അതിവിശാലവും നാല് ബെഡ്റൂമുകളോടു കൂടിയതുമായ ഒരു ഒറ്റ നില സുന്ദര ഭവനം..!! |Modern Style Low Budget Home
Modern Style Low Budget Home: വിശാലമായ ഒരു വീട് നിർമ്മിക്കണമെങ്കിൽ അതിന് ഇരുനില തന്നെ വേണമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ ഏറെ പേരും. കാരണം എല്ലാവിധ സൗകര്യങ്ങളോടും കൂടി വീട് ഒരുക്കണമെങ്കിൽ അതിനനുസരിച്ചുള്ള സ്ഥലവും ഒറ്റ നിലയിലായി കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇരുനില വീടുകളെ വെച്ച് അപേക്ഷിച്ചു നോക്കുമ്പോൾ ഒറ്റ നില വീടുകളാണ് പെട്ടെന്ന് മെയിൻന്റൈൻ ചെയ്യാൻ എളുപ്പം. അങ്ങിനെയാകുമ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു നിലയിലെ എല്ലാ ഭാഗങ്ങളും എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി സാധിക്കും. കൃത്യമായ പ്ലാനോടു കൂടി അതിവിശാലമായി എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തി നാലു ബെഡ്റൂമുകളോടെ നിർമ്മിച്ചിട്ടുള്ള ഒരു ഒറ്റ നില വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
ഈ വീടിന്റെ ഇന്റീരിയറിൽ മാത്രമല്ല എക്സ്റ്റീരിയറിലും ഒരുപാട് പ്രത്യേകതകൾ ഒളിഞ്ഞു കിടക്കുന്നുണ്ട്. ചരിവോടുകൂടിയ ഒരു വലിയ മുറ്റം കടന്നാണ് വീടിന്റെ മെയിൻ ഡോറിലേക്ക് എത്തിച്ചേരുക. മുറ്റത്തിന്റെ എല്ലാ ഭാഗങ്ങളും തന്നെ ഇന്റർലോക്ക് കട്ടകൾ പാകി മനോഹരമാക്കിയിരിക്കുന്നു. അതിനിടയ്ക്ക് വരുന്ന ഭാഗങ്ങളിൽ നാച്ചുറൽ ഗ്രാസ് കൊണ്ട് ലോൺ ഏരിയ സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. ഇവിടെ പൂച്ചെടികളും മറ്റും വെച്ച് അതിമനോഹരമാക്കിയിട്ടുണ്ട്. വീടിന്റെ മുൻവശത്തേക്ക് എത്തിച്ചേരുമ്പോൾ ഒരു സൈഡിലായി കാർ പാർക്ക് ചെയ്യുന്നതിനുള്ള ഏരിയ മാറ്റിയിട്ടിരിക്കുന്നു. വീടിന്റെ റൂഫിങ്ങിൽ കോൺഗ്രീറ്റ് ഇട്ടതിനു ശേഷം അതിനു മുകളിൽ ക്ലെ ടൈലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഒരു ആർക്ക് ടൈപ്പിലുള്ള ഡിസൈൻ രീതിയാണ് എക്സ്റ്റീരിയറിൽ പരീക്ഷിച്ചിട്ടുള്ളത്. പടിക്കെട്ടുകൾ കയറി എത്തിച്ചേരുന്നത് അതിവിശാലമായ ഒരു സിറ്റൗട്ടിലേക്കാണ്. ഇവിടെ ഗ്രാനൈറ്റ് ആണ് ഫ്ലോറിങ്ങിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ടെക്സ്ചർ വർക്ക് ചെയ്തെടുത്ത വലിയ തൂണുകളും ഇവിടെ അതിഥികളെ ആകർഷിക്കുന്ന രീതിയിൽ നൽകിയിരിക്കുന്നു. രണ്ടു പാളിയിൽ തീർത്ത പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ എത്തിച്ചേരുന്നത് ഒരു ഗസ്റ്റ് ലിവിങ് ഏരിയയിലേക്കാണ്.

