ഏതൊരു പാവപ്പെട്ടവർക്കും പണിയാം അതും വെറും 4 ലക്ഷം മതി; കേരള തനിമ നിറഞ്ഞ വീട് കണ്ടു നോക്കാം.!! | 4 lakhs Budget Home
4 lakhs Budget Home: നാം ജീവിക്കുന്ന നല്ല നിമിഷങ്ങൾ പങ്കിടുന്ന ഇടമാണ് നമ്മുടെ വീടുകൾ. കൊട്ടാരം പോലൊരു വീടെന്നത് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്. പക്ഷെ ആ കൊട്ടാരം സ്വന്തമാക്കാൻ കോടികൾ മുടക്കാൻ കയ്യിൽ ഇല്ലാത്ത കാരണം കൊണ്ട് പലർക്കും അതൊരു സ്വപ്നം മാത്രമാക്കി മാറ്റി വെയ്‌ക്കേണ്ടി വരാറുണ്ട്. എന്നാൽ കൃത്യമായ പദ്ധതിയിലൂടെ നമുക്ക് നമ്മുടെ കൊട്ടാരം സ്വന്തമാക്കാവുന്നതേ ഉള്ളു അതും ചുരുങ്ങിയ ചിലവിൽ. അതിനൊരു ഉദാഹരണമാണ് കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്തുള്ള ചുങ്കത്തെ സന്തോഷ് എന്ന യുവാവിന്റെ വീട്. വെറും നാല് ലക്ഷം രൂപയ്ക്കാണ് അതിമനോഹരമായ ഒരു വീട്
സന്തോഷ് പണി കഴിപ്പിച്ചത്. ആർച്ചിടെക്ചറിനും മറ്റുമായി കോടിക്കണക്കിനു രൂപയൊന്നും മുടക്കാതെ തന്നെ ഒറ്റ നോട്ടത്തിൽ തന്നെ ഒരു പോസിറ്റീവ് എനർജി നൽകുന്ന മാജിക് ആണ് സന്തോഷ് തന്റെ വീട്ടിൽ ഒരുക്കിയിട്ടുള്ളത്. സന്തോഷും ഭാര്യ അമൃതയും ചേർന്നാണ് വീടിന്റെ ഭൂരിഭാഗം പണികളും കഴിപ്പിച്ചത്. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ഉപയോഗ ശൂന്യമെന്ന് കരുതി വെറുതെ ഉപേക്ഷിച്ചു കളയുന്ന പല വസ്തുക്കളും ആണ് ഇവർ തങ്ങളുടെ കൊട്ടാരത്തിനു മാറ്റ് കൂട്ടാൻ ഉപയോഗിച്ചിരിക്കുന്നത്. ഇരുമ്പ് പൈപ്പ് കൊണ്ട് ഡ്രസ്സ് ചെയ്ത മേൽക്കൂരയിൽ 1500 പഴയ ഓടുകൾ ആണ് മേൽക്കൂരയിൽ നിരത്തിയിരിക്കുന്നത്. നല്ലത് പോലെ പെയിന്റ് ചെയ്ത് ഓടുകൾ മനോഹരമാക്കിയിട്ടുണ്ട്. കയറി വരുമ്പോൾ സിറ്റ്ഔട്ടിൽ

തൂക്കിയിരിക്കുന്ന നിലവിളക്ക് വീടിന്റെ പ്രധാന ആകർഷണമാണ് സൈഡ്ലായി ഒരു റാന്തലും തൂക്കിയിട്ടുണ്ട്. ചെറുതാണെങ്കിലും കാണാൻ ഭംഗിയുള്ള ഒരു സിറ്റ്ഔട്ട് ആണ് ഉള്ളത്. സൈഡിൽ ഒരു ഇരിപ്പിടവും ഉണ്ട്. പെയിന്റിങ് ആണ് ഈ വീടിനെ കൂടുതൽ ആകർഷകമാക്കുന്നത്. ഓരോ ഭീതിയിലും ഓരോ നിറത്തിലുള്ള പെയിന്റിങ് ആണ് ഒരു ആഡംബര റിസോർട്ടിന്റെ പ്രതീതിയാണ് എല്ലാം കൂടി നൽകുന്നത്. ഫ്രണ്ട്ഡോർ മുതൽ എല്ലാം തന്നെ ഫ്‌ളൈവുഡ് കൊണ്ടുള്ളതാണ് പെയിന്റ് ചെയ്ത്
മനോഹരമാക്കിയ ഡോറുകൾ കണ്ടാൽ ഫ്‌ളൈവുഡ് ആണെന്ന് ആരും പറയില്ല. വലിയൊരു ഹാൾ ഹാളിന് ഒരു വശത്തായി ഡൈനിങ് ഏരിയ, വിശാലമായ കിടപ്പമുറി മുറിയോട് അറ്റാച്ച് ചെയ്ത ബാത്രൂം. അത്യാവശ്യം വലിപ്പമുള്ള വൃത്തിയുള്ള ഒരു അടുക്കള. മൊത്തത്തിൽ ആരെയും ആകർഷിക്കുന്ന പ്രത്യേക സൗന്ദര്യമാണ് ഈ കുഞ്ഞു വലിയ വീടിന്റേത്