6.75 cent Home: ഏറ്റവും വലിയ ആകർഷണം സീലിങ് ആണ് മനോഹരമാണ് സീലിംഗ് ചെയ്തിരിക്കുന്നത്. സ്പേസ് മാനേജ്മെന്റിന്റെ ആദ്യഘട്ടമാണ് ഇത്. അകത്തേക്ക് പ്രവേശിച്ചാൽ ചെറിയ ഒരു ലിവിങ് ഏരിയ ഉണ്ട്. ലിവിങ് ഏരിയയിലും വ്യത്യസ്തമായ സീലിങ് ആണ് കൊടുത്തിരിക്കുന്നത്. കോർണർ സോഫയും ടീവിയും അവിടെ സെറ്റ് ചെയ്തിരിക്കുന്നു. അതു കഴിഞ്ഞാൽ ഡൈനിങ് ഏരിയ ആണ് വിശാലമായ ഒരു ഡൈനിങ് ഏരിയ ആണ് എന്നാൽ വളരെ ചെറിയ സ്പേസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഡൈനിങ് ഏരിയയിൽ നിന്ന് ഒരു സ്ലൈഡ് വിൻഡോ പുറത്തേക്ക് കൊടുത്തിട്ടുണ്ട് അതിനു പുറത്ത് ചെറിയൊരു വരാന്തയും. ഇതൊരു
വെറൈറ്റി പ്ലാൻ ആണെന്ന് തന്നെ പറയാം. അത് കൊണ്ട് നേരിട്ട് ആളുകൾക്ക് ഡൈനിങ് റൂമിലേക്ക് പ്രവേശിക്കാൻ കഴിയും. ഡൈനിങ് റൂമിൽ നിന്നാണ് സ്റ്റെയർ കൊടുത്തിരിക്കുന്നത് രണ്ട് ബെഡ്റൂമുകളും സ്റ്റെയറിനു താഴെയായി ഉണ്ട്. ഒന്ന് മാസ്റ്റർ ബെഡ്റൂം ആണ്. വിശാലമായ സ്പേസ് ആണ് മാസ്റ്റർ ബെഡ്റൂമിന് കൊടുത്തിരിക്കുന്നത്. രണ്ട് റൂമുകളും ബാത്രൂം അറ്റാച്ഡ് ആണ്. ഡൈനിങ് റൂമിൽ നിന്ന് അടുക്കളയിലേക്ക് പോകുന്ന വഴിയിലാണ് വാഷ് ബെയ്സൺ ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. ചെറിയതാണെങ്കിലും എല്ലാ വിധ

സൗകര്യങ്ങളോടും കൂടിയുള്ള ഒരു അടുക്കളയാണ് തൊട്ടടുത്തു വർക്ക് ഏരിയയും ഉണ്ട്. വർക്ക് ഏരിയയിൽ സാധാ അടുപ്പും സ്റ്റോറേജുകളും കൊടുത്തിട്ടുണ്ട്. മുകളിലേക്ക് പോയാൽ വലിയൊരു ഹാളും രണ്ട് ബെഡ്റൂമുകളും മനോഹരമായ ഒരു ബാൽക്കണിയും ആണുള്ളത്. വീടിന്റെ ഏറ്റവും വലിയ പ്രത്യേകതയായി പറയേണ്ടത് വീടിന്റെ സീലിങ് ആണ് ഓരോ റൂമിനും ഓരോ ഡിസൈനിലുള്ള സീലിങ്
ആണ് കൊടുത്തിരിക്കുന്നത്. വുഡൻ തീമിലാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ലൈറ്റിങ്ങിനു വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. വീടിന്റെ ഫ്ലോർ മുഴുവനും ചെയ്തിരിക്കുന്നത് ഗ്രാനൈറ്റിലാണ്.മനോഹരമായ ഡിസൈനുകളും പ്ലാനുകളും കൊണ്ട് 1850 സ്ക്വയർ ഫീറ്റിൽ അധികം വലിപ്പം ഈ വീടിനു തോന്നിക്കും എന്നതാണ് യാഥാർഥ്യം.