3 BHK Home: വിശാലമായ പറമ്പിൽ എല്ലാ സൗകര്യങ്ങളോടും കൂടെയുള്ള ഒരു വീട്.1050 സ്ക്വയർ ഫീറ്റിലുള്ള മനോഹരമായ വീടാണ്. വീട് സ്ഥിതി ചെയ്യുന്നത് മൂവാറ്റുപുഴയ്ക്കടുത്ത് മാങ്ങലത്താണ്. മൂവാറ്റുപുഴ പട്ടിമറ്റം റോഡിലാണ് മങ്ങലത്തറ. ഇവിടെ നിന്ന് മൂവാറ്റുപുഴ ടൗണിലേക്ക് ആകെ 10 കിലോ മീറ്റർ ദൂരം മാത്രമാണുള്ളത്. റോഡ് സൈഡിൽ തന്നെയാണ് വീടുള്ളത്. വിശാലമായ പറമ്പോട് കൂടിയാണ്
വീടിരിക്കുന്നത്. ചുറ്റുമതിൽ കെട്ടി മനോഹരമായി വീടും പരിസരവും സൂക്ഷിച്ചിട്ടുണ്ട്. കൃഷിയൊക്കെ ചെയ്യാൻ ഇഷ്ടമുള്ളവർക്ക് പറ്റിയ ഒരു വീട് തന്നെയാണ് ഇത്. നിലവിൽ ഇവിടെ എട്ടോളം തെങ്ങുകളും മാവുകളും ജാതിമരങ്ങളും എല്ലാം ഉണ്ട്. വീടിനു മുൻവശത്ത് വിശാലമായ ഒരു സിറ്റ്ഔട്ട് ഉണ്ട് ഒരു വശത്ത് കാർ പോർചാണ്. വീടിനുള്ളിലേക്ക് പ്രവേശിച്ചാൽ വിശാലമായ ഒരു ഹാൾ ആണുള്ളത് ഡൈനിങ്

ഏരിയയും ലിവിങ് ഏരിയയും ഹാളിൽ തന്നെ സെറ്റ് ചെയ്യാവുന്നതാണ്. ഹാളിന് വശത്തായാണ് റൂമുകൾ ഉള്ളത്. മൂന്ന് റൂമുകൾ ആണ് വീടിനുള്ളത്. ആദ്യത്തെ റൂമിന്റെ അളവ് 8×8 ആണ്. ഭിത്തിയോട് ചേർന്ന് ഒരു അലമാരയും റൂമിൽ ഉണ്ട്. രണ്ടാമത്തെ റൂം 11×8 അളവിലാണ് ഉള്ളത് ഈ റൂമിനും സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട്. മൂന്നാമത്തെ റൂം 10×10 അളവിലാണ്. ബാത്രൂം അറ്റാച്ച്ഡ് റൂം കൂടിയാണ് ഇത്. ഹാളിൽ നിന്ന് പ്രവേശിക്കുന്നത് അടുക്കളയിലേക്കാണ് അതിവിശാലമായ ഒരു അടുക്കളയാണ് വീടിനുള്ളത്. വിറകടുപ്പ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും അടുക്കളക്കുണ്ട്. വിശാലമായ സ്റ്റോറേജ് സ്പേസ് ആണ് അടുക്കളക്കുള്ളത്.
വുഡൻ ഡിസൈൻ ആണ് അടുക്കളയ്ക്ക് കൊടുത്തിരിക്കുന്നത്. അടുക്കളക്ക് പുറത്ത് വരാന്തയോട് കൂടിയ ഒരു വർക്ക് ഏരിയ ആണുള്ളത്. അവിടെ തന്നെ ഒരു കോമൺ ബാത്‌റൂമും സെറ്റ് ചെയ്തിട്ടുണ്ട്. അരമതിലോട് കൂടിയാണ് വരാന്ത കൊടുത്തിരിക്കുന്നത്. 48 ലക്ഷം രൂപയാണ് ഈ വീടിനും സ്ഥലത്തിന് കൂടിയുള്ള വില. ഒൻപതര സെന്റ് സ്ഥലവും വീടും മാത്രമായും വിൽക്കും.