പൂമ്പാറ്റയെ പോൽ അതി മനോഹരമായി ഒരുക്കിയ ഒരു സ്വപ്ന ഭവനം .!! | Trending Butterfly Home In Kerala

0

Trending Butterfly Home In Kerala: സ്വന്തമായി ഒരു വീട് സ്വപ്നം കാണാത്ത മലയാളികൾ വളരെ കുറവാണ് എന്നു തന്നെ പറയേണ്ടി വരും. ജീവിതത്തിൽ ഒരു വീട് സ്വന്തമാക്കണമെന്ന ആഗ്രഹവുമായി നടക്കുന്നവർക്ക് അത് എങ്ങിനെ പ്രാവർത്തികമാക്കാൻ സാധിക്കും എന്നതിനെ പറ്റിയായിരിക്കും എപ്പോഴും ചിന്ത. വീട് നിർമ്മിക്കുമ്പോൾ അതിന് ബാധ്യതകൾ ഒന്നും ഉണ്ടാകരുതെന്ന നിർബന്ധവും ഏറെ പേർക്കും ഉള്ളതാണ്. എന്നാൽ അത്തരത്തിലുള്ള ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ സൗകര്യങ്ങൾക്കും ചെറിയ രീതിയിലുള്ള ആഡംബരങ്ങൾക്കും കുറവ് വരരുതെന്ന ആഗ്രഹവും പലർക്കും ഉള്ളതാണ്. അത്തരത്തിൽ ആദ്യ കാഴ്ചകൾ തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിൽ അതിമനോഹരമായി പണിതെടുത്ത ഒരു വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.

വീടിന്റെ പുറം ഭിത്തിയിൽ തന്നെ അതിമനോഹരമായി ‘Rahath’ എന്ന പേര് കൊത്തി വച്ചിരിക്കുന്നു. ടെക്സ്ചർ ഫിനിഷിൽ മെറ്റൽ ആർട്ട് നൽകിയാണ് പേര് ഇത്രയും മനോഹരമാക്കി അവിടെ സെറ്റ് ചെയ്ത് നൽകിയിട്ടുള്ളത് . അവിടെ നിന്നും ഗേറ്റിലേക്ക് എത്തിച്ചേരുമ്പോൾ അവ നിർമ്മിച്ചിരിക്കുന്നത് എച്ച് പി എൽ ഷീറ്റും, ജി ഐ പൈപ്പുകളും ഉപയോഗിച്ച് കൊണ്ടാണ്. ഈ വീടിന്റെ മുറ്റം മുഴുവൻ നാച്ചുറൽ സ്റ്റോൺ പാകി അതിമനോഹരമാക്കിയിരിക്കുന്നു. അതുതന്നെ കൂടുതൽ ഹൈലൈറ്റ് ചെയ്ത് കാണിക്കാനായി നടുഭാഗത്ത് ബ്ലാക്ക് നിറത്തിലുള്ള കടപ്പ സ്റ്റനുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അവിടെനിന്നും വീടിന്റെ എക്സ്റ്റീരിയറിലേക്ക് നോക്കുമ്പോൾ ഒരു ബട്ടർഫ്ലൈ ഷേയ്പ്പിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. വീടിന്റെ മുൻവശത്തായി എൽ ഷേപ്പിൽ ഒരു കാർപോർച്ച് ഒരുക്കിയിരിക്കുന്നു. അവിടെ നിന്നും അല്പം മുൻപോട്ട് കയറുമ്പോൾ ലപോത്തറ ഫിനിഷിംഗിലുള്ള ടൈലുകളാണ് ഫ്ലോറിൽ ഉപയോഗിച്ചിരിക്കുന്നത്. സിറ്റൗട്ടിലേക്ക് എത്തിച്ചേരുമ്പോൾ അതിഥികളെ സ്വീകരിക്കാനായി ഒരു ചെറിയ സോഫ അതിനോട് ചേർന്ന് രണ്ട് ചെയറുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

