വെറും മൂന്ന് സെന്റ് പ്ലോട്ടിൽ മോഡേൺ ഫ്യൂഷൻ ശൈലിയിൽ പണിതെടുത്ത ഒരു മനോഹര ഭവനം! | Contemporary 3 BHK Home
Contemporary 3 BHK Home : ഒരു വീട് വയ്ക്കുമ്പോൾ അതിനായി ഒരു നല്ല പ്ലോട്ട് കണ്ടെത്തുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇനി അതല്ല കുടുംബപരമായി കൈമാറി വന്ന സ്വത്തിൽ നിന്നും ലഭിക്കുന്ന പ്ലോട്ടിലാണ് വീട് വയ്ക്കുന്നത് എങ്കിൽ പ്ലോട്ടിന്റെ ഷേയ്പ്പ് പലപ്പോഴും ഒരു വില്ലനായി മാറാറുണ്ട്. അതേസമയം ഒരു നല്ല ആർക്കിടെക്റ്റിന്റെ സഹായത്തോടെ കൃത്യമായ പ്ലാനോടു കൂടി ഏതൊരു പ്ലോട്ടിലും ഉദ്ദേശിച്ച രീതിയിൽ തന്നെ വീട് പണിയാമെന്ന് കാണിച്ചുതരുന്ന നിരവധി മാതൃകകളും നമുക്ക് ചുറ്റുമുള്ള പല വീടുകളിലും കാണാനായി സാധിക്കും. വളരെ ചെറിയ പ്ലോട്ടിൽ അതിമനോഹരമായി പണിതെടുത്ത ഒരു ഇരുനില വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കൂടുതൽ പേരും എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തി മോഡേൺ ശൈലിയിൽ ഒരു ഇരുനില വീട് പണിയുക എന്നതാണ് ആഗ്രഹിക്കുന്നത്. കാരണം ഒറ്റ പണിയിൽ ഇരുനില പൂർത്തീകരിച്ചു കഴിഞ്ഞാൽ ഭാവിയിൽ അതിനായി പണം ചിലവഴിക്കേണ്ടി വരില്ല എന്നത് തന്നെയാണ് സാധാരണക്കാരെ ഇരുനില വീടുകളിലേക്ക് ആകർഷിക്കുന്ന ഘടകം. ഇനി ഈയൊരു വീടിന്റെ ഡിസൈനിലേക്ക് കടക്കുകയാണെങ്കിൽ ആദ്യം തന്നെ എടുത്തുപറയേണ്ടത് വളരെ വ്യത്യസ്തമായ ശൈലിയിൽ ജി ഐ പൈപ്പുകളിൽ നിർമ്മിച്ച ഗേറ്റുകളെ പറ്റിയാണ്. അവയ്ക്ക് ബ്ലാക്ക് നിറത്തിലുള്ള പെയിന്റുകൾ നൽകിയതും ഭംഗി എടുത്തു കാണിക്കുന്നു. അവിടെനിന്നും മുറ്റത്തേക്ക് പ്രവേശിക്കുമ്പോൾ കടപ്പാ സ്റ്റോണും, പേൾ ഗ്രാസും നൽകി അതിമനോഹരമായി തന്നെ സെറ്റ് ചെയ്ത് എടുത്തിരിക്കുന്നു. വീടിന്റെ മുൻവശത്തായി തന്നെ കർട്ടൻ ക്രീപ്പേഴ്സ് വളർത്തി മറ്റു വീടുകളിൽ നിന്നും കുറച്ച് വ്യത്യസ്തമായി അലങ്കരിച്ചിരിക്കുന്നു. അവിടെനിന്നും അല്പം മുന്നോട്ടു കയറുമ്പോഴാണ് മീഡിയം സൈസിലുള്ള സിറ്റൗട്ടിലേക്ക് എത്തിച്ചേരുന്നത്.

