800 സ്ക്വയർ ഫീറ്റിൽ അതിമനോഹരമായി പണിതീർത്ത ഒരു സ്വർഗ്ഗ തുല്യമായ വീട്! | 800 Sqft Home For 12 Lakhs

0

800 Sqft Home For 12 Lakhs: ഒരു വീട് വയ്ക്കുമ്പോൾ അതിന്റെ വലിപ്പത്തിലല്ല കാര്യം,മറിച്ച് സൗകര്യങ്ങളിലായിരിക്കണമെന്ന് കാണിച്ചു തരുന്ന നിരവധി വീടുകൾ നമ്മുടെയെല്ലാം ചുറ്റുപാടുകളിൽ ഉണ്ടായിരിക്കും. പലപ്പോഴും ആർഭാടം നിറച്ച് അതിഗംഭീരമായി വീടു പണിതിട്ട ശേഷം പിന്നീട് അത് വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ടും അതിനു പുറകിലെ കടബാധ്യതയും പറഞ്ഞു നടക്കുന്ന നിരവധിപേരെ നമ്മളെല്ലാവരും പലപ്പോഴും കണ്ടുമുട്ടിയിട്ടുണ്ടാകും. വീടിനെക്കുറിച്ച് കൃത്യമായ പ്ലാനിങ്ങോ ധാരണയോ ഇല്ലാതെ ഒരു യമണ്ടൻ വീട് പണിഞ്ഞ് പിന്നീട് എന്ത് ചെയ്യുമെന്ന് ആലോചിച്ച് തല പുകക്കുന്നതിനേക്കാൾ എത്രയോ ഭേദമല്ലേ, ചെറുതാണെങ്കിലും ആവശ്യമുള്ള സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് ഒരു കൊച്ചു വീട് പണിയുക എന്നത്. ഈ വീടിന്റെ കോൺട്രാക്ടറും, വീട്ടുടമസ്ഥനുമായ അശ്വിൻ എന്ന വ്യക്തി തന്റെ ആഗ്രഹപ്രകാരം അത്തരത്തിൽ പണിതെടുത്ത ഒരു അതിമനോഹരമായ വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.

ഗൃഹനാഥൻ തന്നെ ഈ വീടിന്റെ കോൺട്രാക്ടർ കൂടി ആയതുകൊണ്ട് തന്റെ മനസ്സിൽ തോന്നുന്ന കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വീടുനു ചുറ്റും പച്ചപ്പും, പകുതിഭാഗം മണ്ണിട്ടുമാണ് മുറ്റം നൽകിയിട്ടുള്ളത്. ശേഷം സിറ്റൗട്ടിനോട് അടുക്കുന്നതിന്റെ കുറച്ചുഭാഗം മാത്രം സിമന്റിന്റെ ഇന്റർലോക്ക് കട്ടകൾ പാകി മനോഹരമാക്കിയിരിക്കുന്നു. വീടിന്റെ മുൻവശത്തായി സിമന്റില്‍ ചെറിയ രീതിയിലുള്ള ഒരു ബോക്സ് ഷെയ്പ്പ് നൽകിയിരിക്കുന്നതും ഏവരുടെയും ശ്രദ്ധ എളുപ്പത്തിൽ പിടിച്ചുപറ്റും. സ്ക്വയർഫീറ്റിന് 30 രൂപ വില വരുന്ന വിട്രിഫൈഡ് ടൈലുകളാണ് സിറ്റൗട്ടിൽ ഫ്ലോറിങ്ങിനായി ഉപയോഗിച്ചിട്ടുള്ളത്. ഇവിടെ അതിഥികളെ സ്വീകരിക്കാനായി ഒരു ബെഞ്ചും സജ്ജീകരിച്ചിട്ടുണ്ട്. സിറ്റൗട്ടിന്റെ ഒരു വശത്തായി നൽകിയിട്ടുള്ള റൗണ്ട് ഷേപ്പിൽ ഉള്ള ഷോ വാളും എടുത്തു പറയേണ്ട ഒരു പ്രത്യേകത തന്നെയാണ്. സ്റ്റീലിൽ നിർമ്മിച്ചിട്ടുള്ള ഫെറോ ഡോറുകളാണ് പ്രധാന വാതിലായി നൽകിയിട്ടുള്ളത്. എന്നാൽ ഒറ്റക്കാഴ്ചയിൽ മരമെന്നു തന്നെ പറയേണ്ടി വരും. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ, ലിവിങ് കം ഡൈനിങ് ഏരിയ രീതിയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അതായത് സോഫ ഉപയോഗിച്ച് ഒരു ചെറിയ പാർട്ടീഷൻ രീതിയാണ് ഇവിടെ പരീക്ഷിച്ചിട്ടുള്ളത്.

