മിനിമൽ ലുക്കിൽ കണ്ടപററി സ്റ്റൈലിൽ അതിഗംഭീരമായി ചെയ്തെടുത്ത ഒരു വീടിന്റെ കാഴ്ചകൾ! | Stylish House Design In Kerala
Stylish House Design In Kerala: മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് ഒരു വീട് നിർമ്മിക്കാനായി ഉദ്ദേശിക്കുമ്പോൾ അത്യാഡംബരങ്ങൾ ഒഴിവാക്കി മിനിമലിസ്റ്റിക് ശൈലയിൽ വീട് നിർമ്മിക്കാനാണ് പലർക്കും താൽപര്യം. പുറമേ നിന്ന് നോക്കുമ്പോൾ സ്റ്റൈലിഷ് ലുക്കും എന്നാൽ സൗകര്യങ്ങൾക്ക് ഒട്ടും കുറവില്ലാത്തതുമായ ഇത്തരം മിനിമലിസ്റ്റിക് വീടുകൾ മെയിൻറ്റൈൻ ചെയ്യാനും വളരെയധികം എളുപ്പമാണ്. അതേസമയം പ്രൗഢിയുടെ കാര്യത്തിൽ ഒട്ടും പുറകിലല്ല താനും. പണ്ടുകാലങ്ങളിൽ ഇത്തരം വീടുകൾ നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ എന്ന ചിന്തയാണ് പലരെയും പുറകിലേക്ക് വലിച്ചിരുന്ന ഘടകം. എന്നാൽ നമ്മുടെ നാടിന്റെ കാലാവസ്ഥക്ക് അനുസൃതമായ രീതിയിൽ തന്നെ ഇത്തരത്തിലുള്ള വീടുകൾ പണിയാമെന്ന് കാണിച്ചു തരുന്ന നിരവധി ഉദാഹരണങ്ങൾ നമുക്ക് ചുറ്റും ഇന്നു കാണാനാകും. അത്തരത്തിൽ മിനിമലസ്റ്റിക് ശൈലിയിൽ പണിതെടുത്ത ‘ഹയ’ എന്ന മനോഹര ഭവനത്തിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
മുറ്റം ക്ളീനാക്കി സെറ്റ് ചെയ്ത് എടുക്കുന്നതിനായി ആർട്ടിഫിഷ്യൽ ഗ്രാസും സ്റ്റോണും പാകിയാണ് മനോഹരമാക്കിയിരിക്കുന്നത്. വീടിന്റെ മുൻവശത്തായി വിശാലമായ ഒരു സിറ്റൗട്ട് അതിന്റെ റൂഫിൽ ബ്ലാക്ക് നിറത്തിലുള്ള ലൂവർ എന്നിവ നൽകി അതിമനോഹരമാക്കിയിരിക്കുന്നു. വീടിന്റെ എക്സ്റ്റീരിയർ കണ്ടമ്പററി ശൈലിയിലും, ഇന്റീരിയറിൽ ലക്ഷ്വറി ലുക്കും വരുന്ന രീതിയിലാണ് ഈ വീടിന്റെ നിർമ്മാണ രീതി. വീടിന്റെ പൊസിഷൻ നോർത്ത് ഈസ്റ്റ് ഡയറക്ഷനിലേക്ക് ലഭിക്കുന്നതിനായി ഒരു ചരിഞ്ഞ ആർക്കിടെക്ച്ചറാണ് ഫ്രണ്ട് സൈഡിൽ പരീക്ഷിച്ചിട്ടുള്ളത്. സിറ്റൗട്ടിൽ ഫ്ലോറിങ്ങിനായി ബ്ലാക്ക് നിറത്തിലുള്ള ടൈലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഇവിടെ അതിഥികളെ സ്വീകരിക്കാനായി തടിയിൽ തീർത്ത ഫർണിച്ചറുകളും, ഒരു സ്ലൈഡിങ് ചെയറും നൽകിയിരിക്കുന്നു. സിറ്റൗട്ടിന്റെ ഒരു വശത്തായി ഒരു ഒരു കോർട്ടിയാഡും അവിടെ പച്ചപ്പും നൽകി മനോഹരമാക്കിയിട്ടുണ്ട്.