Trending Butterfly Home In Kerala

രണ്ടു പാളികളായി നൽകിയിട്ടുള്ള മനോഹരമായ പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ഗസ്റ്റ് ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ഇവിടെ ഇന്റീരിയറിനോട് ഒത്തിണങ്ങി പോകുന്ന രീതിയിൽ ഡാർക്ക് യെല്ലോ നിറത്തിലുള്ള സോഫകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അവിടെ നിന്നും നേരെ മുൻപോട്ടു പോകുമ്പോൾ കാണുന്നത് മുകളിലേക്ക് കയറാനുള്ള ഒരു ലിഫ്റ്റ് ഏരിയയാണ്. ഇത്തരത്തിൽ മോഡേൺ ശൈലിയിലുള്ള വീടുകൾക്ക് വേണ്ട എല്ലാവിധ സാധ്യതകളും ഈ ഒരു വീട്ടിൽ കൃത്യമായി തന്നെ ഉപയോഗിച്ചിരിക്കുന്നു. അവിടെനിന്നും അല്പം മുൻപോട്ട് പ്രവേശിക്കുമ്പോൾ ഫാമിലി ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ഇവിടെ ബീജ് നിറത്തിലുള്ള സോഫകളും ടിവി യൂണിറ്റുമെല്ലാം കൃത്യമായി സജ്ജീകരിച്ചു നൽകിയിരിക്കുന്നു. ഈ ഭാഗത്തിന്റെ കോർണർ സൈഡിലായി നിസ്കാരത്തിന് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കിയിരിക്കുന്നതും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. അടുത്തതായി പറയേണ്ട കാര്യം എട്ടുപേർക്ക് ഇരിക്കാവുന്ന രീതിയിൽ അത് വിശാലമായി ഡിസൈൻ ചെയ്തിട്ടുള്ള ഒരു ഡൈനിങ് ഏരിയയെ പറ്റിയാണ്. ഇവിടെ ഫാൻസി ലൈറ്റുകളും മറ്റും ഉപയോഗപ്പെടുത്തി അതിമനോഹരമായിരിക്കുന്നു.

Trending Butterfly Home In Kerala

അതിനോട് ചേർന്ന് തന്നെ നൂതനശൈലിയിലുള്ള ഒരു വാഷ് ഏരിയക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. അതിമനോഹരമായി വൈറ്റ് നിറത്തിലുള്ള ടൈലുകളും വാർഡ്രോബുകളും നൽകിയാണ് ഓപ്പൺ സ്റ്റൈലിൽ ഉള്ള കിച്ചൻ ഒരുക്കിയിട്ടുള്ളത്. താഴത്തെ ഫ്ലോറിൽ മൂന്ന് ബെഡ്റൂമുകളാണ് നൽകിയിട്ടുള്ളത്. സാധാരണ ബെഡ്റൂമുകളിൽ നിന്നും വ്യത്യസ്തമായി അതി വിശാലവും, ഡ്രസ്സിംഗ് ഏരിയ, സോഫ സെറ്റ് എന്നിവയ്ക്ക് എല്ലാമുള്ള ഇടങ്ങളും കണ്ടെത്തി കൊണ്ടാണ് മൂന്നു ബെഡ്റൂമുകളും ഒരുക്കിയിരിക്കുന്നത്. എല്ലാ ബെഡ്റൂമുകളിലും അതിമനോഹരമാyi ഇന്റീരിയർ വർക്കുകളും നൽകിയിരിക്കുന്നു. ലിഫ്റ്റ് കയറിയോ സ്റ്റെപ്പ് കയറിയോ മുകളിലേക്ക് എത്തിച്ചേരാനായി സാധിക്കും. സ്റ്റെയർകെയ്സിന്റെ അടിഭാഗം ഒരു സ്റ്റഡി കം വർക്ക് ഏരിയ എന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഗ്ലാസ് വുഡൻ ഫിനിഷിങ്ങിലാണ് സ്റ്റെയർ ഏരിയ ഒരുക്കിയിരിക്കുന്നത്. അവിടെനിന്നും മുകളിലേക്ക് എത്തിച്ചേരുമ്പോൾ ഒരു അപ്പർ ലിവിങ് ഏരിയ, അതിനോട് ചേർന്ന് തന്നെ രണ്ട് വിശാലമായ ബെഡ്റൂമുകൾ, ഒരു ഹോം തിയേറ്റർ സംവിധാനം എന്നിവയെല്ലാം ഈ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. എല്ലാവരും മനസ്സിൽ സ്വപ്നം കാണുന്ന രീതിയിലുള്ള ഈ ഒരു മനോഹര ഭവനത്തിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. https://youtu.be/-iBJCD4zlak?si=dgjl8TO1VHjuodNm : My Better Home

Leave A Reply

Your email address will not be published.