വീട് പണിയാൻ തടസമായി നിൽക്കുന്നത് സ്ഥലപരിമിതിയാണോ? എങ്കിൽ അത് മറന്നേക്കൂ. ചെറിയ സ്പേസിലും മനോഹരമായ വീട് പണിയാം..!! | 4 Cent Home
4 Cent Home: വീടുപണിയാനാഗ്രഹിക്കുന്ന ആളുകൾക്ക് മുന്നിൽ ഏറ്റവും വലിയ പ്രതിസന്ധിയായി നിൽക്കുന്നത് തല പരിമിതിയാണ്. എല്ലാ സൗകര്യങ്ങളോടും കൂടെ ഒരു വീട് പണിയണമെങ്കിൽ അതിന് വിശാലമായ ഒരു പ്ലോട്ട് ആവശ്യമാണെന്നാണ് എല്ലാവരും കരുതുന്നത് എന്നാൽ കൃത്യമായ പ്ലാനിങ്ങും ക്രിയേറ്റിവിറ്റിയും ഉണ്ടെങ്കിൽ സ്ഥലം കുറവാണെങ്കിലും വീട് പണിയാം അതിന് ഒരു ഉദാഹരണമാണ് മലപ്പുറം ജില്ലയിലെ കുളത്തൂരിൽ ഉള്ള ഈ വീട് വെറും നാല് സെന്റ് സ്ഥലത്ത് 900 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ വീട് എല്ലാ സൗകര്യങ്ങളോടും കൂടിയ അതിമനോഹരമായ ഒരു വീട് ആണ് പുതിയതായി വീട് പണിയുന്നവർക്ക്
തീർച്ചയായും മാതൃകയാക്കാൻ പറ്റുന്ന ഒരു പ്ലാൻ കൂടിയാണ് വീടിന് ഉള്ളത്. ഇന്റീരിയർ എക്സ്റ്റീരിയർ ഡിസൈനുകൾ മനോഹരമായി ചെയ്തിരിക്കുന്ന ഈ വീട് റോഡ്സൈഡിൽ തന്നെയാണ്. കോമ്പൗണ്ട് വാൾ കടന്ന് ചെന്നാൽ വിശാലമായ ഒരു മുറ്റം കാണാം. മുറ്റം ചിപ്സ് മെറ്റിൽ അലങ്കരിച്ചിരിക്കുന്നത്. ഇതിനു മുൻവശത്തേക്ക് ചെന്നാൽ ഒരു ഷോ വാൾ കൊടുത്തിട്ടുണ്ട് മൂന്നു സിംഗിൾ വിൻഡോയും ഷോ വാളിൽ
കൊടുത്തിരിക്കുന്നു. ചെറിയൊരു സിറ്റവുട്ടാണ് വീടിനുള്ളത് അര മതിലോട് കൂടിയ സിറ്റൗട്ട് സിറ്റൗട്ടിൽ ഒരു സീറ്റിംഗ് അറേഞ്ച് ചെയ്തിട്ടുണ്ട് അകത്തേക്ക് ചെന്നാൽ ആദ്യം കാണുന്നത് ലിവിങ് റൂം ആണ് ഒരു കോർണർ സോഫയും അവിടെ സെറ്റ് ചെയ്തിരിക്കുന്നു തൊട്ടടുത്ത് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്.
ബെഡ്റൂമുകളാണ് വീട്ടിലുള്ളത് അത്യാവശ്യം സ്റ്റോറേജ് ഏരിയ ഉള്ള കബോർഡുകളോടു കൂടിയ മുറികൾ ബാത്റൂം അറ്റാച്ച്ഡ് ആണ്. ഡൈനിങ് റൂമിൽ നിന്നാണ് മുകളിലേക്ക് സ്റ്റെയർകെയ്സ് കൊടുത്തിരിക്കുന്നത്. സ്റ്റെയർകേസിലെ തൊട്ടു താഴെയായി ഒരു വാഷിംഗ് ഏരിയ കൊടുത്തിരിക്കുന്നു. വിശാലമായ ഒരു അടുക്കളയാണ് വീഡിയോ ഉള്ളത്. വർക്കേരിയ ആയിട്ട് വേർതിരിച്ചിട്ടില്ല എങ്കിലും അത്യാവശ്യം സ്റ്റോറേജ് ഏരിയ അടുക്കളക്ക് കൊടുത്തിട്ടുണ്ട്.