ആരും കൊതിച്ചുപോവും ഇങ്ങനെ ഒരു വീട് വെക്കാൻ.!! മനോഹരമല്ല അതി മനോഹരം.!! | 8 Cent Traditional Home Tour

0

8 Cent Traditional Home Tour: വെറും എട്ട് സെന്റിൽ 1200 സ്‌ക്വയർ ഫീറ്റിൽ നാല് ബെഡ്റൂം അടങ്ങിയ ഗ്രൗണ്ട് ഫ്ലോർ മാത്രമുള്ള ഒരു അടിപൊളി വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. കേരള തനിമയിൽ കൊച്ചു വീടാണ് ഇവിടെ നമ്മൾക്ക് കാണാൻ സാധിക്കുന്നത്. വീടിന്റെ പ്രധാന ആകർഷണങ്ങൾ ഇന്റീരിയർ, ലാൻഡ്സ്‌കേപ്പ് തുടങ്ങിയവയാണ്. മലപ്പുറം മഞ്ചേരിയിൽ പയ്യനാട് സ്ഥിതി ചെയ്യുന്ന ചെറിയ ഒരു വീടാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ഒരു വീടിനു വില നിർണ്ണയിക്കുമ്പോൾ ആ വില മുഴുവനായി വീടിനു നൽകരുത്. ഈ വിലയിൽ വേണം വീടിന്റെ ലാൻഡ്സ്‌കേപ്പ്, മതിൽ തുടങ്ങിയവയും ഉൾപ്പെട്ടിരിക്കേണ്ടത്. കടപ്പ കല്ലുകളാണ് ലാൻഡ്സ്‌കേപ്പിൽ വിരിച്ചിരിക്കുന്നത്. ഏറ്റവും വില കുറഞ്ഞ കല്ലുകളിൽ ഒന്നാണ് കടപ്പ സ്റ്റോൺസ്. ബ്ലാക്ക് ഷെയ്ഡ് ആണെങ്കിലും മനോഹരമായ രീതിയിലാണ് ലാൻഡ്സ്‌കേപ്പിൽ കാണാൻ കഴിയുന്നത്. ഈ കല്ലുകളുടെ ഇടയിൽ ആർട്ടിഫിഷ്യൽ പുല്ലുകൾ വെച്ച് പിടിപ്പിച്ചിട്ടുള്ളത് കാണാം.

ബാക്കി സ്ഥലങ്ങളിൽ പ്രകൃതിയിൽ നിന്നുള്ള ചെടികളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതുമൂലം വീടിന്റെ ചുറ്റും പച്ചപ്പ് നിറഞ്ഞു നിൽക്കുന്നത് പോലെ അനുഭവപ്പെടാം. കൂടാതെ ഈയൊരു വീട്ടിലേക്ക് കടക്കുന്ന ഒരാൾക്ക് നല്ലൊരു അനുഭൂതിയായിരിക്കും സമ്മാനിക്കുന്നത്. കാർ പോർച്ച്‌ ഇവിടെ നിർമിച്ചിട്ടില്ല. ഭാവിയിൽ വീട്ടുടമസ്ഥർക്ക് കാർ പോർച്ച് പണിയാൻ ആഗ്രെഹമുണ്ടെങ്കിൽ അതിനു വേണ്ടിയുള്ള സ്ഥലം ഒഴിച്ചിട്ടിരിക്കുന്നത് കാണാം. മറ്റൊരു പ്രേത്യകതയാണ് വീടിന്റെ സിറ്റ്ഔട്ട് ഏരിയയിൽ മാത്രമാണ് കോൺക്രീറ്റിൽ ചെയ്തിരിക്കുന്നത്. ബാക്കിയുള്ള ഇടങ്ങളിൽ തനി നാടൻ ഓടുകളാണ് വിരിച്ചിരിക്കുന്നത്. ഈ ഓടുകൾ വേനൽക്കാലത്ത് വീട്ടിലേക്ക് തണുപ്പ് കൊണ്ട് വരാൻ സഹായിക്കുന്നതാണ്. സിറ്റ്ഔട്ടിലേക്ക് കയറുന്ന പടികളിൽ ഗ്രാനൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. സിറ്റ്ഔട്ടിലേക്ക് വരുമ്പോൾ അത്യാവശ്യം വലിയ വെള്ള ടൈൽസാണ് വിരിച്ചിട്ടുള്ളത്. ഏകദേശം 8*4 സൈസ് ഇത്തരം ടൈൽസിനു വരുന്നുണ്ട്.

