750 sqft ലെ ഒരു കിടിലൻ വീട്.!! അതും വെറും 13 ലക്ഷത്തിനു പോക്കറ്റ് കാലിയാക്കാതെ പണികഴിപ്പിച്ചത്.!! | 750 SQFT Home Design
750 SQFT Home Design: വീട് വെക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം തന്നെ മനസ്സിൽ വിചാരിക്കുന്ന കാര്യമാണ് ചെറിയ തുകയിൽ ഒരു മനോഹരമായ വീട്. എന്നാൽ ഇന്നത്തെ കാലത്ത് പലർക്കും ചെറിയ തുകയിൽ നമ്മൾ മനസ്സിൽ കാണുന്നത് പോലെയുള്ള ഒരു വീട് വെക്കാൻ കഴിയുമോ എന്ന ചോദ്യം ഉയര്ന്നുണ്ടാവും. ഇത്തരത്തിൽ ചിന്തിക്കുന്നവർക്കും അവരുടെ ചോദ്യത്തിനു പറ്റിയ ഉത്തരം നല്കാൻ കഴിയുന്ന ഒരു വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്. ചുരുങ്ങിയ ചിലവിൽ എങ്ങനെ ഒരു വീട് നിർമ്മിക്കാമെന്ന് നോക്കാം. വെറും 750 സ്‌ക്വയർ ഫീറ്റിൽ ഏകദേശം പതിമൂന്ന് ലക്ഷം രൂപയ്ക്ക് പണിതെടുത്ത ഓർ കൊച്ചു വീടാണ് ഇവിടെ പരിചയപ്പെടുന്നത്. സാധാരണക്കാരും, വളരെ പാവപ്പെട്ടവർക്കും അവരുടെ സ്വപ്നം നടക്കാൻ ഇത്തരം വീടുകക് മാതൃകയാക്കാൻ ശ്രെമിക്കുക. പതിമൂന്ന് ലക്ഷം രൂപയാണെങ്കിലും ഗുണമേന്മയുടെ കാര്യത്തിൽ യാതൊരു കുറവും ഇവർ വരുത്തിട്ടില്ല എന്നതാണ് മറ്റൊരു സത്യം. ഫ്രന്റ് എലിവേഷൻ വളരെ മനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
പുറമെയുള്ള കാഴ്ചയിൽ നിന്നും അതിഗംഭീരമായ രീതിയിലെ ആദ്യ നോട്ടത്തിൽ ആർക്കും തോന്നുകയുള്ളൂ. അഭിരത്ന എന്നാണ് വീടിന്റെ പേര്. ചുരുങ്ങിയ ചിലവ് എന്ന ആശയമായതു കൊണ്ട് ഫ്രന്റ് കട്ടള പ്ലാവിലാണ് ചെയ്തിരിക്കുന്നത്. എന്നാൽ ഇനി വലിയ ബജെക്ടിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തേക്കിന്റെ തടിയിൽ അല്ലെങ്കിൽ സ്റ്റീൽ ഉപയോഗിച്ചും കൊടുക്കാൻ സാധിക്കുന്നതാണ്. ഇതേ പ്ലാവ് തന്നെയാണ് പ്രധാന വാതിലിനും ഉപയോഗിച്ചിരിക്കുന്നത്. പ്രധാന വാതിൽ കഴിഞ്ഞ് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഒരു ചെറിയ ലിവിങ് ഹാളാണ് കാണാൻ സാധിക്കുന്നത്. കേജരിയ ടൈൽസുകളാണ് ഫ്ലോറുകളിൽ വിരിച്ചിരിക്കുന്നത്. ചെറിയ ബഡ്‌ജെക്ട ആയതുകൊണ്ട് പലരും വിചാരിക്കുന്ന കാര്യമാണ് ടൈൽസ് ഗുണമേന്മ കുറഞ്ഞതായിരിക്കും ഉപയോഗിക്കുണ്ടാവുക. എന്നാൽ ഈ വീട്ടിൽ ഏറ്റവും ഗുണമേന്മ കൂടിയ ടൈൽ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. ഇന്റീരിയർ ഡിസൈനുകൾ എല്ലാം എടുത്തു പറയേണ്ട കാര്യമാണ്. വളരെ ഭംഗിയിലാണ് ഇന്റീരിയർ ഡിസൈൻ എല്ലാം ഒരുക്കിരിക്കുന്നത്.

