55 Lakhs Home: വീട് പണിയുക എന്നത് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ് അതും സ്വന്തം ഐഡിയക്ക് അനുസരിച്ചു ചെയ്യാൻ കഴിയുന്നത് ഒരു ഭാഗ്യവുമാണ്. പലപ്പോഴും സാമ്പത്തിക പ്രശ്നങ്ങൾ മൂലമായിരിക്കും വീട് പണിയിൽ പല വിട്ടുവീഴ്ചകളും ചെയ്യാൻ ആളുകൾ തയ്യാറാകുന്നത്. എന്നാൽ സ്വന്തം ഭാവനയ്ക്കനുസരിച്ചു ഒരു വീടുണ്ടാക്കി അതിൽ താമസിക്കുന്നത് സന്തോഷമുള്ള കാര്യം തന്നെയാണ്. പുളിക്കലിലുള്ള അംജാദും ഭാര്യ റജിയയും ചേർന്ന് നിർമിച്ചത് അവരുടെ സ്വപ്നങ്ങളിലുള്ള വീടാണ്. വീട് നിർമിക്കാൻ ഇരുവരും ഒരുപാട് റിസർച്ചുകളും നടത്തിയിരുന്നു. ഇരുവരുടെയും ഒരുപാട് നാള് നീണ്ട അന്വേഷണങ്ങൾക്കും
കണ്ടെത്തലിനുമൊടുവിലാണ് ഇവരുടെ മനോഹരമായ വീട് ഒരുങ്ങിയത്. വിശാലമായ ഒരു മുറ്റമാണ് വീടിനുള്ളത്. വീടിനു കൊടുത്തിരിക്കുന്ന ലൈറ്റിങ്ങും ആകർഷകമാണ്. 2500 സ്ക്വയർ ഫീറ്റിൽ 55 ലക്ഷം രൂപയുടെ വീടാണ് ഒരുക്കിയത്. രണ്ട് നിലയുള്ള വീടാണ്. വിശാലമായ സിറ്റ്ഔട്ടാണ്. സിറ്റ്ഔട്ടിലേക്കുള്ള നാടകം നല്ല വീതിയിലാണ് കൊടുത്തിരിക്കുന്നത്. ഹാളിന് നടുവിലാണ് തൂണ് കൊടുത്തിരിക്കുന്നത്.

അകത്തേക്ക് ചെന്നാൽ വുഡൻ ഡിസൈനിലാണ് വീടിന്റെ ഇന്റീരിയർ ചെയ്തിരിക്കുന്നത്. ലിവിങ് റൂമിനു തൊട്ടടുത്ത് തന്നെ ഒരു ടോയ്ലറ്റ് ഉണ്ട് എന്നാൽ അവിടെ ഒരു ടോയ്ലറ്റ് ഉണ്ടെന്ന് പറയാതെ അറിയാനും കഴിയില്ല. ഇങ്ങനെ ഒരു ക്രമീകരണം എല്ലാ വീടുകളിലും കാണാൻ കഴിയില്ല. ലീവിങ് റൂം കഴിഞ്ഞു തോട്ടപുറത്താണ് ഡൈനിങ് ഏരിയ. ഇത് രണ്ടും തമ്മിൽ ഒരു ഒരു വുഡൻ വാൾ കൊണ്ട് വേർതിരിച്ചിട്ടുണ്ട്. താഴെ രണ്ട് ബെഡ്റൂമുകളാണ് ഉള്ളത് വിശാലമായ ബെഡ്റൂമുകളാണ്. എല്ലാ വിധ ആധുനിക സൗകര്യങ്ങളോടും
കൂടിയുള്ള അടുക്കളായാണ്. ഒരു ഫാമിലി ലിവിങ് റൂം കൂടിയുണ്ട്. അവിടെ നിന്നാണ് മുകളിലേക്ക് സ്റ്റെയർ കൊടുത്തിരിക്കുന്നത്. ലിവിങ് റൂമിനു പുറത്ത് ചെറിയൊരു സിറ്റ്ഔട്ട് ഉണ്ട്. മുകളിലേക്ക് എത്തിയാലും അത്യാവശ്യം വിശാലമായ ഒരു ഏരിയ ആണ്. വുഡൻ ഡിസൈൻ തന്നെയാണ് മുകളിലെയും ഇന്റീരിയറിനുള്ളത് യഥാർത്ഥത്തിൽ 35 ലക്ഷം രൂപയ്ക്ക് ഇത്രയും മനോഹരമായി ഇന്റീരിയറും എക്സ്റ്റീരിയറും പൂർത്തിയാക്കി വലിയൊരു വീട് പണിതു എന്നത് അത്ഭുതം തന്നെയാണ്.