10 Lakhs Budget Small Home: വീട് പണിയുന്നവർ ഇന്ന് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് ഇന്റീരിയർ ഡിസൈനിങ്ങനാണ്. ഏറ്റവും ചിലവേറിയതും ഇതിനു തന്നെ. ഒരു പക്ഷെ വീട് പണിയുന്നതിലും ചിലവേറിയ പണിയാണ് ഇന്റീരിയർ ഡിസൈനിങ്. എന്നാൽ വീട് പണിയും ഇന്റീരിയർ ഡിസൈനിങ്ങും എല്ലാം കൂടി 10 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കിയ അതിമനോഹരമായ ഒരു വീടുണ്ട് കൊല്ലത്ത്. 6 സെന്റ് സ്ഥലത്ത് 600 സ്ക്വയർ ഫീറ്റിൽ 100 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിച്ച ഈ വീടിന്റെ ഏറ്റവും വലിയ ആകർഷണം ഇതിന്റെ ഇന്റീരിയർ വർക്ക് തന്നെയാണ്. അരവിന്ദാലയം എന്ന ഈ വീടിന്റെ നിർമാണവും ഇന്റീരിയർ
ഡിസൈനുകളും ചെയ്തത് ആദർശ് എന്ന കൺസ്ട്രക്ടർ ആണ്. അരവിന്ദിന്റെ ബന്ധുവിന്റെ വീടാണ് അരവിന്ദാലയം എന്ന വീട്. ചെറുതാണെങ്കിലും മനോഹരമായ ഒരു സിറ്റ്ഔട്ട് ആണ് വീടിനുള്ളത്. അകത്തേക്ക് പോയാൽ 10 അടി വീതിയും 11 അടി നീളവും ഉള്ള ഒരു ഹാളും ഉണ്ട്. ഹാളിൽ ടീവി യും സോഫസെറ്റിയും ഡൈനിങ് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്. ഹാളിൽ നിന്ന് തന്നെയാണ് സ്റ്റെയർ കേസ്

പണിതിരിക്കുന്നത്. വീടിന്റെ പ്രധാന ആകർഷണം ആണ് ഈ സ്റ്റെയർ കേസ്. പകുതി വരെ ഓപ്പൺ ആക്കി വെച്ചിരിക്കുന്ന സ്റ്റെയറിൽ ഓരോ സ്റ്റെപ്പിലും പൂച്ചട്ടികൾ വെച്ച് അലങ്കരിച്ചിട്ടുണ്ട്. ഹാളിൽ നിന്ന് കേറുന്നത് അടുക്കളയിലേക്കാണ്. ഹാളിനും അടുക്കളക്കും ഇടയിൽ ഒരു തുറന്ന ഭിത്തി അറേഞ്ച് ചെയ്തിട്ടുണ്ട്. അതിനു നടുവിൽ മനോഹരമായ ഒരു ലൈറ്റിങ്ങ് കൊടുത്തിട്ടുണ്ട്. രണ്ട് മുറികളാണ് വീടിനുള്ളത്. മാസ്റ്റർ ബെഡ്‌റൂമും
ഒരു ബെഡ്‌റൂമും ആണുള്ളത്. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി പഴയ സാധനങ്ങൾ ഒക്കെ തന്നെയാണ് കുറച്ചു കൂടി അലങ്കരിച്ചു ക്രമപ്പെടുത്തിയിരിക്കുന്നത്. വീടിന്റെ ഏറ്റവും വലിയ പ്രത്യേകത ലൈറ്റിങ് തന്നെയാണ്. ഹാളിലും അടുക്കളയിലും സീലിങ്ങിലും എല്ലാം ഈ മനോഹാരിത കാണാൻ സാധിക്കും.