സാധാരണക്കാരെ കൈയിൽ 10 ലക്ഷം എടുക്കാൻ ഉണ്ടോ ?എങ്കിൽ വലിയ സ്വപ്നം പൂവണിയാം.!! | 10 Lakhs Budget Home viral

0

10 Lakhs Budget Home viral: എത്ര വലിയ സമ്പന്നനാണെങ്കിലും ശരി പുതുതായി ഒരു വീട് പണിയുക എന്നത് ഏറെ ധന നഷ്ടം ഉണ്ടാക്കുന്ന ഒരു കാര്യമാണ്.. ഒരായുസ്സിന്റെ സാമ്പാദ്യം കൊണ്ടാണ് പല മനുഷ്യരും തങ്ങളുടെ വീടെന്ന സ്വപ്നം യഥാർഥ്യമാക്കാൻ ഒരുങ്ങുന്നത്. എന്നാൽ പലപ്പോഴും ചിലവുകളുടെ പേരിൽ വീടിനെക്കുറിച്ച് അവർ മനസ്സിൽ കണ്ട പല സങ്കൽപ്പങ്ങളും മാറ്റി വെയ്ക്കേണ്ടിയും വരും. എന്നാൽ നമ്മുടെ സങ്കല്പത്തിലും

സ്വപ്നത്തിലും കണ്ടിട്ടുള്ള ഒരു വീട് ചുരുങ്ങിയ ചിലവിൽ പണിയാൻ കഴിഞ്ഞാലോ. പത്ത് ലക്ഷം രൂപയ്ക്കുള്ളിൽ ഒരു ലക്ഷ്വറി വീട് സ്വന്തമാക്കാൻ കഴിയും എന്ന് തോന്നുന്നുണ്ടോ? എന്നാൽ കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം പൂട്ടിലെൻവാടിയിലുള്ള മുനീറും സഹോദരന്മാരും. വീട് പണിയുടെ

മെയിൻ ഇൻവെസ്റ്റ്മെന്റ് തന്റെയും സഹോദരന്മാരുടെയും സുഹൃത്തുക്കളുടെയുമെല്ലാം അധ്വാനമാണ്. പത്ത് ലക്ഷം രൂപയാണ് പണമായി ചിലവിടേണ്ടി വന്നത്. ആകെയുള്ള അഞ്ച് സെന്റ് സ്ഥലത്ത് 900 സ്ക്വയർ ഫീറ്റിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഇടത് വശത്ത് ഒരു ഓപ്പൺ വാളും. അത്യാവശ്യം വിശാലമായ ഒരു സിറ്റ് ഔട്ടും കാണാം. 1.5 മീറ്റർ നീളവും 5 മീറ്റർ വീതിയുമാണ് സിറ്റ് ഔട്ടിനുള്ളത്. 8 മീറ്റർ നീളമുള്ള ഹാൾ.

അവിടെ തന്നെയാണ് അതിഥികൾക്ക് ഇരിക്കാനുള്ള സിറ്റിങ് ഏരിയയും ഡൈനിങ് ഏരിയയും ഉള്ളത്. രണ്ട് റൂമുകളാണ് സെറ്റ് ചെയ്തിട്ടുള്ളത് ഒന്ന് മാസ്റ്റർ ബെഡ്‌റമും മറ്റൊന്ന് അത്യാവശ്യം വലിപ്പമുള്ള ഒരു ബെഡ്‌റൂംമും രണ്ട് ബെഡ്‌റൂമുകൾക്കും അറ്റാചെഡ് ബാത്രൂംകുകളും ഹാളിൽ നിന്ന് ഒരു കോമൺ ബാത്രൂമും സെറ്റ് ചെയ്തിട്ടുണ്ട്. മുകളിലേക്ക് സ്റ്റെയർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുകളിലൊരു നില കൂടി പണിയാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വുഡൻ ഡിസൈൻ ആണ് തറകൾക്കും സ്റ്റെയർ കേസിനും കൊടുത്തിട്ടുള്ളത്. വിശാലമായ അടുക്കളയാണ് വീടിനുള്ളത്. ഒരു വർഷത്തിനടുത്ത് സമയമാണ് ഈ വീട് മുഴുവൻ പണിയനായി എടുത്തത് അതും വെറും 10 ലക്ഷം രൂപയ്ക്ക്.

Leave A Reply

Your email address will not be published.