ഇവിടെ അതിഥികളെ സ്വീകരിക്കാനായി ചെയറുകൾ സജ്ജീകരിച്ച് നൽകിയിട്ടുണ്ട്. അവിടെനിന്നും ഡബിൾ ഡോർ ഡിസൈനിൽ നിർമ്മിച്ചിട്ടുള്ള പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ഇവിടെ ഇന്റീരിയറിലെ നിറങ്ങളോട് മാച്ച് ചെയ്തു നിൽക്കുന്ന രീതിയിൽ ഗ്രേ നിറത്തിൽ ഒരു സോഫാ സെറ്റ് നൽകിയിരിക്കുന്നു. അതിന് അഭിമുഖമായി ഒരു ടിവി യൂണിറ്റും നൽകിയിട്ടുണ്ട്. ഈയൊരു ഭാഗത്തോട് ചേർന്ന് വരുന്ന ചുമരിന് ഹൈലൈറ്റ് ചെയ്യാനായി ഗ്രീൻ നിറമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ലിവിങ് ഏരിയയിൽ നിന്നും ചെറിയ ഒരു പാർട്ടീഷൻ നൽകി അവിടെയാണ് ഡൈനിങ് ഏരിയയ്ക്കുള്ള ഇടം കണ്ടെത്തിയിട്ടുള്ളത്. വളരെ മിനിമലിസ്റ്റിക് ശൈലിയിൽ നീറ്റായാണ് ഈ ഒരു ഡൈനിങ് ഏരിയ സജ്ജീകരിച്ചിട്ടുള്ളത്. അതിന്റെ കോർണർ സൈഡിലായി ഒരു വാഷ് ഏരിയ കൂടി നൽകിയിരിക്കുന്നു. ഡൈനിങ് ഏരിയയിൽ നിന്നും അല്പം മുൻപോട്ട് പ്രവേശിക്കുമ്പോൾ ഓപ്പൺ സ്റ്റൈലിൽ ഡിസൈൻ ചെയ്തിട്ടുള്ള കിച്ചണിലേക്കാണ് എത്തിച്ചേരുക. ഇവിടെ ഗ്രീൻ ബ്ലാക്ക് കോമ്പിനേഷനിലാണ് വാർഡ്രോബുകൾ എല്ലാം മനോഹരമായി ഒരുക്കിയിട്ടുള്ളത്.
Contemporary 3 BHK Home
അത്യാധുനിക ശൈലിയിലുള്ള എല്ലാവിധ സൗകര്യങ്ങളും ഈ ഒരു അടുക്കളയിൽ കാണാനായി സാധിക്കും. അതിന് അപ്പുറത്തായി തന്നെ സാധനങ്ങളും മറ്റും സൂക്ഷിക്കുന്നതിന് ആവശ്യമായ ഒരു വർക്കേരിയക്കും ഇടം കണ്ടെത്തിയിരിക്കുന്നു. താഴത്തെ നിലയിൽ ഗസ്റ്റ് ബെഡ്റൂം എന്ന രീതിയിൽ ഒരു ചെറിയ ബെഡ്റൂം മാത്രമാണ് നൽകിയിട്ടുള്ളത്. അടുത്തതായി സ്റ്റെയർ ഏരിയയിലേക്ക് എത്തിച്ചേരുകയാണെങ്കിൽ ഇവിടെ വുഡൻ ഫിനിഷിങ്ങിൽ സിമന്റ് കട്ടകൾ ഉപയോഗിച്ചുള്ള സ്റ്റെയറുകളും ഗ്ലാസിൽ തീർത്തിട്ടുള്ള ഹാൻഡ് റെയിലുകളുമാണ് നൽകിയിട്ടുള്ളത്. അവിടെ നിന്നും സ്റ്റെയർ കയറി മുകളിലേക്ക് എത്തിച്ചേരുമ്പോൾ ഒരു ചെറിയ അപ്പർ ലിവിങ്ങും അതിന്റെ ഇരുവശങ്ങളിലുമായി രണ്ട് ബെഡ്റൂമുകളും നൽകിയിട്ടുണ്ട്. വളരെയധികം മനോഹരമായി തന്നെയാണ് ഈ രണ്ടു ബെഡ്റൂമുകളും ഒരുക്കിയിട്ടുള്ളത്. മാത്രമല്ല ഇവിടെ അറ്റാച്ചഡ് ബാത്റൂം സൗകര്യങ്ങളും വാർഡ്രോബുകളുമെല്ലാം കൃത്യമായി സെറ്റ് ചെയ്ത് നൽകിയിട്ടുമുണ്ട്. പിവിസിയുടെ പ്രത്യേക റൂഫ്ഷീറ്റുകളാണ് ഇവിടെ റൂഫിങ്ങിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.1250 സ്ക്വയർ ഫീറ്റിൽ അതിമനോഹരമായി പണിതിട്ടുള്ള ഈ ഒരു വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Contemporary 3 BHK Home Video Credits : My Better Home