1 Lakh Home Tour: എത്ര ചെറിയ വീടാണെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുക എന്നത് നമ്മൾക്ക് കാണിച്ച തരുന്ന നിരവധി പേരാണ് നമ്മളുടെ ചുറ്റിലുമുള്ളത്. ചെറിയ തുകയിൽ നിർമ്മിച്ച് പലർക്കും മാതൃകയായ ഒരു വ്യക്തിയാണ് ആലപ്പുഴ സ്വേദേശി രതീഷും കുടുബവും. കാലങ്ങളായി വീട് എന്ന സ്വപനം മനസ്സിൽ കൊണ്ട് നടക്കുന്നവർക്കും ഇതുവരെ ഒരു വീട് ആയില്ല എന്ന് ഓർത്തു വിഷമിക്കുന്നവർക്കും ഉത്തമ മാതൃകയും മറുപടിയുമാണ് ഈ വീടും വീടിന്റെ നിർമാണ രീതിയും. വെറും ഒരു ലക്ഷം രൂപയാണ് മനോഹരമായ ഈ വീടിനു വേണ്ടി ചിലവായത്. ലില്ലിയും, റോസ് ചെടികൾ മത്സരിച്ചു വളരുന ഈ കാഴ്ചകൽക്കപ്പുറം ഒരു ചെറുപ്പക്കാരന്റെ വീട് എന്ന സ്വപ്നം പൂത്തുലഞ്ഞു തലയുയർത്തി നിൽക്കുന്നത് നമ്മളിൽ ഒരൂ കാഴ്ചക്കാരനും കാണാൻ സാധിക്കും. ചെറിയ വീട് ആണെങ്കിലും എല്ലാ സൗകര്യങ്ങളും ഈ വീട്ടിൽ നമ്മൾക്ക് കാണാൻ സാധിക്കും. പഞ്ചാര മണൽ നിറഞ്ഞ മുറ്റമാണ് ഈ വീടിന്റെ മുന്നിൽ കാണാൻ കഴിയുന്നത്.
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആടി യുലയുന്ന തണൽ മരങ്ങളാണ് വീടിന്റെ ചുറ്റുമുള്ളത്. മുന്നിലെ ഇളം തിണ്ണയ്ക്ക് അപ്പുറം ഒരു ചെറിയ സ്വീകരണ മുറിയാണ് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ കാണാൻ സാധിക്കുന്നത്. പഴയ ഓടുകളും, തടികളും ഇതിന്റെ കൂടെ തന്നെ പഴയ സ്റ്റീൽ പൈപ്പ് കൊണ്ടാണ് വീട് മുഴുവൻ പണിതുയർത്തിയത്. മനോഹരമായ കാഴ്ചയും നല്ല അനഭൂതിയുമാണ് വീടിന്റെ ചുറ്റിൽ നിന്നും നമ്മൾക്ക് ലഭിക്കുന്നത്. ചുറ്റും മരങ്ങൾ കൊണ്ട് നല്ല കാറ്റും വീട്ടിലേക്ക് ലഭിക്കുന്നത് അറിയാൻ സാധിക്കും. വീടിന്റെ ചുറ്റും പച്ചപ്പ് നിറഞ്ഞ ചെടികൾ തൂക്കിട്ടിരിക്കുന്നത് കാണാം. പ്രധാന വാതിൽ വരുന്നത് തടിയിലാണ്. പ്രധാന വാതിൽ തുറന്നു ആദ്യം എത്തി ചേരുന്നത് സ്വീകരണ മുറിയിലേക്കാണ്. രണ്ട് കസേരകൾക്കും ഒരു ടീവി സ്റ്റാൻഡിലും സ്ഥലം കണ്ടെത്തി യിരിക്കുകയാണ് ഈയൊരു സ്വീകരണ മുറിയിൽ. ഈ വീട്ടിലെ ലിവിങ് റൂം, ഫാമിലി സിറ്റിംഗ് ഏരിയ, സ്വീകരണ മുറി തുടങ്ങിയുവയെല്ലാം ഈയൊരു കുഞ്ഞൻ മുറി തന്നെയാണ്.

