16 Lakhs Home Tour Video: 1096 സ്‌ക്വയർ ഫീറ്റിൽ 15.85 ലക്ഷം രൂപയ്ക്ക് പണിത അതിഗംഭീരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. പുറമെ നിന്ന് നോക്കുമ്പോൾ ആർക്കും ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട് പണിതിരിക്കുന്നത്. ചിലവ് കുറച്ചാണ് വീട് പണിതെങ്കിലും വീട് നിർമ്മിക്കാൻ വേണ്ടി ഉപയോഗിച്ച ഓരോ മെറ്റീരിയലും ഗുണമേന്മ നിറഞ്ഞതാണ്. വീടിന്റെ മുൻവശം നമ്മൾക്ക് നോക്കി നോക്കാം. ആദ്യം തന്നെ കാണാൻ കഴിയുന്നത് പിള്ളറുകളാണ്. പിള്ളറുകളിൽ റെസ്റ്റെർ വർക്ക് ചെയ്ത് അതിമനോഹരമാക്കാൻ ശ്രെമിച്ചിട്ടുണ്ട്. ഈ വീടിനു വേണ്ടി വാങ്ങിച്ച പെയിന്റും, അതിനു വേണ്ടി പണിത ചിലവ് ഏകദേശം വന്നത് 85,000 രൂപയാണ് വന്നത്. കറുത്ത ഗ്രാനൈറ്റാണ് ചാരുപ്പടിയിൽ ഉപയോഗിച്ചിരിക്കുന്നത്. പടികളിലും ഇതേ ഗ്രാനൈറ്റും, ടൈൽസുമാണ് വിരിച്ചിരിക്കുന്നത്. സിറ്റ്ഔട്ടിലെ സീലിംഗ് വർക്കിൽ ജിപ്സം വർക്ക് ചെയ്തിട്ടില്ലെന്ന് കാണുമ്പോൾ തന്നെ മനസ്സിലാവും. കോൺക്രീറ്റിൽ തന്നെയാണ് ലൈറ്റ് വർക്ക് ചെയ്തിട്ടുള്ളത്.
അതുപോലെ തന്നെ ഒരു ഫാനും സിറ്റ്ഔട്ടിൽ ഘടിപ്പിച്ചിട്ടുണ്ട്. സിറ്റ്ഔട്ടിലെ ജാലകങ്ങളും പ്രധാന വാതിലുകളും തേക്കിൻ തടികളിലാണ് പണിതിരിക്കുന്നത്. വീട്ടിലെ മറ്റ് ജാലകങ്ങൾ പ്ലാവിലാണ് നിർമ്മിച്ചിട്ടുള്ളത്. മൂന്ന് പേർക്ക് ഇരിക്കാൻ കഴിയുന്ന ഒരു ഇരിപ്പിട സംവിധാനം സിറ്റ്ഔട്ടിൽ ഒരുക്കിട്ടുണ്ട്. പ്രധാന വാതിൽ കഴിഞ്ഞ് നേരെ എത്തി ചേരുന്നത് ഡൈനിങ് ഹാളിലേക്കാണ്. വിശാലമായ ഈ ഡൈനിങ് ഹാളിൽ അവശ്യത്തിലധികം സൗകര്യങ്ങളാണ് ഉള്ളത്. ഡൈനിങ് ഹാളിന്റെ സീലിംഗ് ഒന്നും ചെയ്തിട്ടില്ല. ഇതുകൊണ്ട് തന്നെയാണ് ചിലവ് കൂറേ കുറയ്ക്കാൻ സാധിച്ചത്. ഈ ഡൈനിങ് ഹാൾ ലിവിങ് ഹാളായിട്ടുമാണ് വീട്ടുക്കാർ ഉപയോഗിക്കുന്നത്. ഈയൊരു ലിവിങ് ഏരിയയിൽ നല്ലൊരു സോഫ ഇരിപ്പിട സംവിധാനം നല്കിട്ടുണ്ട്. ലെതെറിന്റെ സോഫയാണ് ലിവിങ് ഏരിയയിൽ സജ്ജീകരിച്ചിട്ടുള്ളത്. സോഫയും, ഡൈനിങ് മേശ മുതലായവ ഈ 15.85 ലക്ഷത്തിൽ ഉൾപ്പെടില്ല. ഒരു ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന ഡൈനിങ് മേശയും ഇരിപ്പിടവുമാണ് ഡൈനിങ് ഹാളിൽ ക്രെമീകരിച്ചിട്ടുള്ളത്.