800 Sqft Home For 12 Lakhs

800 Sqft Home For 12 Lakhs

ലിവിങ് ഏരിയയുടെ ചുമരിന്റെ ഒരു ഭാഗം ബ്ലാക്ക് നിറത്തിലുള്ള പെയിന്റ് നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. സോഫക്ക് അഭിമുഖമായി ടിവി യൂണിറ്റ് സജ്ജീകരിച്ച് നൽകിയിട്ടുണ്ട്. അതുപോലെ ലിവിങ് ഏരിയയിലെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത ഓപ്പൺ സ്റ്റൈലിൽ നൽകിയിട്ടുള്ള സിമന്റ് കൊണ്ട് തന്നെ നിർമ്മിച്ചിട്ടുള്ള ചെറിയ ഒരു പാർട്ടീഷൻ സ്പേസും അതിനോട് ചേർന്നുള്ള ടൈലും തന്നെയാണ്. ഈയൊരു ഭാഗം ആവശ്യമെങ്കിൽ ക്ലോസ് ചെയ്യാനും സാധിക്കും. അടുത്തതായി ഡൈനിങ് ഏരിയയിലേക്ക് പോവുകയാണെങ്കിൽ ഇവിടെ ഒരു ഡൈനിങ് ടേബിൾ 4 ചെയറുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഡൈനിങ് ഏരിയക്ക് അഭിമുഖമായി ഒരു ചെറിയ സ്റ്റെയർ ഏരിയ നൽകിയിട്ടുണ്ട്. സ്റ്റെയർ കയറി എത്തുന്ന ഭാഗം ഒരു പ്രെയർ ഏരിയ ആയിട്ടാണ് സെറ്റ് ചെയ്തിട്ടുള്ളത്. എന്നാൽ ഭാവിയിൽ വീടിന്റെ മുകളിലേക്ക് എടുക്കാനായി ഈയൊരു ഭാഗം ഉപകാരപ്പെടുകയും ചെയ്യും. ഡൈനിങ് ഏരിയയുടെ കോർണർ സൈഡിലായി ഒരു മനോഹരമായ വാഷ് ഏരിയ സെറ്റ് ചെയ്ത് നൽകിയിരിക്കുന്നു. അടുത്തതായി ഈ വീടിന്റെ മാസ്റ്റർ ബെഡ്റൂമിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാവിധ സൗകര്യങ്ങളും വായു സഞ്ചാരവും നൽകിക്കൊണ്ട് തന്നെയാണ് നിർമ്മിച്ചിട്ടുള്ളത്.

മാസ്റ്റർ ബെഡ്റൂമിന്റെ ഒരു ഭാഗത്തേക്കുള്ള വാൾ ഡാർക്ക് ഗ്രീൻ നിറത്തിലുള്ള പെയിന്റും അതിൽ ഡിസൈനും നൽകി മനോഹരമാക്കിയിരിക്കുന്നു. ഇവിടെ ഒരു വശത്തായി ഒരു ബെഡും മറുവശത്തായി ഒരു ദിവാനും സജ്ജീകരിച്ചിട്ടുണ്ട്. അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടുകൂടിയാണ് ഈ ഒരു ബെഡ്റൂം ഒരുക്കിയിട്ടുള്ളത്. ഈ വീട്ടിലെ രണ്ടാമത്തെ ബെഡ്റൂമിലേക്ക് പ്രവേശിക്കുമ്പോഴും സൗകര്യങ്ങൾക്ക് ഒട്ടും കുറവ് വരുത്തിയിട്ടില്ല. വിശാലമായ ഒരു ബെഡ്, വാർഡ്രോബുകൾ എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചു നൽകിയിരിക്കുന്നു. ഇനി ഈ വീടിന്റെ അടുക്കളയിലേക്ക് പ്രവേശിക്കുമ്പോൾ അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് അതിമനോഹരമായി തന്നെയാണ് പണിതിട്ടുള്ളത്. ഇവിടെ സ്ലാബിൽ ഗ്രേ നിറത്തിലുള്ള ഗ്രാനൈറ്റ് ആണ് പാകിയിട്ടുള്ളത്. പഴയതും പുതിയതുമായ രീതിയിൽ പാചകം ചെയ്യാവുന്ന രീതിയിലാണ് അടുക്കളയുടെ നിർമ്മാണം. അവിടെനിന്നും പുറത്തേക്കിറങ്ങുമ്പോൾ ഒരു കോമൺ ടോയ്ലറ്റ് നൽകിയിരിക്കുന്നു. ഇത്തരത്തിൽ വെറും 800 സ്ക്വയർ ഫീറ്റിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ മനോഹര വീടിന്റെ ആകെ നിർമ്മാണ ചിലവ് 12 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. 800 Sqft Home For 12 Lakhs Video Credits : PADINJATTINI

Leave A Reply

Your email address will not be published.