റോഡരികിൽ എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഒരു മനോഹരമായ വീട്. വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ബെസ്റ്റ് ഓപ്ഷൻ…!! | 45 Lakhs Home
45 Lakhs Home: പുതിയതായി വീട് പണിയാൻ ഉള്ള സാഹചര്യവും സമയവും ഇല്ലാത്ത ഒരുപാട് ആളുകൾ ഇപ്പോൾ പഴയ വീടുകൾ വാങ്ങാൻ താല്പര്യം കാണിക്കാറുണ്ട് . സ്ഥലം വാങ്ങി വീട് പണിയുമ്പോൾ ഉണ്ടാകുന്ന ചിലവും കാലതാമസവും എല്ലാമാണ് അതിനു കാരണം. ആൾറെഡി പണി പൂർത്തിയായ വീടാകുമ്പോൾ കയറി താമസിക്കുക മാത്രം ചെയ്താൽ മതി. പുതിയ വീട് വാങ്ങുകയോ പണിയുകയോ ചെയ്യുന്നതിലും ചിലവ് കുറവാണു പഴയ വീടുകൾ വാങ്ങുന്നതിനു. ഒരുപാട് ആളുകളാണ് ഇന്ന് ഇങ്ങനെ വീടുകൾ വാങ്ങാൻ
ഒരുങ്ങുന്നത്. കൂടാതെ വീട് വാങ്ങുമ്പോൾ എല്ലാവരും മുൻഗണന കൊടുക്കുന്നത് വെള്ളത്തിന്റെ ലഭ്യതയ്ക്കും അതെ പോലെ ഗതാഗത സൗകര്യത്തിനുമാണ്. ഇതാ 45 ലക്ഷം രൂപ ചിലവിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വീട്. പാലാ -തൊടുപുഴ റോഡിൽ കൊല്ലപ്പള്ളിക്കടുത്താണ് ഈ വീടുള്ളത്. ബസ്‌റൂട്ട് ഉള്ള റോഡിനു സൈഡിൽ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. പാലാ ടൌൺ,തൊടുപുഴ രണ്ടിടത്തേക്കും ഈസി ആയി പോകാം.വിശാലമായ ഒരു പറമ്പിനുള്ളിലാണ് വീട് ഇരിക്കുന്നത്. ഫ്രണ്ട്

മുറ്റവും ഏരിയയും വിഷമമാണ്. ഒരു പൂന്തോട്ടത്തിനുള്ള ഏരിയയും വീടിനു മുന്നിലുണ്ട്. വാർക്ക വീടാണ്. വലിയൊരു സിറ്റ് ഔട്ടും വീടിനുണ്ട്. ചുറ്റും മരങ്ങളൊക്കെ ഉള്ള തണലുള്ള ഒരു ഏരിയ കൂടിയാണിത്. സിറ്റ്ഔട്ട് കഴിഞ്ഞാൽ നേരെ കയറി ചെല്ലുന്നത് ലിവിങ് ഏരിയയിലേക്കാണ്. ടീവി യൂണിറ്റും അവിടെ കൊടുത്തിരിക്കുന്നു. തൊട്ടടുത്ത് ലിവിങ് ഏരിയ ഉണ്ട് ഒരു തുറന്ന വാൾ ഉപയോഗിച്ച് ലിവിങ് ഏരിയയെയും
ഡൈനിങ് ഏരിയയെയും തിരിച്ചിട്ടുണ്ട്. മുകളിലേക്ക് സ്റ്റെയർ കൊടുത്തിട്ടുണ്ട്. രണ്ടാം നില പണിയാൻ പാകത്തിനാണ് ടെറസ് ഒരുക്കിയിരിക്കുന്നത്. മൂന്ന് മുറികളാണ് വീടിനുള്ളത് വിശാലമായ ബെഡ്‌റൂമുകളാണ് ഉള്ളത്. ബാത്രൂം അറ്റാച്ഡ് മുറികളാണ്. എല്ലാ വിധ ആധുനിക സൗകര്യങ്ങളോടും കൂടിയുള്ള അടുക്കളയാണ് വീടിനുള്ളത്.