7 ലക്ഷത്തിന്റെ സൗകര്യങ്ങളോടുകൂടിയ വീട് കണ്ടു നോക്കിയാലോ ?ഇതാണ് പാവപ്പെട്ടവരുടെ സ്വപ്ന ഭവനം.!! | 7 Lakhs New Home
7 Lakhs New Home: സ്വന്തമായി ഒരു വീടെന്നത് എല്ലാവരുടെയും സ്വപ്നമാണ്. മനസ്സിനിണങ്ങിയ രൂപത്തിലും ആകൃതിയിലുമെല്ലാം ആ സ്വപ്നം സാക്ഷാൽക്കരിക്കുന്ന മനുഷ്യർ പക്ഷെ തന്റെ ഒരു ആയുസ്സ് കൊണ്ടാവും വീട് പണിതതിന്റെ ബാധ്യത തീർക്കുക. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ചുരുങ്ങിയ ചിലവിൽ അഥവാ സാധരണക്കാരന് താങ്ങാനാവുന്ന ബജറ്റിൽ വീടുകൾ നിർമ്മിക്കാമെന്നതിന്റെ ഉദാഹഹരണമായി ചില കുടുംബങ്ങൾ നമുക്ക് ചുറ്റുമുണ്ട് .വെറും ഏഴരലക്ഷം കൊണ്ട് മനോഹരമായ ഒരു വീടിന്റെ പണി തീർക്കാം എന്ന് വിശ്വസിക്കുന്നുണ്ടോ. എന്നാൽ കേട്ടോളു വെറും ഏഴര ലക്ഷം രൂപയ്ക്കാണ് ചേർത്തല അരീപറമ്പിലുള്ള അമ്പിളിയുടെയും അനിയന്റെയും വീട് പണി കഴിഞ്ഞത്. ഒരു ചെറിയ കുടുംബത്തിന് സന്തോഷമായും
അർഭാടമായും ജീവിക്കാൻ കഴിയുന്ന 449 സ്ക്വയർഫീറ്റിൽ ഉള്ള ഈ വീട് ഏറ്റവും ആകർഷകമാകുന്നത് അതിന്റെ മിനിമൽ മനോഹാരിത തന്നെയാണ്. പ്രധാന മന്ത്രി ആവാസ് യോജന പ്രകാരം ബ്ലോക്ക് പഞ്ചായത്തിലൂടെ ലഭിച്ച നാല് ലക്ഷം രൂപയും അമ്പിളിയുടെ മൂന്നര ലക്ഷം രൂപയും ചേർത്ത് ഏഴര ലക്ഷം രൂപയ്ക്ക് വീട് പണി കഴിഞ്ഞു. കയറി വരുമ്പോൾ മനോഹരമായ ഒരു സിറ്റ് ഔട്ട്. ഉള്ളിൽ സാമാന്യ

വലിപ്പമുള്ള ഒരു ഹാൾ രണ്ട് കിടപ്പുമുറികൾ ഒരു ബാത്ത്റൂം അടുക്കള ഇതാണ് വീടിന്റെ മൊത്തത്തിലുള്ള സൗകര്യം. ഡൈനിങ് ഏരിയയും ടീവിയും അതിഥികൾക്ക് ഇരിക്കാനുള്ള സ്ഥലവും എല്ലാം ഹാളിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു ദിവൻകോട്ടും ഹാളിൽ സജ്ജീകരിച്ചിട്ടുണ്ട്. കോൺഗ്രീറ്റ് കട്ടകൾ ഉപയോഗിച്ചാണ് വീട് പൂർണമായും നിർമിച്ചിരിക്കുന്നത്. വീട് മുഴുവനും ടൈൽ ഇട്ടിട്ടുണ്ട്. ആധുനിക
സജീകരണങ്ങളോടെയുള്ള ബാത്രൂം ആണ് ഒരുക്കിയിട്ടുള്ളത്. ചെറുതാണെങ്കിലും മനോഹരമായി അണിയിച്ചൊരുക്കിയ ഒതുക്കമുള്ള അടുക്കളയാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു കട്ടിലും ഒരു അലമാരിയും ഇട്ടാലും ആവശ്യത്തിന് സ്ഥലം ബാക്കിയുള്ള രണ്ട് മുറികളാണ് ഉള്ളത്. ക്രോസ്സ് വിൻഡോ ആണ് മുറികളിൽ ഉള്ളത്. പോക്കറ്റ് കീറാതെ ഒരുക്കാൻ കഴിഞ്ഞ മനോഹരമായ വീട് ഇനിയും വീട് പണിയാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർക്ക് ഉപകാരപ്രദമാകും എന്നതിൽ സംശയമില്ല.