5 Lakhs Home : വലിപ്പമാണ് വീടിന്റെ ഭംഗി എന്ന് കരുതുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും . പുതിയതായി വീടുപണിയുമ്പോൾ കൊട്ടാരം പോലെ ഒരു വീട് വേണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ആ വീട്ടിൽ താമസിക്കുന്നത് രണ്ടോ മൂന്നോ ആളുകൾ മാത്രമായിരിക്കും. പുതിയതായി നിർമ്മിക്കുന്ന ഭൂരിഭാഗം വീടുകളുടെയും കാര്യം ഇങ്ങനെ തന്നെയാണ്. വീടിന്റെ പല ഭാഗങ്ങളിലും ആളുകളുടെ സാന്നിധ്യം പോലുമില്ല. 5 6 മുറികൾ ഉണ്ടെങ്കിലും ഒന്നോ രണ്ടോ മുറികൾ മാത്രമായിരിക്കും ഉപയോഗിക്കുന്നത്. ചുരുക്കം പറഞ്ഞാൽ താമസിക്കാൻ ആഡംബരത്തിനുള്ള ഒരു അടയാളമായി മാറിക്കഴിഞ്ഞു. വലിയ
വീടുകൾ വീണു വലിയ വീടുകൾ പണി ഉള്ള കടബാധ്യതയാണ് ആകട്ടെ ഒരായുസ്സ് കൊണ്ട് തീർക്കാനും കഴിയില്ല. താമസിക്കാൻ സ്വന്തമായി ഒരു വീട് എന്നത് മാത്രമാണ് ലക്ഷ്യമെങ്കിൽ ചുരുങ്ങിയ ചെലവിലും നമുക്ക് വീടുകൾ നിർമ്മിക്കാം. ഭംഗിയുടെ കാര്യത്തിൽ കോംപ്രമൈസ് ചെയ്യാതെ തന്നെ. വെറും 5 ലക്ഷം രൂപയ്ക്ക് 430 സ്ക്വയർ ഫീറ്റിൽ പണിതീർത്ത ഒരു വീട് പരിചയപ്പെടാം. ഒരു കൊച്ചു കുടുംബത്തിലെ ജീവിക്കാൻ പറ്റുന്ന എല്ലാ സൗകര്യങ്ങളോടും കൂടെയുള്ള ഒരു വീട്. അരമതിലോട് കൂടിയുള്ള ഒരു കൊച്ചു
സിറ്റൗട്ട് ആണ് വീടിനുള്ളത്. അരമതിൽ വീടിന്റെ മുൻവശത്തായാണ് കൊടുത്തിട്ടുള്ളത് രണ്ട് തൂണുകൾ ഇരുവശത്തുമുണ്ട് ഇടതുവശം വഴിയാണ് വീടിനകത്തേക്ക് പ്രവേശിക്കുന്നത്. സിറ്റൗട്ടിൽ നിന്ന് അകത്തേക്ക് കടന്നാൽ വിശാലമായ ഒരു ഹാളാണ്. ലിവിങ് ഡൈനിങ് ഏരിയയും എല്ലാം ഈ ഹാളിൽ തന്നെയാണ് സെറ്റ്
ചെയ്തിരിക്കുന്നത് തൊട്ടടുത്ത് തന്നെ അധിക ആർഭാടങ്ങൾ ഒന്നുമില്ലെങ്കിലും എല്ലാ സൗകര്യങ്ങളോടും കൂടെ അടുക്കളയും സെറ്റ് ചെയ്തിട്ടുണ്ട്. ഓപ്പൺ കിച്ചൻ കൊടുത്തിരിക്കുന്നത്. അത്യാവശ്യ സൗകര്യങ്ങളോടുകൂടിയുള്ള രണ്ടു മുറികളാണ് വീടിനുള്ളത്. മുറിയുടെ ഒരു വശത്ത് ബാത്റൂം സെറ്റ് ചെയ്തിരിക്കുന്നു. വീട് മുഴുവനായും ഓടുമേഞ്ഞതാണ് എന്നാൽ അകത്ത് മനോഹരമായ സീലിംഗ് വർക്കുകൾ ചെയ്തിട്ടുണ്ട്.