25 ലക്ഷത്തിന് പ്രകൃതിയോട് ഇണങ്ങി പഴമ നിറച്ചു പണിത് എടുത്ത അതിമനോഹര ഭവനം! | Simple and Kerala Traditional Home
Simple and Kerala Traditional Home: പഴമ നിറഞ്ഞു നിൽക്കുന്ന വീടുകളോടുള്ള പ്രിയം ഇന്ന് ആളുകൾക്ക് കൂടി വരികയാണ്. അത്തരത്തിലുള്ള വീടുകൾ നിർമ്മിക്കുമ്പോൾ അതിൽ ആധുനിക സൗകര്യങ്ങൾ കൂടി ഇഷ്ടാനുസരണം ഉൾപ്പെടുത്തുകയും ചെയ്യാം എന്നതാണ് പലരെയും ആകർഷിക്കുന്ന ഘടകം. ആർക്കിടെക്ചറിൽ പഴമയുടെ ടച്ചും സൗകര്യങ്ങളുടെ കാര്യത്തിൽ പുതുമയുടെ സൗകര്യങ്ങളും കോർത്തിണക്കിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു അതിമനോഹര ഭവനത്തിന്റെ കാഴ്ചകളാണ് ഇവിടെ വിശദമാക്കുന്നത്. തൃശ്ശൂർ ജില്ലയിലെ ഉള്ളൂരിൽ വെറും 7 സെന്റ് പ്ലോട്ടിൽ 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമുകളോട് കൂടി നിർമ്മിച്ചിട്ടുള്ള ഈ ഒരു ഇരുനില വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
വെട്ടുകല്ലിന്റെ ഭംഗി എടുത്തു കാണിക്കാനായി അവ അതേപടി നിലനിർത്തി കൊണ്ടാണ് ഈ വീടിന്റെ ഭിത്തികളെല്ലാം നിർമ്മിച്ചിട്ടുള്ളത്. അതിനു മുകളിൽ പോളിഷ് നൽകിയുട്ടുള്ളത് കല്ലുകളുടെ ഭംഗി എടുത്തു കാണിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട് . മണ്ണിട്ട് പാകിയ മുറ്റത്തിന്റെ നടുഭാഗത്തായി ചെറിയ ഒരു തറയും അതിനു മുകളിൽ കുറച്ച് ചെടികളുമെല്ലാം വെച്ചു പിടിപ്പിച്ചിട്ടുണ്ട്. രണ്ടു നിലകളിലായി സ്ഥിതി ചെയ്യുന്ന ഈ വീടിന്റെ ആദ്യത്തെ നിലയിൽ സിമന്റിട്ട് വാർത്ത് അതിനു മുകളിലായി ഓട് പതിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഫൗണ്ടേഷനായി കരിങ്കല്ലാണ് ഉപയോഗിച്ചിട്ടുള്ളത്. രണ്ടാമത്തെ നിലയുടെ റൂഫിങ്ങിൽ ട്രസ് വർക്ക് ചെയ്ത് അതിനുമുകളിൽ ഓടുകൾ തന്നെയാണ് പാകിയിരിക്കുന്നതും. മുൻവശത്ത് സൈഡിലായി നൽകിയിട്ടുള്ള പടിക്കെട്ടുകൾ കയറി എത്തിച്ചേരുന്നത് പഴയ വീടുകളെ ഓർമിപ്പിക്കുന്ന രീതിയിലുള്ള ഒരു വിശാലമായ സിറ്റൗട്ടിലേക്കാണ്. ഇവിടെ തൂണുകളും, തിട്ടുകളും നൽകി ഇരിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. രണ്ടു പാളികൾ ഉള്ള പ്രധാന വാതിലിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ഓപ്പൺ സ്പേസിലേക്കാണ് എത്തിച്ചേരുക.

