850 Sqrft Modern Home Tour: 850 സ്‌ക്വയർ ഫീറ്റിൽ രണ്ട കിടപ്പ് മുറികൾ അടങ്ങിയ ഒരു തൂവെള്ള പോലെയുളള വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇന്ന് അടുത്ത അറിയാൻ പോകുന്നത്. ഒരുപാട് നാളത്തെ കഷ്ടപ്പാടിനൊടുവിലാണ് വീട്ടുമടസ്ഥനായ റഹീം ഇത്തരമൊരു വീട് നിർമ്മിച്ചെടുത്തത്. ലാൻഡ്സ്‌കേപ്പ് വർക്ക് ചെയ്യുന്നു റഹീം തന്റെ വീടിന്റെ മുൻഭാഗവും വളരെ മനോഹരമായിട്ടാണ് ലാൻഡ്സ്‌കേപ്പ് വർക്ക് ചെയ്തിട്ടുള്ളത്. ഗ്രാസ് ആണ് ലാൻഡ്സ്‌കേപിന് വേണ്ടി സജ്ജീകരിച്ചിരിക്കുന്നത്. ഈ വീടിന്റെ ഏറ്റവും കൂടുതൽ ഭംഗി നൽകുന്നത് കിണറാണ്. രണ്ട ഭാഗങ്ങളിലായി പാർട്ടിഷൻ ചെയ്തു അവിടെ ചെടികൾ നല്കിരിക്കുന്നത് കാണാം.
കാർ പോർച്ചിന് വേണ്ടി ഇവിടെ ഒരു സ്ഥലം ഒഴിവാക്കിട്ടുണ്ട്. അത്യാവശ്യം വലിയ വാഹനങ്ങൾ നിർത്തിടാനുള്ള സ്ഥലം ഇവിടെ ഒരുക്കിട്ടുണ്ട്. പച്ചപൂക്കളാൽ വീട് സമ്പന്നമാണെന്ന് വേണമെങ്കിൽ പറയാം. വീടിന്റെ കൂടുതൽ വിശേഷങ്ങൾ ഉള്ളത് ഇന്റീരിയർ മേഖലയിലാണ്. സിറ്റ്ഔട്ടിലേക്ക് വരുമ്പോൾ വെട്രിഫൈഡ് ടൈലുകൾ പാകിരിക്കണത് കാണാം. മാറ്റ് ഫിനിഷ് വരുന്ന ഗ്രേ ടൈലുകളാണ് ഉപയോഗിച്ചിട്ടുള്ളത്.ഇരിപ്പിടത്തിനായി കസേരകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന്റെ ഏറ്റവും വലിയ ആകർഷണം എന്തെന്നാൽ സീലിംഗാണ്. ജിപ്സം അതിന്റെ കൂടെ വുഡൻ ടച്ച് വരുന്ന സീലിംഗാണ് നല്കിരിക്കുന്നത്. പ്രധാന വാതിൽ വരുന്നത് ഡബിൾ ഡോറാണ്. ഉള്ളിലേക്ക് കടക്കുമ്പോൾ

തന്നെ മനോഹരമായ കാഴ്ച്കളാണ് സമ്മാനിക്കുന്നത്. പ്ലോട്ടിന്റെ വീതി വല്ല കുറവായത് കൊണ്ട് ഉള്ള സ്ഥലത്താണ് എല്ലാം ക്രെമീകരിച്ചിരിക്കുന്നത്. കയറി വരുന്ന സമയത് ഇടത് ഭാഗത്തായി ഒരു ലിവിങ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്. അതിനു ശേഷം പാർട്ടീഷൻ ക്രെമീകരിച്ചിട്ടുണ്ട്. ഇതിന്റെ പുറകെ വശത്തായിട്ടാണ് ഡൈനിങ് സ്പേസ് നല്കിരിക്കുന്നത്. എന്നാൽ വലത് ഭാഗത്തിലേക്ക് വരുമ്പോൾ അടുക്കളയിലേക്കുള്ള അക്സസ്സ്, മുകളിലേക്കുള്ള കോണിപ്പടി, കിടപ്പ് മുറിയിലേക്കുള്ള ആക്സസ്, കോമണ് ടോയ്ലറ്റ് തുടങ്ങിയവയാണ് നല്കിരിക്കുന്നത്. ലിവിങ് റൂമിന്റെ പ്രധാന ആകർഷണം ഫ്ലോർ തന്നെയാണ്. ലിവിങ് ഏരിയയുടെ ഫ്ലോറിൽ ഒരു അക്വയേറിയം പോലെ ഒരുക്കി പണിതിട്ടുണ്ട്. ഇവ കാഴ്ചയിൽകൂടുതൽ
