വെറും 5 സെന്റ് സ്ഥലത്ത് അതിമനോഹരമായി പണിതെടുത്ത ഒരു ഭവനത്തിന്റെ കാഴ്ചകൾ! | 840 sqft House In 15 Lakhs Rupees

0

840 sqft House In 15 Lakhs Rupees: വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യം നൽകേണ്ട കാര്യങ്ങളിൽ ഒന്നാണ് വീട് നിർമ്മിക്കാനായി തിരഞ്ഞെടുക്കുന്ന പ്ലോട്ട്. പലപ്പോഴും കുടുംബപരമായി കൈമാറി വന്ന സ്വത്തിലായിരിക്കും നമ്മുടെ നാട്ടിലെ മിക്ക വീടുകളും പണിതുയർത്തുന്നത്. അതുകൊണ്ടുതന്നെ പ്ലോട്ടിന് അനസൃതമായി ഒരു പ്ലാൻ വരച്ച് വീട് വയ്ക്കുക എന്നതാണ് പലരും പിന്തുടരുന്ന രീതി. അത്തരം ആളുകൾക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ജയ്സൽ ഷാനിബ ദമ്പതിമാരുടെ മനോഹര വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.

840 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ്റൂമുകളും എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് തന്നെയാണ് ഈ മനോഹര വീട് നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ എക്സ്റ്റീരിയറിൽ ചെയ്തിട്ടുള്ള ടെക്സ്ചർ വർക്കുകൾ പുറംമോടി എടുത്തു കാണിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ബേബി മെറ്റൽ പാകി മനോഹരമാക്കിയിരിക്കുന്ന മുറ്റത്ത് നിന്നും എത്തിച്ചേരുന്നത് മീഡിയം സൈസിലുള്ള ഒരു സിറ്റൗട്ടിലേക്കാണ്. സിറ്റൗട്ടിന്റെ ഇരുവശവും ഉള്ള വാളുകൾ ടെക്സ്ചർ വർക്കുകൾ ചെയ്ത് അതിമനോഹരമാക്കിയിരിക്കുന്നു. സ്ക്വയർഫീറ്റിന് 80 രൂപ വിലവരുന്ന വൈറ്റ് നിറത്തിലുള്ള ടൈലുകളാണ് ഈ വീടിന്റെ ഫ്ളോറിങ്ങിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

840 sqft House In 15 Lakhs Rupees

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് കം ഡൈനിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ലിവിങ് ഏരിയയിൽ അതിഥികളെ സ്വീകരിക്കാനായി സോഫയും മറ്റും സജ്ജീകരിച്ചിരിക്കുന്നു. ലിവിങ്ങിന്റെയും ഡൈനിങ്ങിന്റെയും ഇടയിലായി ഒരു സ്റ്റെയർ ഏരിയ്ക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. ഡൈനിങ് ഏരിയയിൽ വാളിന്റെ ഒരു പോർഷൻ ടെക്സ്ചർ വർക്ക് നൽകി വ്യത്യസ്തമാക്കിയിരിക്കുന്നു. അതിനോട് ചേർന്ന് തന്നെ വാഷ് ഏരിയയും ക്രമീകരിച്ചിരിക്കുന്നു.

ഈ വീടിന്റെ രണ്ടു ബെഡ്റൂമുകളിൽ ഒരെണ്ണം ലിവിങ് ഏരിയയോട് ചേർന്നാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. അറ്റാച്ചഡ് ബാത്റൂം സൗകര്യത്തോടുകൂടിയാണ് ഈ ബെഡ്റൂം ഒരുക്കിയിരിക്കുന്നത്. ഇതേ രീതിയിൽ ആവശ്യത്തിനുള്ള വാർഡ്രോബുകളും മറ്റും നൽകി അറ്റാച്ഡ് ബാത്ത് റൂം സൗകര്യത്തോടെ കൂടി രണ്ടാമത്തെ ബെഡ്റൂമും നിർമ്മിച്ചിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് വളരെ കൃത്യമായി തന്നെ ഈ വീടിന്റെ അടുക്കള, സ്റ്റോർ റൂം എന്നിവയ്ക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. ഭാവിയിൽ വീടിന്റെ മുകളിലേക്ക് എടുക്കാവുന്ന രീതിയിലാണ് അപ്സറ്റയർ എന്നിവ നൽകിയിട്ടുള്ളത്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകി നിർമ്മിച്ചിട്ടുള്ള ഈയൊരു മനോഹര വീടിന്റെ ആകെ നിർമ്മാണ ചിലവ് 15 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.

Leave A Reply

Your email address will not be published.