയ്യുന്നത്. വിശാലമായ മുറ്റവും പരിസരവും വീടിനുണ്ട്. വലിയ സിറ്റ് ഔട്ടാണ് വീടിനു കൊടുത്തിട്ടുള്ളത്. അകത്തേക്ക് കയറിയാൽ ആദ്യം ഉള്ളത് അത്യാവശ്യം വലിപ്പമുള്ള ഒരു ലിവിങ് ഏരിയ ആണ് ടീവി യൂണിറ്റും ഒരു കോർണർ സോഫയും സെറ്റ് ചെയ്താലും വിശാലമായ ഒരു സ്പേസ് ബാക്കിയാണ്. ലിവിങ് റൂമിനു ഒരു വശത്താണ് വീടിന്റെ ആദ്യത്തെ രണ്ട് മുറികൾ സ്ഥിതി ചെയ്യുന്നത്. ഒന്നിന്റെ വലിപ്പം 10×8 ആണ്. രണ്ടാമത്തെ മുറിയുടെ അളവ് 10×9 ആണ്. ഈ
മുറിയിൽ ഒരു സ്റ്റോറേജ് സ്പേസ് കൂടി വരുന്നുണ്ട്. ബാത്രൂം അറ്റാച്ഡ് റൂം ആണ് ഇത്. അകത്തേക്ക് തൊട്ടപ്പുറത്താണ് മൂന്നാമത്തെയും നാലാമത്തെയും മുറികൾ ഉള്ളത്. രണ്ട് മുറികളുടെയും വലിപ്പം 10×9 ആണ്. മുറികളുടെ നടുക്ക് ഒരു ബാത്രൂം കൊടുത്തിട്ടുണ്ട്. തൊട്ടടുത്താണ് ഡെയിനിങ് ഏരിയ. ഡൈനിങ് ഏരിയ കഴിഞ്ഞു ചെല്ലുന്നത് അടുക്കളയിലേക്കാക്കാണ്. അത്യാവശ്യം വലിപ്പമുള്ള ഒരു അടുക്കളയാണ്. അടുക്കളയുടെ അടുത്ത് ഒരു വർക്ക് ഏരിയ കൊടുത്തിട്ടുണ്ട്. നീളത്തിലുള്ള ഒരു വർക്ക് ഏരിയയും അടുക്കളയുമാണ്. ആറ് സെന്റ് സ്ഥലത്തിനും വീടിനും കൂടി 29 ലക്ഷം രൂപയാണ്.