ഇവിടെയൊരു പർഗോള വർക്ക് ചെയ്തിരിക്കുന്നത് കാണാം. അതിനാൽ തന്നെ ആവശ്യത്തിലധികം നാച്ചുറൽ ലൈറ്റ് പുറമെ നിന്നും ലഭിക്കും. ഡൈനിങ് മേശയുടെ തൊട്ട് പുറകിലായിട്ടാണ് വാഷ് ബേസ് യൂണിറ്റ് വന്നിരിക്കുന്നത്. ടേബിൾ ടോപ്പ് വാഷ് ബേസാണ് ഇവിടെ കാണുന്നത്. ഏകദേശം ഈയൊരു വാഷ് ബേസിനു 2600 രൂപയാണ് ചിലവായി വന്നിരിക്കുന്നത്. ഗ്രാനൈറ്റാണ് ടേബിൾ ടോപ്പിൽ വിരിച്ചിരിക്കുന്നുത്. ഈ വീട്ടിലെ ഫ്ലോറിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത് മാർബിലാണ്. 1100 സ്‌ക്വയർ ഫീറ്റ് മാർബിളാണ് ഈ വീടിന്റെ ആവശ്യത്തിനു വേണ്ടി വാങ്ങിയത്. ഏകദേശം അറുപതിനായിരം രൂപയാണ് ഇത്രേയും മാർബിൾ വിലയായി വരുന്നത്. ഒരു കോമൺ ടോയ്‌ലെറ്റാണ് ഈയൊരു ഭവനത്തിൽ വരുന്നുണ്ട്. ഫൈബറിന്റെ ഡോറാണ് ബാത്‌റൂമിൽ ഉപയോഗിച്ചിട്ടുള്ളത്. അത്യാവശ്യം ഗുണമേന്മ നിറഞ്ഞ ഉല്പന്നങ്ങളാണ് ഇവിടെയും ഉപയോഗിച്ചിട്ടുള്ളത്.
വീട്ടിലെ ആദ്യ കിടപ്പ് മുറിയുടെ വിശേഷം നോക്കി നോക്കാം. സാധാരണ ഡിസൈനാണ് ഈയൊരു മുറിയിൽ പ്രാവർത്തികമാക്കിട്ടുള്ളത്. മുറിയിൽ അവശ്യമുള്ള ഒന്നായിരുന്നു ഷെൽഫ്.അതിനാൽ തന്നെ ഷെൽഫ് പണിതിരിക്കുന്നത് കാണാം. ഈ ഷെൽഫുകൾ വീടിന്റെ ആകെ ചിലവിൽ ഉൾപ്പെടുന്നതാണ് എന്നതാണ് മറ്റൊരു സത്യം. 2700 രൂപയാണ് ഈ വീടിന്റെ വാതിലിനു വന്നിട്ടുള്ളത്. വീട്ടിലെ രണ്ടാമത്തെ മുറിയുടെ വിശേഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഫ്ലോറിൽ ഡയമണ്ട് ഡിസൈനിൽ വരുന്ന മാർബിളാണ് വിരിച്ചിരിക്കുന്നത്. അധികമായിട്ടുള്ള ആഡംബരങ്ങൾ ഈയൊരു വീട്ടിൽ ഒരിടത്തും കാണാൻ സാധിക്കില്ല. വീട്ടിലെ മാസ്റ്റർ ബെഡ്‌റൂമിലേക്ക് വരുമ്പോൾ, മറ്റ് രണ്ട് കിടപ്പ് മുറികളിൽ കാണാത്ത ഒരു കാഴ്ച ഇവിടെ കാണാൻ സാധിക്കും. മറ്റ് രണ്ട് ബെഡ്റൂമുകളിൽ കർട്ടനുകൾ ഉപയോഗിച്ചിട്ടില്ല. എന്നാൽ മാസ്റ്റർ ബെഡ്റൂമിൽ പച്ച കർട്ടനുകൾ കൊണ്ട് ജാലകങ്ങൾ കവർ ചെയ്തിട്ടുണ്ട്. മറ്റ് വിശേഷങ്ങളും, അതിമനോഹരമായ കാഴ്ചകളും നമ്മൾക്ക് വീഡിയോയിലൂടെ തന്നെ കണ്ട് നോക്കാം.