നാല് സെന്റ് പ്ലോട്ടിൽ 1481 സ്‌ക്വയർ ഫീറ്റിൽ പണിത മനോഹരമായ വീട്.!! | 4 Cent Budget Friendly Modern Home

0

4 Cent Budget Friendly Modern Home : കൊല്ലം നീണ്ടകര പുത്തൻതുറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കിഷോർ ജെനി എന്നീ ദമ്പതികളുടെ മനോഹരമായ ഒരു വീടാണ് നമ്മൾ ഇവിടെ പരിചയപെടാൻ പോകുന്നത്. അച്ഛൻ, അമ്മ. രണ്ട് പെൺകുട്ടികൾ എന്നിവർ അടങ്ങുന്ന ഈ കുടുബം സ്ഥല പരിമിതികൾ തരണം ചെയ്താണ് SR Associates Builders and interiors ഈയൊരു സ്വപ്ന ഭവനം നിർമ്മിച്ചു നല്കിട്ടുള്ളത്. 3.85 സെന്റ് പ്ലോട്ടിൽ 1481 സ്‌ക്വയർ ഫീറ്റിൽ ഇന്റീരിയർ ഉൾപ്പടെ 32 ലക്ഷം രൂപയ്ക്കാണ് ഈയൊരു വീട് ഇവർക്ക് വേണ്ടി നിർമ്മിച്ചു കൊടുത്തിട്ടുള്ളത്. വീടിനു ഓപ്പൺ സിറ്റ്ഔട്ടാണ് നല്കിരിക്കുന്നത്. വളരെ കുറച്ച് സ്പേസ് മാത്രമേ സിറ്റ്ഔട്ടിന് നൽകിട്ടുള്ളൂ.പ്രധാന വാതിൽ വന്നിരിക്കുന്നത് ഡബിൾ ഡോറിലാണ്. കൂടാതെ തേക്കിൻ തടിയിലാണ് പ്രധാന നിർമ്മിച്ചിരിക്കുന്നത്. മറ്റ് ജാലകങ്ങളും വാതിലുകളും മഹാഗണി തടിയിലാണ് വരുന്നത്. ആദ്യം തന്നെ കാണാൻ കഴിയുന്നത് ലിവിങ് റൂം ആണ്. മനോഹരമായ ഇന്റീരിയർ വർക്കുകളാണ് നമ്മൾക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.

ആരെയും കൊതിപ്പിക്കുന്ന രീതിയിലുള്ള ജിപ്സം വർക്കുകളാണ് നമ്മൾക്ക് കാണാൻ കഴിയുന്നത്. കൂടാതെ ഇരിപ്പിടത്തിനായി സെറ്റിയും മറ്റ് വസ്തുക്കളും കാണാം. ഒരുപാട് കാറ്റും വെളിച്ചവും ഉള്ളിലേക്ക് കടക്കാൻ വേണ്ടി അത്യാവശ്യം ജാലകങ്ങൾ ക്രെമികരിച്ചിട്ടുണ്ട്. ഡൈനിങ് ഹാളിലേക്ക് വരുമ്പോൾ ആദ്യം തന്നെ നമ്മളുടെ കണ്ണ് ചെന്ന് എത്തുന്നത് ഇന്റീരിയർ വർക്ക്സിലാണ്. വളരെ മനോഹരമായിട്ടാണ് ഇന്റീരിയർ വർക്കുകൾ ഡൈനിങ് ഹാളിൽ ഒരുക്കിരിക്കുന്നത്. ഒരുപാട് സ്പേസാണ് ഡൈനിങ് ഹാളിൽ വരുന്നത്. ചുതുക്കട്ടയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. സോമാനി ടൈൽസാണ് ഫ്ലോറിൽ വരുന്നത്. ഗുണമേന്മയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയിൽ വരത്താതെയാണ് കൺസ്ട്രക്ഷൻ ടീം ഈയൊരു വീട് മനോഹരമായി നിർമ്മിച്ചത്. ഏഷ്യൻ പൈന്റ്‌സാണ് ഈ വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ ഒരു കിടപ്പ് മുറിയും ഫസ്റ്റ് ഫ്ലോറിൽ രണ്ട ബെഡ്‌റൂം അടക്കം ആകെ മൂന്ന് ബെഡ്‌റൂമുകളാണ് ഈ വീട്ടിൽ സജ്ജികരിച്ചിരിക്കുന്നത്.

