വെറും 400 സ്ക്വയർ ഫീറ്റിൽ മോഡേൺ ശൈലിയിൽ നിർമ്മിച്ചെടുത്ത ഒരു കൊച്ചു വീട്! | 400 Sqft Low Budget Viral Home

0

400 Sqft Low Budget Viral Home: ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വൈറൽ വീടുകൾ നിരവധിയുണ്ടാകും. അവയിൽ ചിലതെങ്കിലും ഒരു അത്ഭുതമെന്ന് നമുക്ക് പലപ്പോഴും ശരി വക്കേണ്ടി വരികയും ചെയ്യാറുണ്ട്. കാലങ്ങളായി വാടക വീടുകളിൽ താമസിച്ച് ബുദ്ധിമുട്ടുന്നവർക്ക് കുറച്ച് പൈസ സ്വരു കൂട്ടി വെച്ചാൽ സ്വന്തമായി ഒരു വീട് നിർമ്മിക്കാമെന്ന് കാണിച്ചു തരുകയാണ് ആലപ്പുഴ കഞ്ഞിക്കുഴിയിൽ നിർമ്മിച്ചിട്ടുള്ള ഈ ഒരു മനോഹര വീടിന്റെ കാഴ്ചകൾ. ഒരു കുഞ്ഞു വീട് സ്വന്തമായി നിർമ്മിക്കാൻ ഒരുങ്ങുമ്പോൾ എവിടെയെല്ലാം ചിലവ് ചുരുക്കാമെന്നും എവിടെയെല്ലാം ചെലവ് ചുരുക്കാതെ ഇരിക്കണമെന്നും കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ നിർമ്മാണത്തിൽ പാളിച്ചകൾ ഒന്നും തന്നെ എടുത്തു പറയാനുമില്ല. പുറമേ നിന്നു നോക്കുമ്പോൾ മോഡേൺ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഒരു കൊച്ചു വീട്. എന്നാൽ സൗകര്യങ്ങൾക്ക് ഒട്ടും കുറവും വരുത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന ഈ ഒരു വൈറൽ വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.

മണ്ണിട്ട് പാകിയ മുറ്റം കടന്ന് എത്തിച്ചേരുന്നത് ഈ കൊച്ചു വീടിന്റെ മുൻവശത്തേക്കാണ്. ഇവിടെ അടുക്കളയിലേക്ക് ആവശ്യമായ വെള്ളം എടുക്കുന്നതിനുള്ള ഒരു ടാങ്ക് വലിയ സ്റ്റാൻഡ് കെട്ടി അതിനു മുകളിലായി വെച്ചിരിക്കുന്നത് കാണാം. പടിഞ്ഞാറ് ഭാഗത്തേക്ക് ദർശനം വരുന്ന രീതിയിലാണ് ഈ വീടിന്റെ സിറ്റൗട്ട് ഒരുക്കിയിട്ടുള്ളത്. ഇവിടെ ഫ്ളോറിങ്ങിനായി ഗ്രേ നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകളാണ് വാങ്ങിയിട്ടുള്ളത്. എന്നാൽ എല്ലാവരുടെയും ശ്രദ്ധ എളുപ്പത്തിൽ പിടിച്ചു പറ്റുക സിറ്റൗട്ടിലെ റൂഫിങ്ങിൽ ഉപയോഗിച്ചിട്ടുള്ള പിവിസി വർക്കിലാണ്. വൈറ്റ് നിറത്തിൽ ചെറിയ പ്രിന്റുകളോടു കൂടിയ പിവിസി ഷീറ്റുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് അത് റൂഫിന്റെ ഭംഗി എടുത്ത് കാണിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. വൈറ്റ് നിറത്തിന് വളരെയധികം പ്രാധാന്യം നൽകി കൊണ്ടാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ജനാലകളും വാതിലുകളുമെല്ലാം വൈറ്റ് നിറത്തിലാണ് കാണാൻ സാധിക്കുക. വീടിന്റെ മുൻവശത്തായി മൂന്നു പാളികൾ നൽകിക്കൊണ്ടുള്ള ഒരു ജനാല കാണാം.

