വീടിനു മുറ്റത്തൊരു കൊച്ചു പൂന്തോട്ടമല്ല പൂന്തോട്ടത്തിനു നടുവിൽ ഒരു കൊച്ചു വീട്..!! | 12 Lakhs Home

0

12 Lakhs Home: പണിയുമ്പോൾ ഒരു പൂന്തോട്ടം കൂടി ഉണ്ടാക്കുന്നത് സാധാരണയാണ് എന്നാൽ പൂന്തോട്ടത്തിനിടയിൽ ഒരു വീട് പണിതാലോ എത്ര രസകരമായിരിക്കും ആ വീട്ടിലുള്ള താമസം എന്നാലോചിച്ചു നോക്കൂ. അങ്ങനൊരു വീടുണ്ട് തിരുവനന്തപുരത്ത്. പൂന്തോട്ടത്തിന് നടുവിൽ ഒരു കൊച്ചു വീട്. ഒരുപാട് ആഡംബരങ്ങളൊന്നുമില്ലാതെ ഒരു കൊച്ചു കുടുംബത്തിന് സന്തോഷമായി ജീവിക്കാൻ പറ്റുന്ന ഈ വീട് പണിതിരിക്കുന്നത് നെക്സ്റ്റിയോ ഹോംസ് ആണു. പണിതത് കമ്പനി ആണെങ്കിലും ഈ വീടിന്റെ ആശയം മുഴുവൻ ഗ്രഹനാഥനായ സുമേഷ് കുമാറിന്റെതാണ്. വീടിനെക്കുറിച്ച് പറഞ്ഞാൽ മനോഹരമായ

ലാൻഡ്സ്‌കേപ്പ് ആണു വീടിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. വീട്ടിലേക്കല്ല വലിയൊരു പൂന്തോട്ടത്തിലേക്കാണ് ഗേറ്റ് കടന്നാൽ ചെന്നെത്തുക. വ്യത്യസ്തമായ പൂച്ചെടികൾ കൊണ്ട് നിറഞ്ഞ ഈ പൂന്തോട്ടം തന്നെ വീടിന്റെ പോസിറ്റീവ് എനർജി വർധിപ്പിക്കുകയാണ്. പൂന്തോട്ടത്തിന് നടുവിൽ രണ്ട് പേർക്കിരിക്കാവുന്ന ഒരു ഊഞ്ഞാലും ഫിറ്റ്‌ ചെയ്തിട്ടുണ്ട്. ആകെ മൂന്ന് സെന്റിലാണ് വീടിരിക്കുന്നത് 560 സ്ക്വയർ ഫീറ്റാണ്

വീടിനുള്ളത്. വീടിനു ഒരു വശത്തു പൂന്തോട്ടത്തിനു നടുവിൽ ഒരു കൊച്ചു ലൈബ്രറി ഒരുക്കിയിട്ടുണ്ട്. വീടിനുള്ളിലേക്ക് കടന്നാൽ ലിവിങ് റൂമും ഡൈനിങ് ഏരിയയും ഉണ്ട്. വളരെ ചെറിയൊരു അടുക്കളയാണ് സെറ്റ് ചെയ്തിരിക്കുന്നത്. അടുക്കളക്ക് പുറത്ത് ചെറിയൊരു ബ്രേക്ക്‌ഫാസ്റ്റ് ടേബിൾ ഉണ്ട്. ലിവിങ് ഏരിയയിൽ സാധാരണയായുള്ള സോഫയാണ് ഇട്ടിട്ടുള്ളത്. രണ്ട് പേര് മാത്രമാണ് ഇവിടെ താമസിക്കുന്നത് അത് കൊണ്ട്

തന്നെ ആകെ ഒരു ബെഡ്‌റൂം മാത്രമാണുള്ളത്. ഒരു വലിയ കട്ടിലിനു കിടക്കാൻ പാകത്തിൽ വലിപ്പമുള്ള മുറിയാണ് ഇത്. ഒരു അറ്റാച്ചഡ് ബാത്രൂം കൂടി റൂമിനടുത്തുണ്ട്. എല്ലാ വിധ ആധുനിക സജ്ജീകരങ്ങളോടും കൂടിയുള്ള ബാത്രൂം ആണിത്. ഡൈനിങ് റൂമും ലിവിങ് ഏരിയയും എല്ലാം ഒരേ ഹാളിൽ തന്നെയാണ്. ആകെ 12 ലക്ഷം രൂപയാണ് ഈ വീട് പണിയാൻ ചിലവഴിച്ചിട്ടുള്ളത്. ഗൃഹനാഥൻറെ വിഷനിൽ ആണു ഇങ്ങനൊരു വീട് അവിടെ ഉണ്ടാവാൻ കാരണം.

Leave A Reply

Your email address will not be published.