32 lakhs modern home (2)

ഡൈനിങ് ഏരിയയിൽ നിന്നും അടുക്കളയിലേക്ക് ഡയറക്റ്റ് അക്സസ്സ് നല്കിരിക്കുന്നത് കാണാം. ഡൈനിങ് ഏരിയയുടെ മറ്റൊരു ഭാഗത്തായിട്ടാണ് വാഷിംഗ് ഏരിയ കൌണ്ടർ വരുന്നത്. സെഞ്ച്വറി മറൈൻ പ്ലൈവുഡിലാണ് വാഷ് കൌണ്ടർ അടക്കമുള്ളവ നിർമ്മിച്ചിരിക്കുന്നത്. ഈ വീട്ടിലെ എല്ലാ കിടപ്പ് മുറികളും അറ്റാച്ഡ് ബാത്റൂം അടങ്ങിയവയാണ്. ഗ്രൗണ്ട് ഫ്ലോറിലെ വീട്ടിലെ ആദ്യത്തെ കിടപ്പ് മുറിയിലേക്ക് പോകുമ്പോൾ നല്ല രീതിയിൽ സ്പേസ് അനുഭവപ്പെടുന്നത് തിരിച്ചറിയാം. എല്ലാ മുറികളിലും ഹാളുകളിലും സീലിംഗ് വർക്ക് വരുന്നുണ്ട്. വാർഡ്രോബ്സ്ഈയൊരു മുറിയിൽ കാണാം. അത്യാവശ്യം എല്ലാ സൗകര്യങ്ങൾ അടങ്ങിയ ഒരു മനോഹരമായ വീട് എന്ന് വേണമെങ്കിൽ നമ്മൾക്ക് ഇതിനെ വിശേഷിപ്പിക്കാം. വീട്ടിലെ പ്രധാന ഏരിയയും വീട്ടുക്കാർ ഏറ്റവും കൂടുതൽ സമയം ചിലവിടുന്ന ഏരിയയായ അടുക്കള കണ്ടു നോക്കാം. നല്ല ഭംഗിയിൽ ഡിസൈൻ ചെയ്തെടുത്ത ഒരു മോഡുലാർ അടുക്കള എന്ന് വേണമെങ്കിൽ പറയാം.

കിച്ചൻ കൗണ്ടറിൽ ഉപയോഗിച്ചിരിക്കുന്നത് ഗ്രാനൈറ്റാണ്. ഫ്ലോർ വരുന്നത് മാറ്റ് ഫിനിഷ് ടൈൽസണ്. സ്റ്റോറേജിനായി ഒരുപാട് കബോർഡ്സ് സജ്ജീകരിച്ചിട്ടുണ്ട്. അത്യാവശ്യം സ്പേസ് ഉള്ളതിനാൽ രണ്ടിൽ കൂടതൽ പേർക് സുഖമായി നിന്ന് പെറുമാറാനല്ല ഇടം കാണാം. ഈ അടുക്കളയോട് ചേർന്ന് തന്നെ ഒരു വർക്ക് ഏരിയ പണിതെടുത്തുണ്ട്. ഫസ്റ്റ് ഫ്ലോറിലേക്ക് വരുകയാണെകിൽ മുകളിൽ തന്നെ ഒരു പർഗോള വർക്ക് കാണാം. അത് വഴി പ്രകൃതിദത്തമായ വെളിച്ചം വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നതായിരിക്കും. ആദ്യം തന്നെ ഒരു ലിവിങ് ഏരിയയാണ്. ഇവിടെയും പർഗോള വർക്ക് വന്നിട്ടുണ്ട്. രണ്ട ബെഡ്‌റൂമുകളാണ് ഫസ്റ്റ് ഫ്ലോറിൽ ഉള്ളത്. ഇതിലെ ഒരു മുറിയിൽ നിന്നുമാണ് ടെറസിലേക്കുള്ള എൻട്രി കൊടുത്തിരിക്കുന്നത്. കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാൻ വീഡിയോ മുഴുവൻ കാണുക

Leave A Reply

Your email address will not be published.