Beautiful Home: വീട് പണിയാൻ പ്ലാൻ ചെയ്യുന്നവർക്ക് മുൻപിലുള്ള ഏറ്റവും വലിയ പ്രതിസന്ധി അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തുക എന്നതാണ്. നല്ലൊരു പ്ലോട്ട് കണ്ട് പിടിച്ചു വീട് നിർമ്മിക്കുമ്പോഴാണ് യഥാർത്ഥത്തിൽ ആ വീടിനും ഒരു മനോഹാരിത ലഭിക്കുന്നത്. എന്നാൽ അങ്ങനെ ഒരു ഇടം കണ്ടെത്തണം എന്നത് വലിയൊരു റിസ്ക് ആണ്. നഗരജീവിതം മടുത്ത ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നത് മലിനീകരണം കുറഞ്ഞ ശുദ്ധവായു ലഭിക്കുന്ന ലഭിക്കുന്ന ഇടങ്ങളാണ്. എന്നാൽ അതിനൊപ്പം അത്യാവശ്യം തണലും തണുപ്പും ഒക്കെ വേണം താനും. മരങ്ങൾ വെട്ടി മാറ്റാതെ പ്ലോട്ട് കണ്ടെത്താനും കഴിയില്ല. എന്നാൽ ഇത്തരം പ്രതിസന്ധികളെയൊക്കെ
അതിജീവിക്കാൻ നല്ലൊരു അർക്കിട്ടെക്റ്റിനു കഴിയും. അത്തരത്തിലൊരു ഉദാഹരണമാണ് മലപ്പുറം ജില്ലയിലെ പൂട്ടിലങ്ങാടിയിലുള്ള മനോഹരമായ വീട് നമുക്ക് കാണിച്ചു തരുന്നത്. സ്വാസ്ത്യ അർക്കിട്ടെകച്ചർ കമ്പനിയാണ് ഈ വീട് പണിതിരിക്കുന്നത്. വളരെ റിസ്ക് പിടിച്ച ഒരു വീട് നിർമ്മാണം ആയിരുന്നു എങ്കിലും അതിനെയൊക്കെ മറി കടന്ന് മനോഹരമായ ഒരു വീടാണ് സ്വസ്ത്യ ഇവിടെ ഒരുക്കിയിരിക്കുന്നത്. റോഡിൽ നിന്ന് 30 മീറ്റർ മുകളിൽ ആണ് വീട് സ്ഥിതി ചെയ്യുന്നത്. പ്ലോട്ടിലേക്ക് ഒരു റോഡ് പണിതാണ് വീട്

നിർമാണത്തിന്റെ തുടക്കം. പാറ പൊട്ടിച്ചു ഉണ്ടാക്കിയ പ്ലോട്ട് ആയത് കൊണ്ട് നല്ല ചൂടുള്ള ഒരു സ്ഥലം ആയിരുന്നു ഇത് എന്നാൽ അതിനെയും മികച്ച ആർക്കിടെക്ച്ചർ വൈധഗ്ദ്യം കൊണ്ട് സ്വസ്ത്യ അനുകൂലമാക്കി മാറ്റി. ഇതിനു വേണ്ടി ഡബിൾ ഹൈറ്റും ഡബിൾ ലെയറും കൊടുത്താണ് വീടിനു മുൻവശം പണിതിരിക്കുന്നത്. കൂടാതെ ബെഡ്‌റൂം, അടുക്കള പോലുള്ള ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന സ്ഥലങ്ങളെല്ലാം നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്തത് പോലെ വീടിനു പിന്നിലായി അറേഞ്ച് ചെയ്തു. നാല്
ബെഡ്‌റൂം ഉള്ള വീടാണ് വിശാലമായ ഹാളും ഡൈനിങ് ഏരിയയും എല്ലാം കൊണ്ട് മനോഹരമാണ് വീട്. വീടിന്റെ മറ്റൊരു പ്രത്യേകത മുന്നിലെ മീൻകുളമാണ്. വീടിനു മുൻവശത്തോട് ചേർന്നിരിക്കുന്ന മീൻകുളം യഥാർത്ഥത്തിൽ ഇവർ നിമിച്ചതല്ല വീട് പണിതപ്പോൾ ഇവരെ ബുദ്ധിമുട്ടിച്ച ഒരു പാറയാണത്. ആ പാറ അങ്ങനെ തന്നെ നില നിർത്തിക്കൊണ്ട് ഒരു മീൻകുളം നിർമിക്കാൻ അവർക്ക് കഴിഞ്ഞു. പ്രതിസന്ധികളിൽ നിന്ന് കണ്ടെത്തിയ സാധ്യതയാണ് ഈ വീട്.