ഇവിടെ അതിഥികളെ സ്വീകരിക്കാനായി സോഫ സെറ്റ്, കോഫി ടേബിൾ, ഫ്ലോറിൽ ഒരു മാറ്റ് എന്നിവ നൽകിയിരിക്കുന്നു. അവിടെനിന്നും ഒരു ചെറിയ പാർട്ടീഷൻ നൽകി ഫാമിലി ലിവിങ് ഏരിയ ഒരുക്കിയിട്ടുണ്ട്. പാർട്ടീഷൻ ചെയ്യുന്ന ഭാഗങ്ങളെല്ലാം ഷോക്കേസ് രൂപത്തിൽ നൽകി കൃത്യമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഫാമിലി ലിവിങ് ഏരിയയുടെ മറുവശത്തായാണ് ഡൈനിങ് ഏരിയയിലേക്കുള്ള ഇടം കണ്ടെത്തിയിട്ടുള്ളത്. വീടിന്റെ ഉൾഭാഗത്തെ ഫ്ലോറിങ്ങിലും ഗ്രേ നിറത്തിലുള്ള ഗ്രാനൈറ്റ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ ഭിത്തികളിൽ ഫോട്ടോകളും മറ്റും തൂക്കി ഭംഗിയാക്കിയിരിക്കുന്നു. ഡൈനിങ്ങ് ഏരിയയിൽ നിന്നും അല്പം മുൻപോട്ട് മാറി ഒരു ചെറിയ പ്രൈവറ്റ് സ്പേസ് പോലെയാണ് വാഷ് ഏരിയ ഒരുക്കിയിട്ടുള്ളത്. ഡൈനിങ് ഏരിയയുടെ പല ഭാഗങ്ങളിലും ആയാണ് വിശാലമായ നാലു ബെഡ്റൂമുകൾക്ക് ഇടം കണ്ടെത്തിയിരിക്കുന്നത്. റൂഫിൽ സ്പോട്ട് ലൈറ്റുകളും ജിപ്സം വർക്കും മറ്റും നൽകി എല്ലാ ബെഡ്റൂമുകളും അതിമനോഹരമായാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. എല്ലാ ബെഡ്റൂമുകളിലും നല്ല രീതിയിൽ വായു സഞ്ചാരം ലഭിക്കുന്നതിനായി മൂന്നു മുതൽ നാലു വരെ ജനാലകളാണ് നൽകിയിട്ടുള്ളത്. ഇവിടെ ഇന്റീരിയറിനോട് യോജിച്ചു നിൽക്കുന്ന രീതിയിൽ കർട്ടനുകളും ഉപയോഗപ്പെടുത്തിയിരിക്കുന്നു. ബെഡ്റൂമുകളുടെ ഭംഗി എടുത്തു കാണിക്കാനായി റൂഫിങ്ങിൽ ചെറിയ സ്പോട്ട് ലൈറ്റുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
Modern Style Low Budget Home
കുട്ടികൾക്കായി നിർമ്മിച്ചിട്ടുള്ള ബെഡ്റൂമിന് ഇളം നിറങ്ങളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.കൂടാതെ ഓരോ ബെഡ്റൂമിന്റെയും തീമുകൾക്ക് അനുസൃതമായി എല്ലാ ഭാഗങ്ങളും അലങ്കരിച്ചിരിക്കുന്നു. എല്ലാ ബെഡ്റൂമുകളിലും തുണികളും മറ്റും വയ്ക്കുന്നതിന് ആവശ്യമായ വാർഡ്രോബുകളും അറ്റാച്ചഡ് ബാത്റൂം സൗകര്യങ്ങളും നൽകിയിട്ടുണ്ട്. അടുത്തതായി വീടിന്റെ പ്രധാന ഏരിയയായ കിച്ചണിലേക്കാണ് എത്തിച്ചേരുക. ഇവിടെ ബീജ് നിറത്തിലുള്ള വാർഡ്രോബുകൾ നൽകി അതിമനോഹരമാക്കിയിരിക്കുന്നു. മോഡേൺ ശൈലിയിലുള്ള എല്ലാവിധ സൗകര്യങ്ങൾക്കും, അതോടൊപ്പം വിശാലതക്കും വളരെയധികം പ്രാധാന്യം നൽകി കൊണ്ടാണ് കിച്ചൻ ഒരുക്കിയിരിക്കുന്നത്. അതിനോട് ചേർന്ന് തന്നെ സാധനങ്ങളും മറ്റും സൂക്ഷിക്കുന്നതിനായി ഒരു മീഡിയം സൈസിലുള്ള വർക്ക് ഏരിയക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ നാല് ബെഡ്റൂമുകളോട് കൂടി അതിവിശാലമായി ഒറ്റ നിലയിൽ നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Modern Style Low Budget Home Video Credits : My Better Home