മെയിൻ റോഡിനു തൊട്ടാടുത്ത് 17 ലക്ഷം രൂപയ്ക്ക്മനോഹരമായ ഒരു വീട്.!! | 17 Lakhs Home

0

17 Lakhs Home: വെറും 17 ലക്ഷം രൂപയ്ക്ക് മെയിൻ റോഡിന്റെ അരികിൽ തന്നെ ഉള്ള അതി മനോഹരമായ ഒരു വീട്. മൂന്ന് ബെഡ്‌റൂമുകളുള്ള എല്ലാ വിധ സൗകര്യങ്ങളോടെയും കൂടെയുള്ള വീടാണ് ഇത്. റോഡിൽ നിന്ന് നേരെ വീടിന്റെ മുറ്റത്തേക്കാണ് സ്റ്റെപ്പുകൾ ഉള്ളത്. വളരെ ചെറിയ ഒരു ഏരിയയിൽ ആണ് മുറ്റമുള്ളത്. ചെറിയ മുറ്റമാണെങ്കിലും കാണാൻ ഭംഗിയുള്ള ഒരു മുൻഭാഗം ആണ് വീടിനുള്ളത്. മതില് കെട്ടി മനോഹരമാക്കിയ

മുറ്റത്ത് നിരവധി പൂച്ചെടികൾ വെച്ച് ഭംഗി കൂട്ടിയിട്ടുണ്ട്. വീടിന്റെ ഫ്ലോറിനു കൊടുത്തിരിക്കുന്നത് റെഡ് ഒക്സൈഡ് ആണ്. എറണാകുളം അങ്കമാലിക്കടുത്തുള്ള മഞ്ഞപ്പാറയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. അങ്കമാലി ടൗണിലേക്ക് വെറും 15 കിലോമീറ്റർ ദൂരം മാത്രമാണ് ഇവിടെ നിന്നുള്ളത്. അത് കൊണ്ട് തന്നെ

എല്ലാ വിധ സൗകര്യങ്ങളും വീടിനടുത്ത് തന്നെ ലഭ്യമാണ്. പഴയ സ്റ്റൈലിൽ ഉള്ള വീടാണെങ്കിലും എല്ലാ സൗകര്യങ്ങളും ഈ വീടിനുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മുൻഭാഗം കോൺക്രീറ്റ് ചെയ്തതും പിന്നിൽ ഷീറ്റ് ഇട്ടതുമാണ്. ഷീറ്റ് ഇട്ട സ്ഥലങ്ങളെല്ലാം സീലിങ് ചെയ്തിട്ടുണ്ട്. മൂന്ന് ബെഡ്‌റൂമുകളാണ് വീടിനുള്ളത്. സ്റ്റോറേജ് സ്പേസും വീടിനു ഒരുക്കിയിട്ടുണ്ട്. ഇതിൽ രണ്ട് ബെഡ്‌റൂമുകൾ കോൺക്രീറ്റ് ചെയ്തതാണ്. തടി ഉപയോഗിച്ചാണ് സീലിങ് ചെയ്തിരിക്കുന്നത്. അകത്തേക്ക് കടന്നാൽ മനോഹരമായ ഒരു

ലിവിങ് റൂമും. തൊട്ടടുത്ത് വിശാലമായ ഡൈനിങ് റൂമും ഒരുക്കിയിട്ടുണ്ട്. പുറത്ത് നിന്ന് നോക്കുന്നതിലും വിശാലമാണ് ഈ വീട്. നാല് സെന്റ് സ്ഥലത്താണ് വീടിരിക്കുന്നത്. വീടിനും സ്ഥലത്തിന് കൂടിയാണ് 17 ലക്ഷം രൂപ. ഒതുക്കമുള്ളത് എന്നാൽ നല്ല വൃത്തിയുള്ളതും എല്ലാ വിധ സൗകര്യങ്ങളോട് കൂടെയുള്ളതുമായ ഒരു അടുക്കളയാണ് വീടിനുള്ളത്. അത്യാവശ്യം നല്ല സ്റ്റോറേജ് സ്പേസ് ഉള്ള അടുക്കളയാണ്. അടുക്കളയുടെ സ്ലാബിൽ ടൈൽ ഒട്ടിച്ചിട്ടുണ്ട് . വാഷ് ബായ്സണും സ്റ്റോറേജും അടുപ്പും എല്ലാമായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയുള്ള അടുക്കളയാണ് വീടിനുള്ളത്.

Leave A Reply

Your email address will not be published.