വെറും 750 സ്ക്വയർ ഫീറ്റിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു വീട്..! | 750 Sqft Low Budget Small Home

0

750 Sqft Low Budget Small Home: ഒരു വീട് നിർമ്മിക്കുമ്പോൾ സ്ക്വയർ ഫീറ്റ് കുറവാണെങ്കിലും എല്ലാവിധ സൗകര്യങ്ങളും അതിൽ ഉൾപ്പെടുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മിക്ക ആളുകളും സ്ക്വയർഫീറ്റ് കുറയ്ക്കുന്നത് തന്നെ വീടിന്റെ നിർമ്മാണ ചിലവ് ചോദിക്കുന്നതിനു വേണ്ടി ആയിരിക്കും. അത്തരം ആളുകൾക്ക് മാതൃകയാക്കാവുന്ന കൃത്യമായ പ്ലാനോട് കൂടി എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.

വെറും 750 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ ഒരു വീടിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് തന്നെയാണ് ഈ ഒരു മനോഹര വീട് നിർമ്മിച്ചിട്ടുള്ളത്. മാത്രമല്ല എക്സ്റ്റീരിയറിലും ഇന്റീരിയറിലും ആവശ്യത്തിന് അലങ്കാരങ്ങളും നൽകിയിരിക്കുന്നു. വിശാലമായ മുറ്റം കടന്ന് മുന്നോട്ട് പ്രവേശിക്കുമ്പോൾ ബോക്സ് ഷേയ്പ്പ് ആർക്കിടെക്ചറാണ് എക്സ്റ്റീരിയറിന് നൽകിയിരിക്കുന്നത്. ഇതിൽ ഒരു ബെഡ്റൂമിന്റെ പുറത്തേക്ക് നിൽക്കുന്ന ഭാഗം കൂടുതൽ മനോഹരമാക്കാനായി സ്പോട്ട് ലൈറ്റ്, ടെക്സ്ചർ വർക്കുകൾ എന്നിവയെല്ലാം നൽകിയിരിക്കുന്നു. അതിനോട് ചേർന്ന് തന്നെ ഒരു ചെറിയ നാച്ചുറൽ ഗാർഡനും ഇടം കണ്ടെത്തിയിട്ടുണ്ട്.

750 Sqft Low Budget Small Home

പടിക്കെട്ടുകൾ കയറി എത്തിച്ചേരുന്നത് മീഡിയം സൈസിലുള്ള ഒരു സിറ്റൗട്ടിലേക്കാണ്. അവിടെനിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വിശാലമായി തന്നെ ഒരു ലിവിങ് കം ഡൈനിങ് ഏരിയക്ക് ഇടം കണ്ടെത്തിയിരിക്കുന്നു. ഇവിടെ വാളിൽ ടെക്സ്ചർ വർക്കുകളും ഗ്രീൻ നിറത്തിലുള്ള പെയിന്റും നൽകി മനോഹരമാക്കിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ അലങ്കാരവസ്തുക്കളും മറ്റും വയ്ക്കുന്നതിനായി ഒരു ചെറിയ ഷോക്കേസ് ഒരുക്കിയിട്ടുണ്ട്. ലിവിങ് ഏരിയയുടെ മറുവശത്തായി ഒരു സ്റ്റെയർ ഏരിയ നൽകിയിരിക്കുന്നു.

അവിടെനിന്നും അല്പം മുൻപോട്ട് പ്രവേശിക്കുമ്പോൾ ഒരു കോമൺ ടോയ്ലറ്റ് അതിന്റെ ഓപ്പോസിറ്റ് സൈഡിലായി ഒരു ബെഡ്റൂം എന്നിവ നൽകിയിട്ടുണ്ട്. ലിവിങ് എരിയയയുടെ മറുവശത്തായാണ് ഈ വീടിന്റെ രണ്ടാമത്തെ ബെഡ്റൂം നൽകിയിട്ടുള്ളത്. രണ്ട് ബെഡ്റൂമുകളിലും ആവശ്യത്തിനുള്ള സ്റ്റോറേജ് സൗകര്യങ്ങളും നൽകിയിരിക്കുന്നു. പഴയ രീതിയിലുള്ള അടുപ്പുകളും മറ്റും നൽകി കൊണ്ടാണ് ഈ വീടിന്റെ അടുക്കള ഒരുക്കിയിട്ടുള്ളത്. ഇത്തരത്തിൽ കുറഞ്ഞ വിസ്തൃതിയിലും ആവശ്യത്തിനുള്ള സൗകര്യങ്ങൾ നൽകി നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credits : Dream Line

Leave A Reply

Your email address will not be published.