TRADITIONAL HOME TOUR (2)

സിറ്റ്ഔട്ടിന്റെ ഡിസൈനിലേക്ക് വരുകയാണെങ്കിൽ മുകളിലായിട്ട് വെർട്ടിക്കൽ രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഒരു ഡിസൈറുടെ എല്ലാ കഴിവുകളും ഈ വീടിനു വേണ്ടി പുറത്തെടുത്തിട്ടുണ്ടെന്ന് പറയാം. ഓരോ ഭാഗങ്ങളും വളരെ മനോഹരമായിട്ടാണ് ഡിസൈനുകൾ ചെയ്തിരിക്കുന്നത്. മൂന്ന് പാളികൾ വരുന്ന ജാലകങ്ങളും ഇരിപ്പിടത്തിനായി കസേരകളും സിറ്റ്ഔട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. തടിയിൽ പണിത ഡബിൾ ഡോറാണ് പ്രധാന വാതിലിനു നല്കിരിക്കുന്നത്. ഒരു സാധാരണ വീട്ടിൽ വേണ്ട രീതിയിലുള്ള ഡിസൈനുകളാണ് ഈ വീടിന്റെ വാതിലുകൾക്കും മറ്റ് ഇടങ്ങളിലും കാണുന്നത്. ഉള്ളിലേക്ക് പ്രവേശിച്ചാൽ നോർമൽ ലിവിങ് ഏരിയയാണ് കാണുന്നത്. സാധാരണ ഒരു സോഫ ഇരിപ്പിടത്തിനായി ക്രെമീകരിച്ചിട്ടുണ്ട്. ഇന്റീരിയർ കൂടുതൽ മനോഹരമാക്കാൻ കുറച്ച് ചിത്രങ്ങൾ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നത് കാണാം. ടീവി യൂണിറ്റ് എത്രമാത്രം സിമ്പിലാക്കാൻ ശ്രെമിച്ചോ അത്രമാത്രം സിമ്പിലാക്കാൻ ഡിസൈനർസ് ശ്രെമിച്ചിട്ടുണ്ട്.

വെർട്ടിക്കൽ ആയി പത്ത് സെന്റിമീറ്റർ ഗാപ് നൽകി കമ്പി ഉപയോഗിച്ചാണ് ടീവി യൂണിറ്റിനു വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിലെ പ്രധാന ആകർഷണം പോർട്ടിയാർഡാണ്. ഈ പോർട്ടിയാർഡിനു നിന്നുമാണ് വീടിന്റെ മറ്റ് പ്രധാന ഭാഗങ്ങളിലേക്ക് പോകുന്നത്. ആയൊരു രീതിയിലാണ് പോർട്ടിയാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. വീട്ടിൽ പോർട്ടിയാർഡ് ക്രെമീകരിക്കുമ്പോൾ പലർക്കും ഉണ്ടാവുന്ന പ്രധാന സംശയമാണ് സ്ഥലം ഉണ്ടാവുമോ എന്നത്. എന്നാൽ ആ സംശയത്തിന്റെ ഉത്തരം എന്നത് ഈ വീട്ടിലെ പോർട്ടിയാർഡ് ആണ്. ഡൈനിങ് ഹാളിൽ നിന്നാണെകിലും, കിടപ്പ് മുറികളിൽ നിന്നാന്നെങ്കിലും, അടുക്കളയിൽ നിന്നാണെങ്കിലും പോർട്ടിയാർഡിലേക്ക് വ്യൂ ലഭിക്കുന്നുണ്ട്. ഒരു വീട്ടുടമസ്ഥനു എത്രമാത്രം സംതൃപ്തി കൊടുക്കാൻ ഡിസൈർസ് ശ്രെമിച്ചിട്ടുണ്ടെന്ന് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാവുന്നത്. സാധാരണകാർക്ക് ഇത്തരമൊരു വീട് നിർമിക്കാൻ ആഗ്രെഹിക്കുന്നുണ്ടെകിൽ ഈ വീട് തന്നെ മാതൃകയാക്കാൻ ശ്രെമിക്കുക. കൂടുതൽ വിശേഷങ്ങളും മറ്റ് മനോഹരമായ കാഴ്ചകളും കാണാൻ വീഡിയോ മുഴുവൻ കാണുക.

Leave A Reply

Your email address will not be published.