വീടിന്റെ മുൻ ഭാഗത്തിന് ഒരു മോഡേൺ ടച്ച് നൽകുന്നതിനായി സിംഗിൾ ഡോറിൽ ചെറിയ ലൂവറുകളാണ് നൽകിയിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് ഒരു ഗസ്റ്റ് ലിവിങ് ഏരിയയാണ്. ഇവിടെ അഞ്ചുപേർക്ക് ഇരിക്കാവുന്ന രീതിയിൽ സോഫ സെറ്റ് നൽകിയിരിക്കുന്നു. അതിന് അഭിമുഖമായി ടിവി യൂണിറ്റും സജ്ജീകരിച്ചു നൽകിയിട്ടുണ്ട്. അവിടെനിന്നും ചെറിയ ഒരു പാർട്ടീഷൻ നൽകി അതിന് അപ്പുറത്തായി ഒരു ഫാമിലി ലിവിങ് ഏരിയയും ഒരുക്കിയിട്ടുണ്ട്. ഇവിടെ വിശാലമായ സോഫ സെറ്റ് സജ്ജീകരിച്ചു നൽകിയിരിക്കുന്നു. അവിടെനിന്നും ചെറിയ ഒരു പാർട്ടീഷൻ കടന്ന് മറുവശത്തേക്ക് എത്തുമ്പോൾ ആറു പേർക്ക് ഇരിക്കാവുന്ന രീതിയിൽ വിശാലമായ ഒരു ഡൈനിങ് ഏരിയയാണ് ഒരുക്കിയിരിക്കുന്നത്.അതിനു മുകളിൽ ഒരു ഫാൻസി ലൈറ്റ് നൽകിയിരിക്കുന്നു. ഡൈനിങ് ഏരിയയുടെ മറുവശത്തായാണ് സ്റ്റെയർ ഏരിയ നൽകിയിട്ടുള്ളത്. ഗ്ലാസ് വുഡൻ ഫിനിഷിംഗ് ആണ് സ്റ്റെയർ ഏരിയയയിൽ പരീക്ഷിച്ചിട്ടുള്ളത്. അതിന്റെ താഴെ ഭാഗം വെള്ളനിറത്തിലുള്ള പേബിൾസ് പാകി മനോഹരമാക്കിയിരിക്കുന്നു. അതിന് അപ്പുറത്ത് ചെറിയ ഒരു പാർട്ടീഷൻ നൽകി ഒരു ഓപ്പൺ കോർട്ടിയാഡും ഒരുക്കിയിട്ടുണ്ട്.
Stylish House Design In Kerala
ഡൈനിങ് ഏരിയയുടെ മറുവശത്തായി ഒരു വാഷ് ഏരിയ അതിനോട് ചേർന്ന് ഒരു ചെറിയ പോണ്ടേരിയ എന്നിവ നൽകിയിരിക്കുന്നു. ഡൈനിങ് ഏരിയയിൽ നിന്നും അല്പം മുൻപിലോട്ടായി ഓപ്പൺ സ്റ്റൈലിൽ ഡിസൈൻ ചെയ്തിട്ടുള്ള കിച്ചൺ ആണ് നൽകിയിട്ടുള്ളത്. ഫ്ലോറിങ്ങിൽ കൂടുതലായും ഡിസൈനർ ടൈലുകളാണ് ഇവിടെയെല്ലാം ഉപയോഗിച്ചിട്ടുള്ളത്. കിച്ചണിൽ വൈറ്റ് നിറത്തിലുള്ള ഇന്റീരിയർ വർക്കുകളാണ് കൂടുതലായും ഹൈലൈറ്റ് ചെയ്ത് നൽകിയിട്ടുള്ളത്. അടുത്തതായി ഈ വീടിന്റെ മാസ്റ്റർ ബെഡ്റൂമിലേക്ക് കയറുമ്പോൾ വിശാലമായ ഒരു ബെഡ്റൂം സ്പേസ് അതിനോട് ചേർന്ന് അറ്റാച്ചഡ് ബാത്റൂം സൗകര്യം വാർഡ്രോബുകൾ എന്നിവയെല്ലാം നൽകിയിരിക്കുന്നു. രണ്ടാമത്തെ ബെഡ്റൂമും അതിവിശാലമായി തന്നെയാണ് ഒരുക്കിയിട്ടുള്ളത്. സ്റ്റെയർ കയറി മുകളിലേക്ക് എത്തിച്ചേരുമ്പോൾ വിശാലമായ മറ്റൊരു ബെഡ്റൂം കൂടി കാണാനായി സാധിക്കും. ഇവിടെയും ബെഡ് സ്പേസ്, മിററുകൾ, വാർഡ്രോവുകൾ എന്നിവയെല്ലാം കൃത്യമായി തന്നെ സജ്ജീകരിച്ചു നൽകിയിരിക്കുന്നു. ഈയൊരു കണ്ടംപററി സ്റ്റൈലിലുള്ള മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് വീഡിയോ കാണാവുന്നതാണ്. Stylish House Design In Kerala Video Credits : My Better Home