നാല് ബെഡ്‌റൂമോടുകൂടിയ കേരളത്തനിമയിലൊരു അടിപൊളി വീട്.!! പഴമയെവിളിച്ചോതുന്ന പുത്തൻ വീട്.!! | 4BHK Nalukettu Traditional Home Desighn

0

4BHK Nalukettu Traditional Home Desighn : നാടൻ വീടുകൾ ഇഷ്ടപ്പെടുന്നവർക്ക് വെക്കാൻ അനുയോജ്യമായ ഒരു വീടിന്റെ പ്ലാൻ ആണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ഇന്നത്തെ കാലത്ത് മിക്കവരും കണ്ടംബറി സ്റ്റൈലിൽ ഉള്ള വീട് വെക്കാൻ ആഗ്രഹികുന്നവർക്ക്. എന്നാൽ ഇതിൽ കുറച്ച് പേരെങ്കിലും പ്രകൃതിയോട് ഇണങ്ങി ചേർന്ന് നാടൻ വീട് മാത്രം മതി എന്ന് പറഞ്ഞ് നിൽക്കുന്ന ഒരു കൂട്ടം വിഭാഗമുണ്ട്. അവർക്ക് മാതൃകയാക്കാൻ കഴിയുന്ന ഒരു വീടിന്റെ മുഴുവൻ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. 8 സെന്റിൽ പണിത നാല് കിടപ്പ് മുറികൾ അടങ്ങിയ കിടിലൻ നാലുകെട്ടിന്റെ വീട് കണ്ട് നോക്കാം. ആരെയും കൊതിപ്പിക്കുന്ന രീതിയിലുള്ള നാടൻ ഡിസൈനുകളാണ് പുറം കാഴ്ച്ചയിയോ നിന്ന് നമ്മൾക്ക് കാണാൻ കഴിയുന്നത്. പൂമുഖത്ത് വരാന്തയാണ് സജ്ജീകരിചിരിക്കുന്നത്.

വളരെ ഭംഗിയെറിയ രീതിയിലും പരമ്പരാഗത ഒറ്റും മാറ്റി പിടിക്കാതെയാണ് വരാന്ത ഡിസൈൻ ചെയ്തിരിക്കുന്നത്. സന്ദർശകർക്ക് ഇരിക്കാനുള്ള സംവിധാനവും ഈയൊരു വരാന്തയിലുണ്ട്. തടികളാൽ നിർമ്മിച്ച പ്രധാന വാതിൽ കഴിഞ്ഞ് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് ഏരിയയാണ് കാണുന്നത്. അത്യാവശ്യം ഒരിടം നിറഞ്ഞ ലിവിങ് ഹാൾ ആണെന്ന് നമ്മൾക്ക് കാണുമ്പോൾ തന്നെ മനസ്സിലാവുന്നതാണ്. കൂടാതെ ഒരു ലിവിങ് ഹാളിൽ വേണ്ട സെറ്റിയും, ഇരിപ്പിടങ്ങളും തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിട്ടുണ്ട്. ടീവി യൂണിറ്റും ഈ ഹാളിലാണ് വരുന്നത്. പ്രകൃതിയിൽ നിന്നും ആവശ്യത്തിലേറെ കാറ്റും വെളിച്ചവും കടക്കാൻ മൂന്ന് പാളികൾ അടങ്ങിയ ഒരു ജാലകം കാണാൻ കഴിയും.

trational home (1)

ലിവിങ് ഹാൾ കഴിഞ്ഞാൽ കുറച്ച് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ പഴയ ഓർമകൾ ഉണർത്തുന്ന നാലുക്കെട്ടിലാണ്. മനോഹരമായ കാഴ്ച്ചയാണ് ഇവിടെ നിന്ന് ഓരോ കാണികൾക്ക് സമ്മാനിക്കുന്നത്. ഡൈനിങ് ഏരിയയും ഒരു വശത്ത് ഒരുക്കിട്ടുണ്ട്. ഇവിടെത്തെ ഡൈനിങ്ങ് ഏരിയയിൽ ഒരേസമയത്തു ആറിൽ കൂടുതൽ ആളുകൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഇരിപ്പിടവും ഉണ്ട്. ഇരിപ്പിടവും ഡൈനിങ് മേശയും വരുന്നത് തടിയിലാണ്. മറ്റൊരു ഭാഗത്ത് പ്രാർത്ഥന ഇടം കാണാം. നല്ലൊരു ഐശ്വര്യം നിറഞ്ഞ ഇടമായിട്ടാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഈയൊരു ഇടത്തിലേക്ക് കടക്കുമ്പോൾ തന്നെ നല്ല ഉന്മേഷം അനുഭവിക്കുന്നത് അറിയാൻ സാധിക്കും.

മിക്ക നാടൻ വീടുകളിൽ ക്ലോസ്ഡ് അടുക്കള ഒരുക്കുമ്പോൾ ഈയൊരു വീട്ടിൽ ഓപ്പൺ അടുക്കളയായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മോഡേൺ ആൻഡ് നാടൻ രീതിയിലും കൂടാതെ മറ്റ് എല്ലാ സൗകര്യങ്ങൾ അടങ്ങിയ ഒരിടം എന്ന് വേണമെങ്കിൽ പറയാം. മറ്റൊരു ഇടം എന്നത് വീട്ടിലെ മുറികളാണ്. വളരെയധികം സ്ഥലം നിറഞ്ഞ ഇടമായിട്ടാണ് മുറികൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ പണിതിരിക്കുന്നത്. കുട്ടികൾക്ക് പഠിക്കാനും അല്ലെങ്കിൽ മുതിർന്നവർക്ക് ഇരുന്ന് വർക്ക് ചെയ്യാനുള്ള സ്പേസ് ഇവിടെ മാറ്റിവെച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു ആകർഷകരമായ കാര്യം. അതുമാത്രമല്ല അറ്റാച്ഡ് ബാത്രൂം ഈ വീട്ടിലെ മുറികളിൽ സജ്ജീകരിച്ചിരിക്കുന്നത്. വേണ്ട എല്ലാ സൗകര്യങ്ങളും കാണാം.

നാല് കിടപ്പ് മുറികളാണ് ഈ വീട്ടിൽ ആകെയുള്ളത്. നാല് കിടപ്പ് മുറികളിലും അത്യാവശ്യം സ്പേഷ്യസ് നിറഞ്ഞ ഒരിടമാണെന്നതാണ് ഒരു ഗുണമേന്മ. ഒരു സാധാരണ കുടുബത്തിനു വളരെ സുഖകരമായി ജീവിക്കാനുള്ള സ്ഥലവും സൗകര്യവും ഈ വീട്ടിലുണ്ട്. അതിനാൽ തന്നെ വീട് വെക്കാൻ അതിയായ ആഗ്രഹമുള്ളവർക്കും നാടൻ രീതിയിൽ തന്നെ ഡിസൈൻ വേണമെന്ന് നിർബന്ധമുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന ഒരു വീടാണ് ഇപ്പോൾ നമ്മൾ പരിചയപ്പെട്ടത്. കൂടുതൽ വിശേഷങ്ങളും വീടിനെ പറ്റി കൂടുതൽ അറിയാനും വീഡിയോ മുഴുവനായി കാണാൻ ശ്രെമിക്കുക.

Total Plot : 8 Cent

1) Varantha

2) Living Area

3) Naalukett

4) Prayer room

5) 4 Bedroom + Bathroom

6) Kitchen

Leave A Reply

Your email address will not be published.