കാറ്റും വെളിച്ചവും ലഭിക്കുന്ന പുതിയ ആശയങ്ങളിൽ പിറന്ന ഒരു ബജറ്റ് ഫ്രണ്ട്‌ലി വീട്..!! | 1100 Sqft 2Bhk House
1100 Sqft 2Bhk House: ഒരു വീട് പണിയാനൊരുങ്ങുമ്പോൾ നാം ഏറ്റവും ശ്രദ്ധ കൊടുക്കേണ്ടത് ബജറ്റിനാണ്. നല്ലത് പോലെ ശ്രദ്ധിച്ചാൽ പോക്കറ്റ് കാലിയാകാതെ തന്നെ നമ്മുടെ ആഗ്രഹപ്രകാരമുള്ള ഒരു വീട് നമുക്ക് സ്വന്തമാക്കാൻ കഴിയും.ഇത്തരത്തിൽ വെറും ആറു സെന്റിൽ 1100 സ്ക്വയർ ഫീറ്റിൽ പണിത ഒരു വീട് പരിചയപ്പെടാം. ചെലവ് കുറയ്ക്കുന്നതോടൊപ്പം നല്ലത് പോലെ കാറ്റും വെളിച്ചവും കടക്കുന്ന ഒരു വീട് പണിയണം എന്നാണ് ഉടമസ്ഥർ ഏറെ ആഗ്രഹിച്ചത്. വീട്ടിലേക്ക് കടന്നാൽ വളരെ വ്യത്യസ്തമായ കുറെ ഡിസൈനുകൾ സിറ്റ് ഔട്ട് മുതലെ നമുക്ക് കാണാൻ കഴിയും.ഷോ വാളിൽ നിന്ന് തുടങ്ങിയാൽ. ടൈൽ ഉപയോഗിച്ചാണ് വാൾ
പണിതിട്ടുള്ളത്. സിറ്റ് ഔട്ടിലേക്ക് കയറാൻ രണ്ട് സ്റ്റെപ്പുകൾ മാത്രമാണ് ഉള്ളത് അതിൽ ഒന്ന് വീതി കൂടിയതും ഒന്ന് സാധാരണ വലിപ്പമുള്ളതും ആണ്. നോർമൽ അളവിൽ ഉള്ള ഒരു സിറ്റ് ഔട്ടാണ് കൊടുത്തിരിക്കുന്നത്. റൗണ്ട് ഷേപ്പിൽ ഒരു തൂണും കൊടുത്തിട്ടുണ്ട്.അകത്തേക്ക് കടന്നാൽ ആദ്യം ലിവിങ് ഏരിയയാണ്. കോർണർ സോഫയും ടീവിയും ആണ് അവിടെ ഉള്ളത് . സ്റ്റീൽ വിൻഡോസ് ആണ് വീടിനു

മുഴുവനും കൊടുത്തിട്ടുള്ളത്. വീടിന്റെ കളർ തീം ഗ്രേ ആൻഡ് വൈറ്റ് ആണ് അത് കൊണ്ട് തന്നെ സോഫ ഗ്രേ നിറ ത്തിലാണ്. മനോഹരമായ ഒരു സീലിങ് വർക്ക് ആണ് ലിവിങ് ഏരിയയിൽ ചെയ്തിരിക്കുന്നത്.
തൊട്ടടുത്തായാണ് ഡൈനിങ് ഏരിയ. വിശാലമായ ഒരു ഡൈനിങ് ഏരിയയാണ്. തൊട്ടടുത്താണ് മാസ്റ്റർ ബെഡ്‌റൂം. ബെഡ്റൂമിലേക്ക് കടക്കാൻ ഒരു പാസേജ് കൊടുത്തിട്ടുണ്ട് അവിടെ അറ്റാച്ചഡ് ബാത്രൂം കൊടുത്തിരിക്കുരുകയാണ്. ബെഡ്‌റൂമിന് ഒരു വശത്തു. ജനാലയും ഒരു സ്റ്റോറേജ് സ്പേസും അറേഞ്ച് ചെയ്തിരിക്കുന്നു. ഇവ രണ്ടും നീളം കൂടിയ കർട്ടൻ വെച്ച് മറച്ചിരിക്കുകയാണ്. രണ്ട് ബെഡ്‌റൂമുകളാണ് വീടിനുള്ളത്. സിറ്റ് ഔട്ടിൽ നിന്ന് മുകളിലേക്ക് സ്റ്റെയർ കൊടുത്തിട്ടുണ്ട് പകുതിയോളം സ്റ്റെയർ കോൺക്രീറ്റ് ഇട്ട് പണിതതും പകുതി ആർട്ടിഫിഷ്യൾ സ്റ്റെയറും ആണ്.