ഉള്ളിൽ അപ്പെക്സ് പെയിന്റും, പുറത്തു അൾട്ടിമേറ്റ് എന്നീ ബ്രാൻഡുകളുടെ പെയിന്റുമാണ് ഉപയോഗിച്ചിട്ടുള്ളത്. ആയൊരു ഭംഗി വീട് കാണുമ്പോൾ തന്നെ മനസ്സിലാവുന്നതാണ്. ലിവിങ് ഹാളിൽ ഇരിപ്പിടത്തിനായി സെറ്റിയും മറ്റ് രണ്ട ഇരിപ്പിട സംവിധാനങ്ങളും കാണാം. കൂടാതെ ഉള്ളിലേക്ക് നല്ല വെളിച്ചവും കാറ്റും കയറാൻ വേണ്ടി ജാലകങ്ങൾ ഒരുക്കിട്ടുണ്ട്. ആവശ്യത്തിലധികം വെളിച്ചം ഈ ജാലകങ്ങൾ വഴി ഉള്ളിലേക്ക് പ്രവേശിക്കുന്നത് കാണാൻ സാധിക്കുന്നതാണ്. ഡൈനിങ് ഹാളിനു പകരം ലിവിങ് കം ഡൈനിങ് ഹാൾ എന്ന ആശയമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ ഹാളിൽ തന്നെയാണ് വാഷ് ബേസ് യൂണിറ്റ് വന്നിട്ടുള്ളത്. കൂടാതെ ഈ ഹാളിൽ നിന്നാണ് വീടിന്റെ മറ്റ് മുറികളിലേക്കും, അടുക്കളയിലേക്കുള്ള എൻട്രി നല്കിട്ടുള്ളത്. ഈ വീട്ടിൽ ആകെയുള്ളത് മൂന്ന് കിടപ്പ് മുറികളാണ്. ഒരു സാധാരണക്കാരനു മറ്റ് പ്രേശ്നങ്ങൾ ഒന്നുമില്ലാതെ വളരെ സുഖകരമായി താമസിക്കാനും കിടക്കാനും കഴിയുന്ന കിടപ്പ് മുറികളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
ഒരു കോമൺ ടോയ്‌ലെറ്റാണ് ഇവിടെ ക്രെമീകരിച്ചിട്ടുള്ളത്. ചെറിയ കുടുബമായതു കൊണ്ട് തന്നെ അതിന്റെ ആവശ്യമേ ഈ വീട്ടിൽ വരുന്നുള്ളു. അടുക്കളയിലേക്ക് വരുകയാന്നെങ്കിൽ രണ്ട പേർക്ക് സുഖകരമായി നിന്ന് പെരുമാറാനുള്ള ഇടം അടുക്കൽയിൽ കാണാൻ സാധിക്കും. ഒരു സാധാരണ അടുക്കളയിൽ എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടോ ആ സൗകര്യങ്ങൾ എല്ലാം നമ്മൾക്ക് ഇവിടെ കാണാൻ കഴിയുന്നതാണ്. എന്നാൽ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഒരൂ വസ്തുവിന്റെ ഗുണമേന്മയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്തിട്ടില്ല എന്നതാണ് സത്യം.
Total Area : 750 SFT
Total Price : 13 Lakhs
1) Sitout
2) Living cum dinning hall
3) Common toilet
4) 3 Bedroom
5) Kitchen