ഈയൊരു ഓപ്പൺ സ്പേസിൽ നിന്നാണ് ഈ വീടിന്റെ മറ്റു ഭാഗങ്ങളിലേക്കെല്ലാം പ്രവേശിക്കാനായി സാധിക്കുക. ഈയൊരു ഭാഗത്തിന്റെ സെന്ററിൽ ആയി ഒരു ഓപ്പൺ സ്റ്റൈൽ നടുമുറ്റവും അവിടെ ഭംഗി കൂട്ടാനായി ചെടികളും വച്ചു പിടിപ്പിച്ചിരിക്കുന്നു. അതിന് അഭിമുഖമായി തന്നെ ഒരു ഊഞ്ഞാലും സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്. ഈയൊരു ഏരിയയിലെ ചുമരിൽ വ്യത്യസ്ത ഫോട്ടോകളും ചെറിയ രീതിയിലുള്ള ഷോക്കേസുകളുമെല്ലാം അറേഞ്ച് ചെയ്ത് അതി മനോഹരമാക്കിയിരിക്കുന്നു. ഫ്ളോറിങ്ങിൽ വ്യത്യസ്ത നിറങ്ങളിലുള്ള ആത്തംഗുഡി ടൈലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഓപ്പൺ ഏരിയയുടെ കോർണർ സൈഡിലായി ഒരു വിശാലമായ കിച്ചൻ ഒരുക്കിയിരിക്കുന്നു. ഇവിടെ വൈറ്റ് ബ്ലാക്ക് കോമ്പിനേഷൻ നൽകി കൊണ്ടുള്ള ടൈലുകളും കൗണ്ടർ ടോപ്പുമാണ് കാണാൻ സാധിക്കുക . നല്ല രീതിയിൽ വായു സഞ്ചാരവും, വെളിച്ചവും ലഭിക്കുന്ന രീതിയിൽ തന്നെയാണ് താഴത്തെ നിലയിലെ രണ്ട് ബെഡ്റൂമുകളും നിർമ്മിച്ചിട്ടുള്ളത്. ഇതിലെ മാസ്റ്റർ ബെഡ്റൂമിൽ ഒരു ബേ വിൻഡോയും നൽകിയിരിക്കുന്നു. അതോടൊപ്പം അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും വാർഡ്രോബുകളുമെല്ലാം ബെഡ്റൂമുകളിൽ നൽകിയിട്ടുണ്ട്.
Simple and Kerala Traditional Home
താഴത്തെ നിലയിലെ രണ്ടാമത്തെ ബെഡ്റൂമിലും എല്ലാവിധ സൗകര്യങ്ങളും നൽകിയിട്ടുണ്ട്. മറ്റു വീടുകളിൽ നിന്നെല്ലാം അല്പം വ്യത്യസ്തമായാണ് ഈ വീടിന്റെ സ്റ്റെയർ ഏരിയ ഒരുക്കിയിട്ടുള്ളത്. സ്റ്റെയറിന്റെ ഹാൻഡിലുകൾ ജി ഐ പൈപ്പുകളും സ്റ്റെപ്പുകൾ സിമന്റും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ ഡബിൾ റൂഫിംഗ് രീതിയാണ് ഉപയോഗിച്ചിട്ടുള്ളത്. സ്റ്റെയർ ഏരിയ കയറി എത്തിച്ചേരുന്നത് ഒരു ചെറിയ ഓപ്പൺ സ്പേസിലേക്കാണ്. ഇവിടെ പച്ചപ്പ് നിറയ്ക്കാനായി ധാരാളം ചെടികൾ ഒരു ഷെൽഫിലായി അടുക്കി വച്ചിരിക്കുന്നു. അവിടെനിന്നും അല്പം ഉള്ളിലോട്ട് മാറിയാണ് മുകളിലത്തെ ബെഡ്റൂം ഡിസൈൻ ചെയ്തിട്ടുള്ളത്. അതിവിശാലവും വായുസഞ്ചാരം ലഭിക്കുന്നതുമായ ഒരു ബെഡ്റൂം തന്നെയാണ് മുകളിലും നൽകിയിരിക്കുന്നത്. ഈ വീടിന്റെ ഇന്റീരിയർ വർക്ക് ഉൾപ്പെടെ ആകെ ചിലവായിട്ടുള്ളത് 25 ലക്ഷം രൂപയാണ്.ഇത്തരത്തിൽ അല്പം വ്യത്യസ്തതയും എന്നാൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Simple and Kerala Traditional Home Video Credits : Home Pictures