6.5 Cent 35 Lakhs Home: സ്വന്തമായി ഒരു വീട് എന്നത് ഒരുപാട് ആളുകളുടെ സ്വപ്നമാണ്. സാമ്പത്തികമായി അടിത്തറ ഉണ്ടാക്കിയ ശേഷമാണു എല്ലാവരും വീട് പണിലേക്ക് കടക്കുന്നത്. സ്വന്തം വീട് മനസ്സിന് ഇഷ്ടമുള്ളത് പോലെ ചെയ്യാനാണ് ഇന്ന് എല്ലാവരും ശ്രമിക്കാറുള്ളത്. കാരണം വീടെന്നത് നമ്മൾ ഏറ്റവും സമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ ആഗ്രഹിക്കുന്ന ഒരു ഇടമാണ്. ചെറിയ ഒരു പ്രദേശമാണെങ്കിലും എല്ലാ സൗകര്യങ്ങളോടും കൂടെ വീട് പണിയാൻ കഴിയും. അത് പോലൊരു വീടാണ് ഇത്. ആറര സെന്റ് സ്ഥലത്ത് 35 ലക്ഷത്തിന്റെ അതിമനോഹരമായ ഒരു വീട്. അതും കാറ്റും വെളിച്ചവും നല്ലത്
പോലെ ലഭിക്കുന്ന ഡിസൈനിൽ. മനോഹരമായ സിറ്റ്ഔട്ട് ആണ് വീടിന്റേത്. ഇന്റീരിയറിനോടൊപ്പം ഏക്സ്റ്റീരിയറിനും തുല്യ പ്രാധാന്യമാണ് കൊടുത്തിരിക്കുന്നത്. മുറ്റത്ത് തന്നെ ഒരു കിണറുണ്ട് എന്നാൽ അത് കിണറാണെന്ന് തോന്നാത്ത വിധം മുന്നിൽ പൂക്കൂടകൾ കൊണ്ട് നിറച്ചിരിക്കുകയാണ്. വീടിനു മുന്നിലെ മറ്റൊരു ആകർഷണം ഇടത് വശത്തെ ജനാലയും ജനാലയ്ക്ക് തൊട്ട് മുകളിലുള്ള സൺഷേഡും ആണ്. സിറ്റ്ഔട്ടിലേക്ക് വീതിയുള്ള രണ്ട് സ്റ്റെപ്പുകളാണ് ഉള്ളത്. സിറ്റ്ഔട്ടിനു പുറത്താണ് ഒരു തൂണ് പ്ലേസ്

ചെയ്തിരിക്കുന്നത്. വീടിനുള്ളിലേക്ക് പോയാൽ മനോഹരമായ ലീവിങ് ഏരിയയും ഡൈനിങ് ഏരിയയും കാണാം. ഡൈനിങ് ഏരിയക്കടുത്ത് പുറത്തേക്കൊരു ജനാല സജ്ജീകരിച്ചിട്ടുണ്ട്. ഹാളിൽ നിന്ന് തന്നെയാണ് രണ്ടാമത്തെ നിലയിലേക്കുള്ള സ്റ്റെയർ കൊടുത്തിരിക്കുന്നത് ഓപ്പൺ സ്റ്റെയർ ആണ്. ഹാളിന് പുറത്ത് ഒരു കണ്ണാടി ഡോർ ഉണ്ട്. അതിനു പുറത്തായി വെറുതെ റിലാക്സ് ചെയ്തിരിക്കാൻ പറ്റിയ ഒരു ഏരിയ ആണുള്ളത്.
താഴെ രണ്ട് ബെഡ്‌റൂമുകളാണ് ഉള്ളത്. മുകളിലത്തെ നിലയിലും മനോഹരമായ മുറികൾ സെറ്റ് ചെയ്തിട്ടുണ്ട്. സിമന്റ് കളറാണ് മുറികളിൽ ഉൾപ്പെടെ വീടിന്റെ പല ഭാഗങ്ങളിലും കൊടുത്തിരിക്കുന്നത്. ഒരു വയലിനടുത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത് വയലിന്റെ മനോഹാരിത ഈ വീടിന്റെ ഏത് ഭാഗത്ത് നിന്നും ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് വീടിന്റെ പണി കഴിപ്പിച്ചിരിക്കുന്നത്.