എട്ടര ലക്ഷത്തിന് ഒരു പഴയവീടിനെ ഇത് പോലെ ആക്കാൻ പറ്റുമോ? എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ.!! | 8 Lakhs Home Design Idea
8 Lakhs Home Design Idea: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അവർക്ക് വീട് എന്ന സ്വപ്നം മനസ്സിൽ ഉണ്ടെങ്കിൽ വളരെ സുഖകരമായി നിർമ്മിക്കാൻ കഴിയുന്ന ഒരു വീടിന്റെ വിശേഷങ്ങളാണ് അടുത്തറിയാൻ പോകുന്നത്. എങ്ങനെ ചുരുങ്ങിയ ചിലവിൽ ഒരു ഭവനം സ്വന്തമാക്കാൻ സാധിക്കുമെന്ന് നോക്കി നോക്കാം. സാധാരണകാർക്ക് മാതൃകയാക്കാൻ പറ്റിയ വീടിന്റെ ഭംഗിയേറിയ കാഴ്ചകളാണ് നമ്മൾ പരിചയപ്പെടുന്നത്. വെറും നാല് സെന്റിൽ എട്ടര ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ഈ വീട് പുറമെ നിന്ന് കാണുമ്പോൾ തന്നെ ആരും കൊതിച്ചു പോകും. വളരെ ഭംഗിയേറിയ രീതിയിലാണ് വീടിന്റെ ഇന്റീരിയർ അതുപോലെ എസ്റ്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. പുറം കാഴ്ചയിൽ വ്യത്യസ്തമായ ഒരുപാട് നിറങ്ങൾ കാണാൻ കഴിയും. മൂന്ന് പാളികൾ അടങ്ങിയ ഒരു ജാലകവും വീടിന്റെ മുൻവശത്ത് ഘടിപ്പിച്ചിട്ടുണ്ട്. മിതമായ ഇടമായതിനാൽ ചെറിയ സിറ്റ്ഔട്ടാണ് ക്രെമീകരിച്ചിരിക്കുന്നത്. 4*2 ടൈൽസാണ് സിറ്റ്ഔട്ടിൽ വിരിച്ചിട്ടുള്ളത്. പിള്ളറുകളിൽ ക്ലാഡിങ് ടൈലുകൾ ഉപയോഗിച്ചിട്ടുണ്ട്.
സീലിംഗിൽ രാത്രി സമയങ്ങളിൽ വീടിന്റെ ഭംഗി വർധിപ്പിക്കാൻ ലൈറ്റ് വർക്കുകൾ കാണാൻ കഴിയും. സിറ്റ്ഔട്ടിന്റെ ചുവരുകളിൽ പർഗോള വർക്ക് ചെയ്തിട്ടുള്ളത് കാണാം. തടിയിലാണ് വീടിന്റെ പ്രധാന വാതിൽ വരുന്നത്. എന്നാൽ പ്രധാന വാതിലിന്റെ പിടികൾ സ്റ്റീൽ മെറ്റീരിയലാണ് ഉപയോഗിച്ചിട്ടുള്ളത്. അത്യാവശ്യം ഡിസൈൻ വർക്കുകൾ വീടിന്റെ പ്രധാന വാതിലിൽ ഡിസൈനർസ് ചെയ്തിട്ടുണ്ട്. പ്രധാന വാതിൽ കഴിഞ്ഞ് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഒരു ഹാളിലേക്കാണ്. വളരെ മനോഹരമായിട്ടാണ് ഹാൾ ഒരുക്കിരിക്കുന്നത്. ഹാളിൽ മാറ്റ് ഫിനിഷ് അടങ്ങിയ 4*2 ടൈലാണ് വിരിച്ചിട്ടുള്ളത്. വീട്ടിലേക്ക് അവശ്യത്തിനു പ്രകാശവും കാറ്റും ലഭിക്കാൻ വേണ്ടി മൂന്ന് പാളികൾ അടങ്ങിയ ജാലകങ്ങൾ ക്രെമീകരിച്ചിട്ടുണ്ട്. അതിനൊത്ത കർട്ടനും നമ്മൾക്ക് കാണാൻ കഴിയും. ബഡ്ജറ്റ് അനുസരിച്ചാണ് ഹാൾ ക്രെമീകരിച്ചിട്ടുള്ളത്. അതിനാൽ തന്നെ ചെറിയ ഹാൾ ഇവിടെ കൊടുത്തിട്ടുള്ളത്. ഇരിപ്പിടത്തിനായി സെറ്റിയും മറ്റ് ദിവാൻ സംവിധാനങ്ങളും കാണാൻ കഴിയും.