വി ബോർഡുകൾ കൊണ്ടാണ് ചുവരുകൾ നിർമ്മിച്ചിട്ടുള്ളത്. പഴയ ഓടുകളുടെ കാഴ്ച നമ്മളെ ഓരോത്തരെയും പഴയ കാലങ്ങളിലേക്ക് കൊണ്ട് പോകുന്നുണ്ട്. ചെറിയ ഫാനും ഈയൊരു സ്വീകരണ മുറിയിൽ സജ്ജീകരിച്ചിരിക്കുന്നത് കാണാം. തൊട്ട് പിന്നിലുള്ള മുറിയ്ക്ക് ഫൈബർ ഡോറാണ് ഉപയോഗിച്ചിരിക്കുന്നത്. മുറിയിലേക്ക് പ്രവേശിച്ചാൽ വിശാലമായ കിടപ്പ് മുറി എന്ന അനുഭവമായിരിക്കും നമ്മൾ ഓരോത്തർക്കും ലഭ്യമാകുന്നത്. പഴയ വീട് പൊളിച്ചപ്പോൾ ലഭിച്ച ജാലകമാണ് ഈ മുറിയ്ക്ക് പ്രേത്യേക ഭംഗിയും , നല്ല വെന്റിലേഷനും നൽകുന്നുണ്ട്. ഈയൊരു വിശാലമുറിയിൽ തന്നെ കുട്ടിയ്ക്ക് പഠിക്കാനുള്ള സ്റ്റഡി ഏരിയയും ഒരുക്കിട്ടുണ്ട്. ഇരുനൂറ് സ്‌ക്വയർ ഫിറ്റാണ് ഇവിടെ വരുന്നത്. ഫ്ലോർ സിമന്റ് ചെയ്ത് റെഡോക്സിഡ് ചെയ്തിട്ടുണ്ട്. അതിന്റെ പുറകിലായിട്ടാണ് ഒരു കുഞ്ഞൻ അടുക്കള വരുന്നത്. മറ്റ് വീടുകളിൽ വെച്ച് നോക്കുമ്പോൾ ഏറ്റവും ചെറുതും മനോഹരമായ ഒരു അടുക്കളയാണ് ഇവിടെ കാണാൻ കഴിയുന്നത്.
വലിയ അടുക്കള എന്നതിലപ്പുറം വൃത്തിയിലും അച്ചടക്കവും വിളിച്ചു പറയുന്ന ഒരു അടുക്കളയാണ് ഈയൊരു കൊച്ചു വീട്ടിൽ നമ്മൾക്ക് കാണാൻ സാധിക്കുന്നത്. അടുക്കളയിൽ നിന്നും പുറം കാഴ്ച കാണാൻ വേണ്ടി ഒരു കിളിവാതിൽ സജ്ജീകരിച്ചിട്ടുണ്ട്. ചെറിയ ഇടങ്ങളും, കുഞ്ഞൻ സ്ഥലങ്ങളുമാണ് ഒരു ഇടത്തെ കൂടുതൽ മനോഹരമാക്കി മാറ്റുന്നത്. അതിന്റെ ഒരു ഉദാഹരണം തന്നെയാണ് ഈയൊരു വീട്. അടുക്കളയിൽ നിന്ന് വർക്ക് ഏരിയയിലേക്ക് എൻട്രി നല്കിട്ടുണ്ട്. കൃത്യമായി ജോലി ചെയ്യുന്നവർക്ക് നല്ലൊരു വീട് വെക്കാൻ കഴിയുമെന്ന് നമ്മൾക്ക് പറഞ്ഞു തരുകയാണ് വീട്ടിലെ ഗൃഹനാഥൻ. വളരെ ചുരുക്കം ചില ദിവസങ്ങൾ കൊണ്ട് ഈയൊരു വീട് നിർമ്മിച്ചെടുത്തു എന്നത് ഈ വീടിന്റെ ഒരു പ്രേത്യേകതയാണ്. ചെറിയ വീട് ആഗ്രഹിക്കുന്നവർക്ക് ഇതുപോലെ ഒരു മനോഹരമായ വീട് നിർമ്മിക്കാൻ കഴിയുമെന്ന് തെളിയിച്ചു കാണിച്ചു തന്നിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. മറ്റ് കടങ്ങൾ ഇല്ലാതെ ചെറിയ ഒരിടമുണ്ടെങ്കിൽ സമാധാനമായി കിടന്നുറങ്ങാമെന്ന് ഈ വീടിന്റെ ഗൃഹനാഥൻ അദ്ദേഹത്തിന്റെ അനുഭവ വെളിച്ചത്തിൽ നിന്നും പറഞ്ഞു തരുകയാണ്.