കുഞ്ഞു സ്വപ്‌നങ്ങൾ കൂട്ടി വെച്ച് ബജറ്റ് ഫ്രണ്ട്‌ലി ആയി പണി കഴിപ്പിച്ച ഒരു കൊച്ചു വീട്.!! | 8 Lakhs Modern Home
8 Lakhs Modern Home: വീടെന്നാൽ എല്ലാവർക്കും തങ്ങൾ ഏറ്റവും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്ന ഇടമാണ്. ഒരുപാട് പ്ലാൻ ചെയ്തും പണം സ്വരുക്കൂട്ടിയും ഒക്കെയാണ് പലരും വീട് നിർമാണത്തിന് തയ്യാറെടുക്കുന്നത്. ഇന്നിപ്പോൾ വീട് പണിയിൽ വ്യത്യസ്തമായ ഡിസൈനുകളും ഇൻറ്റീരിയൽ വർക്കുകളും ഒക്കെ പരീക്ഷിച്ചു ഏറ്റവും മനോഹരമാക്കാൻ ആളുകൾ ശ്രമിക്കാറുണ്ട് . തങ്ങളുടെ
ആഡംബത്തിന്റെ മുഖമിദ്രയായി വീടുകളെ കാണുന്ന ഒരുപാട് ആളുകൾ ഉള്ളപ്പോ
തങ്ങളെക്കൊണ്ട് കഴിയുന്ന വിധത്തിൽ കൊച്ചു വീടുകൾ ഏറ്റവും മനോഹരമാക്കി നിർമ്മിക്കുന്നവരും ഉണ്ട്. അത്തരം കൊച്ചു വീടുകളുടെ ഭംഗി കോടികൾ മുടക്കി നിർമിക്കുന്ന മണിമാളികകൾക്ക് ഇല്ല എന്നതാണ് സത്യം. അത്തരത്തിലൊരു വീട് പരിചയപ്പെടാം. കേരള സർക്കാരിന്റെ ലൈഫ് മിഷനിൽ അനുവദിച്ച നാല് ലക്ഷം രൂപയും പെൻഷൻ കിട്ടിയ പണവും തൊഴിലുറപ്പ് ജോലിയെടുത്ത് കിട്ടിയ

കൂലിയുമൊക്കെ കൂട്ടി വെച്ചു ഒരമ്മ പണി കഴിപ്പിച്ച വീടാണിത്. ഒരു ചെറിയ വരാന്തയാണ് വീടിനു മുൻവശത്തു കൊടുത്തിരിക്കുന്നത്. മുറ്റത്ത് നിന്ന് അല്പം ഉയരത്തിലാണ് വീടിന്റെ തറ കൊടുക്കുന്നത്. അകത്തേക്ക് ചെന്നാൽ വിശാലമായ ഒരു ഹാൾ കാണാം. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും ഇവിടെ തന്നെയാണ്. ടീവി യൂണിറ്റും അവിടെ തന്നെയാണ് കൊടുത്തിരിക്കുന്നത്.ഫ്ലോറിൽ ടൈൽ ഇട്ടിട്ടുണ്ട്. രണ്ട് മുറികളാണ് വീടിനുള്ളത്. വീടിന്റെ തറയിൽ സിമെന്റ് ഇട്ട ശേഷം റെഡ്
ഓകസൈഡ് അടിച്ചിരിക്കുകയാണ്. അത്യാവശ്യം വലിപ്പമുള്ള മുറികളാണ് വീടിനുള്ളത്. മുറിയുടെ തൊട്ടടുത്തായി ഒരു കോമൺ ബാത്രൂം കൊടുത്തിട്ടുണ്ട്. അതിനു തൊട്ടടുത്തായാണ് അടുക്കള . ഒരുപാട് ആഡംബരങ്ങളോ മോഡേൺ സൗകര്യങ്ങളോ ഒന്നും ഇല്ലെങ്കിലും മനോഹരമായ ഒതുക്കമുള്ള ഒരു അടുക്കളയാണ് വീടിനു കൊടുത്തിരിക്കുന്നത്. സ്റ്റോറേജ് സൗകര്യങ്ങൾ കുറവാണു എന്നാൽ ഒരു കൊച്ചു കുടുംബത്തെ സംബന്ധിച്ചിടത്തോളം വിശാലമായ ഒരു അടുക്കളയും റൂമുകളും ഹാളും ഒക്കെയാണ് വീടിനു കൊടുത്തിരിക്കുന്നത്.