ഒരു വീടിന്റെ പ്രധാന ഭാഗവും ഏറ്റവും കൂടുതൽ സമയം ചിലവിടുന്ന ഇടമാണല്ലോ അടുക്കള. ഭക്ഷണം ക്രെമീകരിക്കാൻ ഒരുപക്ഷെ ഏറ്റവും കൂടുതൽ സമയം ചിലവിടുന്ന ഇടമാണ് അടുക്കള. ഒരു ചെറിയ അടുക്കളയാണെങ്കിലും എല്ലാ സൗകര്യങ്ങളും ഈ അടുക്കളയിൽ നല്കിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. വൈറ്റ് ആൻഡ് ഗ്രേ ഷെഡ് നിറത്തിൽ വരുന്ന ടൈലാണ് ഉപയോഗിച്ചിട്ടുള്ളത്. സ്റ്റോറേജ് ആവശ്യങ്ങൾക്ക് ഒരുപാട് കിച്ചൻ കബോർഡുകൾ നല്കിരിക്കുന്നത് കാണാം. ടോപ് കൗണ്ടറിൽ വരുന്നത് സ്ളാബ് ആണ്. ഒരു രണ്ട് പേർക്ക് നിന്ന് കൈകാര്യം ചെയ്യാനുള്ള ഇടം ഈ അടുക്കളയിൽ ഉണ്ടെന്നതാണ് സത്യം. ഹാളിന്റെ ഒരു ഭാഗത്തായി വാഷ് ബേസ് യൂണിറ്റ് വരുന്നത്. അത്യാവശ്യം സെറ്റപ്പുള്ള സിങ്കാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വാഷ് ബേസ് യൂണിറ്റിന്റെ തൊട്ട് അടുത്ത് തന്നെ ഒരു കോമൺ ബാത്രൂം കാണാം. ബാത്രൂമിനു ഫൈബർ വാതിലാണ് ക്രെമീകരിച്ചിട്ടുള്ളത്. അത്യാവശ്യം നല്ല സൗകര്യം തന്നെയാണ് ഈയൊരു ബാത്റൂമിലെ നമ്മൾക്ക് കാണാൻ സാധിക്കുന്നത്.
ഈ വീട്ടിലെ ഏക ബാത്രൂമാണ് ഇപ്പോൾ നമ്മൾ പരിചയപ്പെട്ടത്. വീട്ടിലെ ആദ്യ കിടപ്പ് മുറിയുടെ വിശേഷങ്ങൾ നോക്കാം. ആദ്യം തന്നെ കാണാൻ സാധിക്കുന്നത് ഒരു മാസ്റ്റർ ബെഡ്റൂമാണ്. പച്ച നിറമാണ് മാസ്റ്റർ ബെഡ്റൂമിലെ ഒരു ചുവരിനു നല്കിക്കുന്നത്. ഈ മുറിയ്ക്ക് പറ്റിയ ഡിസൈനുകളാണ് നമ്മൾ ഇവിടെ കണ്ടോണ്ടിരിക്കുന്നത്. ഇവിടെ തന്നെ മൂന്ന് ജനൽ പാളികൾ വരുന്നുണ്ട്. അതിനൊത്ത പച്ച കർട്ടനുകളാണ് ജാലകങ്ങൾ മറയ്ക്കാൻ ഉപയോഗിക്കുന്നത്. മറ്റ് ചുവരുകൾക്ക് വൈറ്റ് നിറമാണ് കൊടുത്തിരിക്കുന്നത്. അത്യാവശ്യം നല്ലൊരു ഇടം തന്നെ ഇവിടെ നമ്മൾക്ക് കാണാൻ സാധിക്കും. ഒരു സാധാരണക്കാരന് സുഖകരമായി കിടന്നു ഉറങ്ങാൻ ഒരിടം എന്ന് വേണമെങ്കിൽ നമ്മൾക്ക് പറയാം. ഫ്ലോറിൽ ഗ്ലോസി ടൈലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. പെട്ടെന്നു ചെളി ആവാത്ത ടൈൽ എന്ന പ്രേത്യേകതയും കൂടി ഈയൊരു ടൈലിനുണ്ട്. കൂടുതൽ വിശേഷങ്ങൾ വീഡിയോ കണ്ട് തന്നെ അറിയുക.