400 Sqft Low Budget Viral Home

400 Sqft Low Budget Viral Home

അതുപോലെ വൈറ്റ് നിറത്തിലുള്ള പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു കൊച്ചു ലിവിങ് ഏരിയ സജ്ജീകരിച്ചിരിക്കുന്നു. സ്ഥലപരിമിതി മറികടക്കുന്ന രീതിയിൽ ഒരു കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് ഇവിടെ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അതുപോലെ വാളിന്റെ ഭംഗി കൃത്യമായി കാണിക്കുന്ന രീതിയിൽ ഒരു ചെറിയ ഷോക്കേസും അവിടെ കുറച്ച് കളിപ്പാട്ടങ്ങളും വച്ചിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നും കുറച്ച് മുൻപോട്ടായി ഒരു ചെറിയ ഡൈനിംഗ് ഏരിയ നൽകിയിട്ടുണ്ട്. ഇവിടെ കസ്റ്റമൈസ് ചെയ്തെടുത്ത ഒരു ഡൈനിങ് ടേബിളും അതിനോട് ചേർന്ന് മോഡേൺ രീതിയിൽ ഉള്ള ഒരു ബെഞ്ചും നൽകിയിരിക്കുന്നു. ഡൈനിങ് ഏരിയയുടെ കോർണർ സൈഡിലായി ഒരു വാഷ് ഏരിയ നൽകിയിട്ടുണ്ട്. ഡൈനിങ് ഏരിയയിൽ നിന്നും ചെറിയ ഒരു പാർട്ടീഷൻ വരുന്ന രീതിയിലാണ് ഈ വീടിന്റെ കിച്ചൺ ഒരുക്കിയിട്ടുള്ളത്.

ഇന്റീരിയറിന്റെ ചിലവ് ചുരുക്കാനായി ഫ്ലോറിങ്ങിൽ ടൈലിന്റെ ഫിനിഷിംഗിലുള്ള പിവിസി ഷീറ്റാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അതുപോലെ വാളുകളിൽ സിമന്റ് ബോർഡുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡൈനിങ് ഏരിയയുടെ വലതുവശത്തായി ബെഡ്റൂം ഒരുക്കിയിരിക്കുന്നു. ഇവിടെ ഒരു കട്ടിൽ, തുണികളും മറ്റും അടക്കി വയ്ക്കുന്നതിന് ആവശ്യമായ അലമാര, സാധനങ്ങൾ തൂക്കി വയ്ക്കാവുന്ന രീതിയിൽ ഷെൽഫുകൾ എന്നിവയെല്ലാം നൽകിയിരിക്കുന്നു. മാത്രമല്ല, അറ്റാച്ഡ് ബാത്ത് റൂം സൗകര്യവും ഈ ബെഡ്റൂമിലുണ്ട്. അടുക്കളയിലേക്ക് പ്രവേശിക്കുമ്പോൾ ചെറുതാണെങ്കിലും നൂതന ശൈലിയിലുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല പാത്രങ്ങളും മറ്റും അടക്കി വയ്ക്കുന്നതിന് ആവശ്യമായ ഷെൽഫുകളും കൃത്യമായി തന്നെ ഒരുക്കിയിരിക്കുന്നു. വെറും 400 സ്ക്വയർ ഫീറ്റിലും ഒരു സ്വപ്ന വീട് പണിയാമെന്ന് നമുക്ക് കാണിച്ചു തരുകയാണ് ഈയൊരു മനോഹര വീടിന്റെ കാഴ്ചകൾ. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്. 400 Sqft Low Budget Viral Home Video Credits : PADINJATTINI

Leave A Reply

Your email address will not be published.