18 ലക്ഷം രൂപക്ക് പ്രകൃതിയുടെ നിറവും നന്മയും ഉള്ള വീട്…ആർക്കും സ്വന്തമാക്കാം ഈ മനോഹര ഭവനം.!! | 18 Lakhs Budget Home
18 Lakhs Budget Home: ക്രിയേറ്റിവിറ്റിയാണ് ഒരു വീടിന്റെ മനോഹാരിത വർധിപ്പിക്കുന്നത്. ഒരുപാട് പണം മുടക്കുന്നതിലല്ല ചെറിയ തുക ഉപയോഗിച്ചും നമ്മുടെ സ്പേസ് പുതിയ ആശയങ്ങളും മികച്ച ക്രിയേറ്റിവിറ്റിയും കൊണ്ട് മനോഹരമാക്കുക. അതാണ് വീട് നിർമ്മാണത്തിന്റെ അടിസ്ഥാന തത്വം. 28 ലക്ഷം രൂപയ്ക്ക് ഒരു സ്വപ്നഭവനം അതും എല്ലാ ആധുനിക സജ്ജീകരണങ്ങളൂടെയും കൂടെ. ഏഴ് സെന്റ് സ്ഥലത്ത് 1400 സ്ക്വയർ ഫീറ്റിൽ ഒരുക്കിയിരിക്കന്ന മനോഹരമായ ഈ വീട് പണിതിരിക്കുന്നത് ഇനെക്സ് ബിൽഡേഴ്സ് ആണ്. മനോഹരമായ ഇന്റീരിയർ ഡിസൈനുകളും എക്സ്റ്റീരിയർ ഡിസൈനുകളും അടങ്ങിയ
അതിമനോഹരമായ ഒരു വീടാണ് 18 ലക്ഷം രൂപയിൽ ഒരുക്കിയിരിക്കുന്നത്. അത്യാവശ്യം വലിപ്പമുള്ള ഒരു സിറ്റ്ഔട്ടും കാർ ഷെഡ്ഡുമാണ് മുൻപിൽ കാണാൻ കഴിയുന്നത്. അല്പം വീതി കൂടിയ ഒരു സ്റ്റെപ് ആണ് ആദ്യം ഉള്ളത്. സ്റ്റെപ്പിന്റെ ഒരു വശത്തു മനോഹരമായ ഒരു പ്ലാന്റ് വെച്ച് അലങ്കരിച്ചിട്ടുണ്ട്. ജിപ്സൺ സീലിങ് ആണ് വീടിനു മൊത്തത്തിൽ ചെയ്തിരിക്കുന്നത്. അകത്തേക്ക് ചെന്നാൽ ആദ്യം തന്നെ ടീവി യും കോർണർ

സോഫയും അറേഞ്ച് ചെയ്തിരിക്കുന്ന ഒരു ഹാൾ കാണാം. ഗ്രീൻ ആൻഡ് വൈറ്റ് കോമ്പിനേഷൻ ആണ് വീട് മുഴുവൻ ചെയ്തിരിക്കുന്ന പെയിന്റ്. തൊട്ടടുത്തു ഡൈനിങ് ഏരിയയും ഉണ്ട്. ബാത്രൂം അറ്റാച്ച് ചെയ്ത രണ്ട് മുറികളാണ് വീടിനുള്ളത്. വുഡ് ഡിസൈനിലുള്ള ടൈലുകളാൽ മനോഹരമാക്കിയ സ്റ്റെയർ കേസും ഉണ്ട്. പച്ച നിറത്തിലുള്ള കർട്ടനുകളാണ് വീട്ടിൽ മുഴുവൻ ഉപയോഗിച്ചിരിക്കുന്നത്. വിശാലമായ ഒരു
അടുക്കളയാണ് വീടിനുള്ളത്. ഒരുപാട് സ്റ്റോറേജ് സ്പേസും അടുക്കളക്കുണ്ട്. അടുക്കളക്കുള്ളിൽ ചെറിയൊരു ഡൈനിങ് ഏരിയ ഒരുക്കിയിട്ടുണ്ട്. അടുക്കളയിലെയും ഡൈനിങ് സ്പേസിലെയും ലൈറ്റിങ് ആകർഷകമാണ്. ഹാങ്ങിങ് ലൈറ്റുകളാണ് കൂടുതലും അറേഞ്ച് ചെയ്തിരിക്കുന്നത്. വുഡൻ ഡിസൈനിങ്ങും പ്ലാന്റ്റുകളും എല്ലാം കൂടി ചേർന്ന് പ്രകൃതിയോട് ഏറ്റവും ഇണങ്ങി നിർമിച്ചിരിക്കുന്ന ഒരു നിർമിതി കൂടിയാണ് ഈ വീട്.