ഭംഗിയുള്ളതാക്കി മാറ്റുന്നുണ്ട്.കോർണർ സോഫയാണ് നല്കിട്ടുള്ളത്. ഒരു പാർട്ടീഷൻ ലിവിങ് ഹാളിൽ ഒരുക്കിട്ടുണ്ട്. ഈ പാർട്ടിഷനിലാണ് ടീവി യൂണിറ്റ് വരുന്നത്. വീട്ടുടമസ്ഥൻ ലാൻഡ്സ്‌കേപ്പ് വർക്ക് ചെയ്യുന്ന ഒരു വ്യക്തിയായതു കൊണ്ട് വീടിന്റെ പല ഭാഗങ്ങളിൽ ചെടികൾ കാണാൻ കഴിയും. ഡൈനിങ് ലിവിങ് ഒന്നിക്കുന്ന ഭാഗത്താണ് സീലിംഗ് ചെയ്തിരിക്കുന്നത്. ഒരു കർവ്ഡ് ഡിസൈനിലാണ് സീലിംഗ് ഡിസൈൻ ചെയ്തിരിക്കുന്നത്. വീട്ടിൽ ഫാൻസി ലൈറ്റുകൾ നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഡൈനിങ് സ്പേസിലേക്ക് വരുമ്പോൾ മിതമായ ഇടം മാത്രമേ ഇവിടെ ഉപയോഗിച്ചിട്ടുള്ളു. ആറ് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഇരിപ്പിടങ്ങളും മേശയുമാണ് ഇവിടെ ഒരുക്കിരിക്കുന്നത്. നേരെ വലത് ഭാഗത്തായിട്ടാണ് വീട്ടിലെ വാഷ് ബേസ് കൌണ്ടർ സജ്ജീകരിച്ചിട്ടുള്ളത്. ഒരു വോൾട്ടിന്റെ ചെറിയ ലൈറ്റുകളും വാഷ് ബേസ് യൂണിറ്റിന്റെ മേൽ ഭാഗത്ത് നല്കിട്ടുണ്ട്.ചെറിയയൊരു പാർട്ടിഷൻ ഇവിടെ കൊടുത്തിട്ടുണ്ട്. വീട്ടിലെ കിടപ്പ് മുറികൾ രണ്ട ഭാഗത്തായി ഒരുക്കിരിക്കുന്നത്. ആദ്യത്തെ കിടപ്പ് മുറിയിലേക്ക് നീങ്ങുമ്പോൾ ഇവിടെ അട്ടചെദ് ടോയ്ലറ്റിനു പകരം കോണിപടികളുടെ താഴെയായിട്ടുള്ള കോമണ് ടോയ്‌ലെറ്റാണ് നൽകിരിക്കുന്നത്. വളരെ മനോഹരമായിട്ടാണ് കിടപ്പ് മുറി ക്രെമീകരിച്ചിട്ടുള്ളത്. ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇവയൊക്കെ ഡിസൈൻ ചെയ്തിട്ടുള്ളത്. ഒരു മിറാർ യൂണിറ്റ്, വാർഡ്രോബ് തുടങ്ങിയവ ഇവിടെ കാണാം. ഒരു വുഡൻ ഷെഡിലാണ് ഈ വീട്ടിലെ വാർഡ്രോബ് വരുന്നത്. വുഡൻ അതിന്റെ കൂടെ വൈറ്റ് തീം ആണ് ഈ വീട്ടിൽ ഒട്ടുമിക്ക മേഖലകാലിലും കാണാൻ കഴിയുന്നത്. രണ്ടാമത്തെ കിടപ്പ് മുറിയിൽ അറ്റാച്ഡ് ബാത്രൂമാണ് നല്കിരിക്കുന്നത്. അടുക്കളയിലും ഏകദേശം അതെ പാനൽ തന്നെയാണ് പോകുന്നത്. വീട്ടിലെ കൂടുതൽ വിശേഷങ്ങളും മറ്റ് മനോഹരമായ കാഴ്ച്ചകളും അറിയാൻ വീഡിയോ മുഴുവൻ കാണുക.